സ്ഥാപനത്തിന്റെ ചില്ലുകൾ തകർത്ത് കാറും രേഖകളും കവർന്നു 

ബെംഗളൂരു: മംഗളൂരുവിലെ ഉപയോഗിച്ച കാറുകൾ വിതരണം ചെയ്യുന്ന സ്ഥാപനത്തിന്റെ ചില്ലുകൾ തകർത്ത് കയറിയ മോഷ്ടാക്കൾ രണ്ട് കാറുകളും അവയുടെ രേഖകളും കവർന്നതായി പരാതി.

സൂറത്ത്കൽ ഹൊസബെട്ടു ജങ്ഷനിൽ സുരൽപാടിയിലെ കെ. അബീബ് അഹമ്മദിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലാണ് കവർച്ച നടന്നത്.

ബുധനാഴ്ച രാത്രിയാണ് സംഭവം. ഇത് സംബന്ധിച്ച് ഉടമ സൂറത്ത്കൽ പോലീസിൽ പരാതി നൽകി.

  പത്ത് കിലോമീറ്ററിൽ താഴെ യാത്രയ്ക്ക് 700 രൂപ; ബെംഗളൂരുവിലെ ക്യാബ് നിരക്കുകൾക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം

ആറ് ലക്ഷം രൂപ, ഒമ്പത് ലക്ഷം രൂപ എന്നിങ്ങനെ വിലയുള്ള കാറുകളാണ് മോഷണം പോയതെന്ന് പരാതിയിൽ പറഞ്ഞു.

സംഭവത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.

മഴക്കോട്ടും ഹെൽമറ്റും ധരിച്ചാണ് മോഷ്ടാക്കളെത്തിയത്.

മോഷ്ടിച്ച കാറുകളുടെ രേഖകൾ സ്ഥാപനത്തിന്റെ ഓഫീസിൽ കയറി മേശയിൽ നിന്ന് പരതിയെടുക്കുന്നത് ദൃശ്യങ്ങളിലുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അയൽസംസ്ഥാനത്ത് കോവിഡ് മരണം വർദ്ധിക്കുന്നു; അതിർത്തികളിൽ കർശന പൂട്ട് വീഴുമോ? കർണാടകത്തിൽ അതീവ ജാഗ്രത!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts