നഗരത്തിൽ നിന്നും കേരളത്തിലേക്ക് പോയ കെഎസ്ആർടിസി ബസിൽ നിന്നും രേഖകളില്ലാത്ത 40 ലക്ഷം രൂപ പിടികൂടി 

ബെംഗളൂരു: മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ വാഹന പരിശോധനക്കിടെ കെ.എസ്.ആർ. ടി.സി സ്വിഫ്റ്റ് ബസിൽ നിന്ന് രേഖകളിയില്ലാത്ത നിലയിൽ 40 ലക്ഷം രൂപ എക്സൈസ് അധികൃതർ പിടികൂടി.

വ്യാഴാഴ്ച്ച പുൽച്ചെ മൂന്നരയോടെ ബെംഗളുരുവിൽ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായരുന്ന ബസിലെ ജീവനക്കാരുടെ ലഗേജ് ബോക്സിൽ നിന്നെ പണം കണ്ടെടുത്തു .

  ബെംഗളൂരുവിലെ തടാകത്തിലേക്ക് മെഡിക്കൽ മാലിന്യം തള്ളി; ഡോക്ടർക്കെതിരെ കേസ്

പണം ആരുടേതാണന്ന് കണ്ടെത്തിയില്ല. കണ്ടെടുത്ത പണം തുടർനടപടികൾക്കായി ബത്തേരി എക്സൈസ് റെഞ്ചിൻ കൈമാറി.500 രൂപ നോട്ടുകെട്ടുകൾ ആണ് കണ്ടെടുത്തത്.

പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ എ.ജി. തമ്പി പ്രിവന്റീവ് ഓഫിസർ പി.കെ. മനോജ് കുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ കെ.എം. അഖിൽ, ടി.പി. മാനുവൽ ജിംസൺ എന്നിവർ ഉണ്ടായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓഗസ്റ്റ് 15-ന് ട്രെയിനോടുമെന്ന പ്രതീക്ഷ അസ്തമിക്കുന്നു; നിർമ്മാണത്തിൽ വൻ മന്ദഗതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts