മോഷ്ടിച്ച ലാപ്‌ടോപ്പുകളുമായി മൂന്നുപേർ പിടിയിൽ

ബെംഗളൂരു : പേയിങ് ഗസ്റ്റ് സ്ഥാപനങ്ങളിൽനിന്ന് ലാപ്‌ടോപ്പുകളും മൊബൈൽ ഫോണുകളും മോഷ്ടിക്കുന്ന സംഘത്തിലെ മൂന്നുപേരെ ബെംഗളൂരു പോലീസ് അറസ്റ്റു ചെയ്തു.

മോഷ്ടിച്ച 50 ലാപ്‌ടോപ്പുകളും ഏഴ് മൊബൈൽ ഫോണുകളും ഇവരിൽ നിന്നും പോലീസ് പിടിച്ചെടുത്തു.

ഇവയ്ക്ക് 16 ലക്ഷം രൂപ വിലവരും.

  പൈപ്പിനുള്ളിൽ റോബോട്ടുകൾ;  മലിനജലം കലർന്നാൽ പറയും; ബെംഗളൂരുവിന്റെ കുടിവെള്ള പ്രശ്നത്തിന് എ.ഐ. പരിഹാരം

പ്രഭു, യുവരാജ്, സെൽവരാജ് എന്നിവരെയാണ് യശ്വന്തപുര പോലീസ് അറസ്റ്റ് ചെയ്തത്.

മത്തിക്കരെയിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നെന്ന് സിറ്റി പോലീസ് കമ്മിഷണർ ബി. ദയാനന്ദ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വെറും 5,000 രൂപയുടെ ലോൺ പ്രശ്നം; ബെംഗളൂരുവിൽ സ്കൂൾ കാലം തൊട്ടുള്ള സൗഹൃദം ചോരക്കളിയിൽ അവസാനിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts