മുംബൈയില്‍ ശിവസേന നേതാവ് വെടിയേറ്റ്‌ മരിച്ചു.

മുംബൈ: മുംബൈയില്‍ ശിവസേന നേതാവ് വെടിയേറ്റു മരിച്ചു. ശിവസേന നേതാവ് സച്ചിന്‍ സാവന്ത് ആണ് ഇന്നലെ രാത്രി ബൈക്കില്‍ എത്തിയ അജ്ഞാതരുടെ വെടിയേറ്റ്‌ മരിച്ചത്. ഗോകുല്‍ നഗറിലെ കാണ്ഡിവാലിയില്‍ ഞായറാഴ്ച എട്ടുമണിയോടെയാണ് സംഭവം.

ബൈക്കില്‍ എത്തിയ രണ്ടുപേര്‍ നാലുതവണ സച്ചിനു നേരെ നിറയൊഴിച്ചതായി പൊലീസ് പറഞ്ഞു. നെഞ്ചിന് വെടിയേറ്റ അദ്ദേഹത്തെ ഉടന്‍ തന്നെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തു വിട്ടിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

  26 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്; ആശുപത്രിയിലെത്തി കേന്ദ്രമന്ത്രിമാര്‍

മഹരാഷ്ട്രയിലെ കുറാറില്‍ നിന്നുള്ള ശിവസേനയുടെ പ്രാദേശിക നേതാവാണ് സച്ചിന്‍. കുറാറിലെ ശിവസേനയുടെ മുന്‍ ഡെപ്യൂട്ടി ബ്രാഞ്ച് തലവനായിരുന്നു. ശിവസേന നേതാക്കളെ ലക്ഷ്യമിട്ട് ഈ മാസം നടക്കുന്ന മൂന്നാമത്തെ അക്രമമാണിത്. ഏപ്രില്‍ 7ന് അഹമ്മദ്‌നഗറില്‍ രണ്ട് ശിവസേന നേതാക്കളെ മോട്ടോര്‍ സൈക്കിളിലെത്തിയ സംഘം വെടിവെച്ച് കൊന്നിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സോനം വാങ്ചുക്കിന്റെ തീരുമാനം സ്വാഗതാർഹം; ധർമേന്ദ്ര പ്രധാൻ രാജിവെക്കുംവരെ പ്രതിഷേധം തുടരുമെന്ന് അഭിജിത് ദീപ്കെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ജയ് ശ്രീറാം' വിളിച്ചാൽ സിരി മിണ്ടില്ല; ഐഫോണിലെ സിരി ജിഹാദി; പ്രതിഷേിച്ച് വിഎച്ച്പി
[masterslider id="10"]

Related posts