കറങ്ങി തിരിഞ്ഞ് നടി പൂജാ ഗാന്ധി വിണ്ടും ജെഡിഎസിൽ എത്തി.

ബെംഗളൂരു: കന്നഡ നടി പൂജാ ഗാന്ധി വീണ്ടും ജനതാദളി(എസ്)ൽ. 2012ൽ ബി.എസ് യെഡിയൂരപ്പ കെജെപി രൂപീകരിച്ചപ്പോഴാണ് പൂജാഗാന്ധി ദളിൽ നിന്നു കൂറുമാറിയത്. തുടർന്ന് 2013ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ശ്രീരാമുലുവിന്റെ ബിഎസ്ആർ കോൺഗ്രസിനു വേണ്ടി റായ്ച്ചൂരിൽ മൽസരിച്ചിരുന്നു.

കനത്ത പരാജയത്തെ തുടർന്നാണ് സജീവ രാഷ്ട്രീയത്തിൽ നിന്നു വിട്ടുനിന്നത്. ഇക്കുറി ദളിനായി ഒരിടത്തും മൽസരിക്കുന്നില്ലെങ്കിലും സംസ്ഥാനത്തുടനീളം പ്രചാരണത്തിന് ഇറങ്ങുമെന്നും പൂജ പറഞ്ഞു. രചിതാ റാം, നിഖിൽ കുമാരസ്വാമി, ശശി കുമാർ തുടങ്ങിയവരാണ് ദളിനായി പ്രചാരണ രംഗത്തുള്ള മറ്റു ചലച്ചിത്ര താരങ്ങൾ.

  ലോകത്തിലെ ഏറ്റവും വിലകൂടിയ മിയാസാക്കി വരെ ലാൽബാഗിലേക്ക്; മാമ്പഴ പ്രേമികൾക്കായി ഒരുങ്ങുന്ന ആ സർപ്രൈസ്!
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കർണാടക മന്ത്രി ഡി. സുധാകർ അന്തരിച്ചു; അനുശോചനങ്ങൾ അറിയിച്ചു പ്രമുഖർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts