മോഷണം തൊഴിലാക്കുന്നത് ശരിയാണോയെന്ന് പൊലീസ്; മൂന്ന് ഭാര്യമാരെയും ഒൻപത് മക്കളെയും സംരക്ഷിക്കാനെന്ന് മറുപടി, പ്രതി പിടിയിൽ

ബംഗളൂരു: തൻ്റെ മൂന്ന് ഭാര്യമാരെയും, ഒൻപത് മക്കളെയും സംരക്ഷിക്കുന്നതിനായി മോഷണം തൊഴിലാക്കി മാറ്റിയ 36കാരനെ അറസ്റ്റ് ചെയ്‌ത്‌ ബെംഗളൂരു പൊലീസ്.

ബാബാജാൻ എന്നയാളാണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 188 ഗ്രാം സ്വർണാഭരണങ്ങളും 550 ഗ്രാം വെള്ളിയാഭരണങ്ങളും 1500 രൂപയും പൊലീസ് കണ്ടെടുത്തു.

  നിരോധിച്ചിട്ടും വിടാതെ നഗരത്തിലെ ഹോട്ടലുകൾ; രാത്രിയായാൽ ഭക്ഷണത്തിൽ കലർത്തുന്നത് കുട്ടികളുടെ മസ്തിഷ്കത്തെ ബാധിക്കുന്ന രാസവസ്തുക്കൾ

മോഷണം തൊഴിലാക്കി മാറ്റുന്നത് ശരിയായ കാര്യമാണോ എന്ന പൊലീസിൻ്റെ ചോദ്യത്തിന്
കുടുംബം പോറ്റാനായാണ് മോഷണം നടത്തുന്നതെന്നായിരുന്നു മറുപടി.

മൂന്ന് ഭാര്യമാരെയും ഒൻപത് മക്കളെയും താൻ നന്നായി നോക്കുന്നുണ്ടെന്നും യുവാവ് പൊലീസിനോട് പറഞ്ഞു. ഇയാളെ പിടികൂടിയതിന് പിന്നാലെ എട്ടു മോഷണക്കേസുകളാണ് പൊലീസ് തീർപ്പാക്കിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു റാപ്പിഡോ അപകടം; യാത്രക്കാരിയായ മലയാളി യുവതിക്ക് ട്രാക്ടറിനടിയിൽപ്പെട്ട് ഗുരുതര പരിക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts