ലക്ഷ്യം ജനങ്ങളുടെ സമാധാന ജീവിതം; വെള്ളപ്പൊക്കത്തിന് കാരണമായ ബംഗളുരുവിലെ കെട്ടിടങ്ങൾ പൊളിച്ചു നീക്കും – ഡി.കെ ശിവകുമാർ

ബംഗളുരു: വെള്ളപ്പൊക്കത്തിന് കാരണമാകുന്ന ബംഗളുരുവിലെ കെട്ടിടങ്ങൾ പൊളിച്ചുമാറ്റാൻ നിർദേശം നൽകി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ.

പ്രധാനമായും വെള്ളമൊഴുകുന്നതിന് തടസം സൃഷ്ടിക്കുന്ന കെട്ടിടങ്ങൾ പൊളിച്ചു മാറ്റാനാണ് നിർദേശം. ദുരന്തനിവാരണ നിയമം അനുസരിച്ചാണ് നിർദേശം നൽകിയിരിക്കുന്നത്.

ആരുടെയും വസ്തുക്കൾ നശിപ്പിക്കാനോ നീതിരഹിതമായി പ്രവർത്തിക്കാനോ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

  യാത്രക്കാർ ശ്രദ്ധിക്കുക: പീനിയ ഫ്ലൈഓവറിൽ അടച്ചതോടെ 20 മിനിറ്റ് യാത്രയ്ക്ക് ഇനി ഒന്നര മണിക്കൂർ! കുരുക്കിൽപ്പെടാതിരിക്കാൻ പ്ലാൻ ബി അറിയാം

ബംഗളുരുവിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു ഉപമുഖ്യമന്ത്രി.

മഴവെള്ളം തടസമില്ലാതെ ഒഴുകുന്നതിന് സ്ഥിര സംവിധാനം വേണമെന്നും, അതുകൊണ്ടാണ് ഒഴുക്ക് തടസപ്പെടുത്തുന്ന ഇടങ്ങൾ സന്ദർശിക്കാൻ താൻ നേരിട്ട് ഇറങ്ങിയതെന്നും അദ്ദേഹം അഭിപ്രയപ്പെട്ടു.

വെള്ളത്തിൻ്റെ സ്വാഭാവിക ഒഴുക്ക് തടസപ്പെടുത്തുന്ന വ്യക്തികൾ കോടതിയിൽ നിന്ന് സ്റ്റേ ഉത്തരവുകൾ നേടിയിട്ടുണ്ടെന്നും വെള്ളപ്പൊക്കം കുറക്കാൻ ഉദ്യോഗസ്ഥർ പോലും സഹകരിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ കത്തുന്ന വെയിൽ; ചൂട് സഹിക്കാതെ പാമ്പുകൾ വീടിനുള്ളിലേക്ക്, ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്! ചെയ്യേണ്ടത് എന്തൊക്കെയെന്ന് അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us