മാട്രിമോണിയൽ ആപ്പിൽ വീഡിയോ കോളിനിടെ യുവതി വസ്ത്രമഴിച്ചു ; 40 കാരന് നഷ്ടമായത് ഒരു കോടി

ബെംഗളൂരു: യുകെ കേന്ദ്രമായി പ്രവർത്തിക്കുന്ന കമ്പനിയിലെ സോഫ്റ്റ്‌വെയർ എൻജിനീയറെ വഞ്ചിച്ച് യുവതി 1.1 കോടി രൂപ തട്ടിയെടുത്തതായി പരാതി.

മാട്രിമോണിയൽ ആപ്പ് വഴി പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നൽകിയ യുവതിയാണ് തട്ടിപ്പിന് ഇരയാക്കിയതെന്ന് പരാതിയിൽ പറയുന്നു.

സംഭവത്തിൽ ഐടി ആക്ട് പ്രകാരം കേസെടുത്തതായും പ്രതിയെ പിടികൂടുന്നതിന് വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചതായും പോലീസ് അറിയിച്ചു.

ജോലിയുടെ ഭാഗമായി യുകെയിൽ നിന്ന് ബംഗളൂരുവിൽ എത്തിയ യുവാവാണ് തട്ടിപ്പിന് ഇരയായത്.

മാട്രിമോണിയിൽ ആപ്പിൽ രജിസ്റ്റർ ചെയ്ത യുവാവുമായി സൗഹൃദം സ്ഥാപിച്ചാണ് യുവതി തട്ടിപ്പിന് ഇരയാക്കിയത്.

  ഭർത്താവ് വരാൻ വൈകി; പ്രണയവിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കകം ബെംഗളൂരു സ്വദേശിനി ജീവനൊടുക്കി ?

മാട്രിമോണിയൽ ആപ്പിൽ വ്യാജ പ്രൊഫൈൽ ആണ് യുവതി ക്രിയേറ്റ് ചെയ്തത്.

മാട്രിമോണിയൽ ആപ്പ് വഴി പരിചയപ്പെട്ട ഇരുവരും തമ്മിൽ സൗഹൃദമായി. തുടർന്ന് മൊബൈൽ നമ്പറുകൾ പരസ്പരം കൈമാറി.

അതിനിടെ യുവാവിനെ കല്യാണം കഴിക്കാൻ തയ്യാറാണെന്ന് യുവതി അറിയിച്ചു. ഒരു ദിവസം അമ്മയുടെ ചികിത്സയ്ക്കായി അടിയന്തരമായി 1500 രൂപ വേണമെന്ന് യുവതി ആവശ്യപ്പെട്ടു.

പിന്നീട് ഒരുദിവസം വീഡിയോ കോളിനിടെ യുവതി വസ്ത്രങ്ങൾ ഊരിമാറ്റി. എന്നാൽ 41കാരൻ അറിയാതെ യുവതി വീഡിയോ കോൾ റെക്കോർഡ് ചെയ്തതായി പരാതിയിൽ പറയുന്നു.

തുടർന്ന് അശ്ലീല വീഡിയോ മാതാപിതാക്കൾക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി യുവാവിന്റെ 1.1 കോടി രൂപ തട്ടിയെടുത്തതായി പോലീസ് പറഞ്ഞു.

  ബെംഗളൂരുവിലെ പ്രോപ്പർട്ടി ഉടമകൾക്കായി പുതിയ നീക്കവുമായി സർക്കാർ; മാറ്റം അറിയാൻ വായിക്കാം

രണ്ടു ബാങ്കുകളിലേക്കാണ് പണം കൈമാറിയത്.

പണം കൈമാറിയ ശേഷം മാത്രമാണ് യുവതിയുടെ യഥാർത്ഥ പേര് 41കാരന് മനസിലായത്.

ബാങ്ക് പരിശോധിച്ചപ്പോഴാണ് യുവതിയുടെ പേര് വ്യാജമാണെന്ന് യുവാവ് തിരിച്ചറിഞ്ഞത്. 

തുടർന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തതായി കാണിച്ച് യുവതിക്കെതിരെ ഇയാൾ പോലീസിൽ പരാതി നൽകുകയായിരുന്നു.

യുവാവിന്റെ 84 ലക്ഷം രൂപ വീണ്ടെടുക്കാൻ നടപടി സ്വീകരിക്കാൻ കഴിഞ്ഞതായി പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'സാന്ത്വന യോജന' പദ്ധതി പ്രഖ്യാപിച്ചു; ബാധിതരായ ന്യൂനപക്ഷ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായവുമായി കർണാടക സര്‍ക്കാര്‍
[masterslider id="10"]

Related posts