അധ്യാപക പരിശീലനവും മിഷൻ പുന:സംഘാടനവും നടന്നു 

ബെംഗളൂരു: മലയാളം മിഷൻ കർണ്ണാടക ചാപ്റ്ററിൻ്റെ പ്രാഥമിക അധ്യാപക പരിശീലനവും മിഷൻ പുന:സംഘാടനവും നടത്തി.

അൻപതോളം അധ്യാപകർ പങ്കെടുത്ത പരിശീലനം ബെംഗളൂരു നോർത്ത് യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം ജെയ്ജോ ജോസഫ് ഉദ്ഘാടനം ചെയ്തു.

മലയാളം മിഷൻ ഭാഷാധ്യാപനായ സതീഷ് കുമാർ നിരീക്ഷകനായിരുന്നു.

കർണ്ണാടക ചാപ്റ്റർ പ്രസിഡൻ്റ് കെ. ദാമോദരൻ അധ്യക്ഷം വഹിച്ചു.

  ബെംഗളൂരു ട്രിപ്പിൾ മർഡർ: അമ്മയുടെ കൊലപാതക ഗൂഢാലോചന; മറ്റുളളവർ അപ്രതീക്ഷിതമായി വന്ന് പെട്ടതത്; എല്ലാവരെയും വെട്ടി മലർത്തിയത് ഭയത്താൽ എന്ന് വെളിപ്പെടുത്തൽ

സെക്രട്ടറി ടോമി ആലുങ്കൽ, ഫിനാൻസ് സെക്രട്ടറി ജിസ്സോ ജോസ്, സ്വർഗ്ഗറാണി ഫെറോന പള്ളി വികാരി ഫാദർ. ബിബിൻ അഞ്ചെബിൽ, സിസ്റ്റർ ഇമ്മാക്കുലേറ്റ്, സിസ്റ്റർ ടാനിയ, ജോമി തെങ്ങനാട്ട് എന്നിവർ സംസാരിച്ചു.

സതീഷ് തോട്ടശ്ശേരി, മീര നാരായണൻ, ഹിത വേണുഗോപാൽ, കെ. ദാമോദരൻ, ത്രേസ്യാമ്മ, ബിന്ദു ഗോപാലകൃഷ്ണൻ എന്നിവർ പരിശീലന പരിപാടികൾക്ക് നേതൃത്വം നൽകി.

പഠനോൽസവവിജയികൾ, സുഗതാജ്ഞലി

കാവ്യാലപന മൽസര വിജയികൾ എന്നിവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

  ദേവഗൗഡയെയും യെഡിയൂരപ്പയെയും കണ്ട് അനുഗ്രഹം വാങ്ങി ഡി.കെ. ശിവകുമാർ; പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ഇന്ന് വൈകുന്നേരം

സുഗതാജ്ഞലി മൽസരത്തിൻ്റെ വിധികർത്താക്കളെ ആദരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എച്ച്.എസ്.ആർ ലേഔട്ടിലെ 184 മരങ്ങൾ മുറിക്കാനുള്ള അപേക്ഷ ബി.ഡി.എ പിൻവലിച്ചു
[masterslider id="10"]

Related posts