മലിനജലം കുടിച്ച് 14 പേർ ആശുപത്രിയിൽ

ബെംഗളൂരു :ബീദർ ജില്ലയിൽ മാലിന്യം കലർന്ന വെള്ളംകുടിച്ച് ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ട 14 പേരെ ജില്ലയിൽ പ്രവേശിപ്പിച്ചു. ബരിദാബാദിലാണ് സംഭവം. മന്ത്രിമാരായ ഈശ്വർ ഖന്ദ്രെ, റഹിംഖാൻ എന്നിവർ ആശുപത്രിയിലെത്തി ആരോഗ്യവിവരങ്ങൾ അന്വേഷിച്ചു. ഗ്രാമത്തിൽ വിതരണം ചെയ്യുന്ന കുടിവെള്ളത്തിൽ മാലിന്യം കലർന്നതെങ്ങനെയെന്ന് അന്വേഷിച്ചുവരികയാണെന്ന് മന്ത്രിമാർ അറിയിച്ചു. കഴിഞ്ഞദിവസങ്ങളിലാണ് വെള്ളംകുടിച്ച 14 പേർക്ക് ആണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. കഴിഞ്ഞ ജൂണിൽ ബീദറിൽ മാലിന്യം കലർന്ന വെള്ളംകുടിച്ച് ഇരുപതിലേറെ പേർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു.

Read More

ചലഞ്ചിന്റെ ഭാഗമായി അമിതമായി വെള്ളം കുടിച്ച ടിക് ടോക് താരം ആശുപത്രിയിൽ 

ടോറോണ്ടോ: ഫിറ്റനസ് ചലഞ്ചിന്റെ ഭാഗമായി അമിതമായി വെള്ളം കുടിച്ച ടിക് ടോക് താരം ആശുപത്രിയിൽ. കനേഡിയൻ ടിക് ടോക് താരമായ മിഷേൽ ഫെയർബേണിനെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അമിതമായി വെള്ളം ഉള്ളിൽ ചെന്നതോടെ മിഷേലിന്റെ ശരീരത്തിലെ സോഡിയത്തിന്റെ അംശം കുറയുകയായിരുന്നു. വൈറലായ 75 ഹാർഡ് എന്ന ഫിറ്റനസ് ചലഞ്ചാണ് മിഷേൽ ഏറ്റെടുത്തത്. 75 ദിവസം വെള്ളം കുടിച്ചാണ് പിന്തുടരേണ്ടത്. ദിവസവും 45 മിനിറ്റ് വർക്കൗട്ടും മദ്യവും കൊഴുപ്പേറിയ ഭക്ഷണങ്ങളും ഒഴിവാക്കിയിട്ടുള്ള ഭക്ഷണക്രമവും ചലഞ്ചിന്റെ ഭാഗമാണ്. ദിവസവും ഏതെങ്കിലും പുസ്തകത്തിന്റെ പത്തു പേജുകൾ വായിക്കാനും നിർദ്ദേശമുണ്ട്. എന്നാൽ…

Read More

12 കാരിയെ പലതവണ ലൈംഗിക പീഡനത്തിനിരയാക്കിയ പ്രതി അറസ്റ്റിൽ

ബെംഗളൂരു: 12 കാരിയെ പലതവണ ലൈംഗിക പീഡനത്തിന് ഇരയാക്കി എന്ന പരാതിയിൽ യുവാവിനെ ഉള്ളാൾ പോലീസ് സ്റ്റേഷനിലെ വനിത പോലീസുകാർ അറസ്റ്റ് ചെയ്തു. ഉള്ളാൾപേട്ടയിലെ മുഹമ്മദ് ശാഫിയാണ് (28) അറസ്റ്റിലായത്. എട്ടാം ക്ലാസ് വിദ്യാർഥിനിയാണ് ഇര. കഴിഞ്ഞ ജനുവരിയിൽ കുട്ടി വീട്ടിൽ തനിച്ചായ സമയം പീഡിപ്പിച്ച യുവാവ് കിട്ടിയ അവസരങ്ങിൽ അക്രമം തുടരുകയായിരുന്നു. കുട്ടി ഇപ്പോൾ ആറു മാസം ഗർഭിണിയാണ്.

Read More

മുതിർന്ന കോൺഗ്രസ്‌ നേതാവ് വക്കം പുരുഷോത്തമൻ അന്തരിച്ചു 

തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ്‌ നേതാവും മുൻ ഗവർണറുമായ വക്കം പുരുഷോത്തമൻ (96) അന്തരിച്ചു. ശാരീരിക അവശതകളെ തുടർന്ന് വിശ്രമത്തിലായിരുന്നു. തിരുവനന്തപുരത്തെ താമസ സ്ഥലത്താ യിരുന്നു അന്ത്യം. ത്രിപുരയിലും ആൻഡമാനിലും മിസോറാമിലും ഗവർണറായിരുന്നു. നിയമസഭ സ്പീക്കറും മൂന്നു തവണ മന്ത്രിയുമായി. രണ്ട് തവണ എംപിയും, അഞ്ച് തവണ എം.എൽ.എ.യുമായി. തിരുവനന്തപുരം ജില്ലയിലെ വക്കത്ത് ഭാനു പണിക്കരുടെയും ഭവാനിയുടെയും മകനായി 1928 ഏപ്രിൽ 12നായിരുന്നു ജനനം.  തിരുവനന്തപുരം ഡി.സി.സി പ്രസിഡൻറ്, കെ.പി.സി.സി ജനറൽ സെക്രട്ടറി, വൈസ് പ്രസിഡൻറ് തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു.

Read More

സ്വകാര്യ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിനു പിന്നാലെ വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തു

ബെംഗളൂരു: സ്വകാര്യ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ വിദ്യാർഥികൾ ആത്മഹത്യ ചെയ്തു. ദേവനാഗിരിയിലുള്ള സ്വകാര്യ കോളേജിലെ വിദ്യാർഥികളാണ് ആത്മഹത്യ ചെയ്തത്. കാമ്പസിന്‍റെ ടെറസിൽ വെച്ച് ഇരുവരും ചേർന്നുള്ള സ്വകാര്യ ദൃശ്യങ്ങൾ മറ്റൊരാൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു. ജൂലൈ 25നായിരുന്നു വീഡിയോ പ്രചരിക്കപ്പെട്ടത്. സംഭവമറിഞ്ഞതോടെ പെൺകുട്ടി വെള്ളിയാഴ്ച വീട്ടിൽ വെച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. പെൺകുട്ടിയുടെ മരണവാർത്തയറിഞ്ഞതിന് പിന്നാലെ യുവാവും ജീവനൊടുക്കിയതായി പോലീസ് അറിയിച്ചു. ഇരുവരുടെയും മാതാപിതാക്കൾ സംഭവത്തിൽ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇരുവരുടെയും അനുവാദമില്ലാതെ വീഡിയോ പകർത്തിയ വ്യക്തിയെ കണ്ടെത്തണമെന്നും ഉചിതമായ ശിക്ഷ ഉറപ്പാക്കണമെന്നും…

Read More

സ്വകാര്യ ബസ് മറിഞ്ഞ് പത്തോളം പേർക്ക് പരിക്ക്

ബെംഗളൂരു : ചിത്രദുർഗയിൽ സ്വകാര്യബസ് മറിഞ്ഞ് പത്തുപേർക്ക് പരിക്കേറ്റു. ശനിയാഴ്ച രാവിലെ ചല്ലക്കെരെ താലൂക്കിലെ ജിദ്ദാപുരിലായിരുന്നു അപകടം ഉണ്ടായത്. നായകനഹട്ടിയിൽ നിന്ന് ഗരണി ക്രോസിലേക്ക് പോവുകയായിരുന്നു ബസ് ആണ് അപകടത്തിൽ പെട്ടത്. ഏതിരേ വന്ന ബൈക്കിൽ ഇടിക്കാതിരിക്കാൻ പെട്ടന്ന് വെട്ടിച്ചപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. പരിക്കേറ്റവരെ ചല്ലക്കെരെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നായകനഹട്ടി പോലീസ് കേസെടുത്തു.

Read More

തിരുപ്പതി ലഡുവിൽ ഇനി നന്ദിനി നെയ്യ് ഉപയോഗിക്കില്ല: എന്തുകൊണ്ടെന്ന് ഇതാ

ബെംഗളൂരു: തിരുപ്പതി ലഡ്ഡു തയ്യാറാക്കാൻ കർണാടക മിൽക്ക് ഫെഡറേഷൻ (കെഎംഎഫ്) നിർമ്മിക്കുന്ന നന്ദിനി നെയ്യ് ഉപയോഗിക്കേണ്ടതില്ലെന്ന് തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) തീരുമാനിച്ചു. ദശലക്ഷക്കണക്കിന് തിരുപ്പതി തീർഥാടകരെ ബാധിക്കുന്ന ഒരു വലിയ തീരുമാനമാണ് ഇത്. ഞായറാഴ്ച കെഎംഎഫ് ചെയർമാൻ ഭീമ നായിക് ആണ് തീരുമാനം പരസ്യമാക്കിയത്. ഭാവിയിൽ പ്രസിദ്ധമായ ലഡ്ഡു നിർമിക്കാൻ ഏത് നെയ്യ് ഉപയോഗിക്കണമെന്ന് തീരുമാനിക്കാനുള്ള ടെൻഡർ നടപടിക്ക് ഇടയിലാണ് നടപടി. കർണാടകയുടെ സ്വന്തം നന്ദിനി പാലും പാൽ ഉത്പന്നങ്ങളും ഉയർന്ന നിലവാരം പുലർത്തുന്നു, എന്നാൽ തിരുപ്പതി ഭരണകൂടം നെയ്യ്ക്ക് മത്സരാധിഷ്ഠിത വിലയാണ്…

Read More

20 അടി ഉയരത്തിൽ നിന്ന് വീടിന് മുന്നിൽ കാർ വീണു; 9 പേരുടെ നില ഗുരുതരം

ബെംഗളൂരു: ചിക്കമംഗളൂരു ജില്ലയിലെ കലസ താലൂക്കിലെ കൽമക്കി ഗ്രാമത്തിൽ ഡ്രൈവറുടെ നിയന്ത്രണം വിട്ട് കാർ അപകടത്തിൽപ്പെട്ടു. കോലാറിന്റെ പ്രാന്തപ്രദേശത്തേക്ക് പോവുകയായിരുന്ന കാർ ഡ്രൈവറുടെ നിയന്ത്രണം വിട്ട് കൽമക്കി ഗ്രാമത്തിലെ വീടിന് മുന്നിൽ 20 അടി ഉയരത്തിൽ നിന്ന് വീഴുകയായിരുന്നു. സംഭവത്തിൽ കാറിലുണ്ടായിരുന്ന ഒമ്പത് പേർക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ ഉടൻ തന്നെ കലശ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചു, അവിടെ നിന്ന് കൂടുതൽ ചികിത്സയ്ക്കായി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കലശ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി കേസെടുത്തു.

Read More

വീണ്ടും കെഎസ്ആർടിസി ബസിന്റെ ഡോർ തകർത്ത് യാത്രക്കാർ

ബെംഗളൂരു : ബിലിഗിരിരംഗ മലയിലേക്കുള്ള പ്രത്യേക ഏകാദശി ആഘോഷങ്ങൾക്കായി ഭക്തരുടെയും വിനോദസഞ്ചാരികളുടെയും തിരക്ക് കാരണം ശനിയാഴ്ച ബസ് സ്റ്റാൻഡുകളിലൊന്നിൽ എത്തിയ കെഎസ്ആർടിസി ബസിന്റെ വാതിൽ തകർന്നു. സംസ്ഥാനത്ത് ശക്തി യോജന നടപ്പാക്കിയതിന് ശേഷം കൂടുതൽ ജനപങ്കാളിത്തം ഉണ്ടായതായി പ്രദേശവാസികൾ പറഞ്ഞു. ആവശ്യത്തിന് ബസുകൾ ഈ റൂട്ടിൽ ഓടാത്തതിനാൽ കൂടുതൽ ആളുകൾ തിരക്കേറിയ അതെ ബസിൽ കയറാൻ ശ്രമിക്കുന്നതിനിടെയാണ് ബസിന്റെ വാതിൽ തകർന്നത്. മൈസൂരു, ബെംഗളൂരു, മണ്ഡ്യ എന്നിവയുൾപ്പെടെ വിവിധ ജില്ലകളിൽ നിന്നുള്ള ആയിരക്കണക്കിന് ആളുകളെ ആകർഷിക്കുന്ന ബിലിഗിരിരംഗ കുന്നിന് ഈ ആഴ്ചയിൽ വലിയ പ്രാധാന്യമുണ്ട്.…

Read More

നടപ്പാത കൈയ്യേറ്റമൊഴിപ്പിക്കൽ: നഗരത്തിൽ 1500 ഓളം കച്ചവടക്കാർ ഇന്ന് തെരുവിലിറങ്ങും

ബെംഗളൂരു: ബിബിഎംപിയുടെ നടപ്പാത കൈയേറ്റം ഒഴിപ്പിക്കൽ നടപടിയിൽ പ്രതിഷേധിച്ച് മഹാദേവപുര സോണിലെ വഴിയോര കച്ചവടക്കാർ തിങ്കളാഴ്ച മാർച്ച് നടത്താനൊരുങ്ങുന്നു. കെആർ പുരം സർക്കാർ ആശുപത്രിയിൽ നിന്ന് ആരംഭിച്ച് ക്വീൻസ് റോഡിലെ കെപിസിസി ഓഫീസിൽ സമാപിക്കുന്ന മാർച്ചിൽ 1500-ലധികം കച്ചവടക്കാർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുടർന്ന് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിനെ കണ്ട് തെരുവ് കച്ചവട മേഖലകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം സമർപ്പിക്കും. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയുമായി രണ്ട് റൗണ്ട് കൂടിക്കാഴ്ച വഴിയോര കച്ചവടക്കാർ നടത്തിയിരുന്നു. കച്ചവടക്കാർ ശരിയായ വെൻഡിംഗ് സോണുകൾ…

Read More
Click Here to Follow Us