വീണ്ടും കെഎസ്ആർടിസി ബസിന്റെ ഡോർ തകർത്ത് യാത്രക്കാർ

ബെംഗളൂരു : ബിലിഗിരിരംഗ മലയിലേക്കുള്ള പ്രത്യേക ഏകാദശി ആഘോഷങ്ങൾക്കായി ഭക്തരുടെയും വിനോദസഞ്ചാരികളുടെയും തിരക്ക് കാരണം ശനിയാഴ്ച ബസ് സ്റ്റാൻഡുകളിലൊന്നിൽ എത്തിയ കെഎസ്ആർടിസി ബസിന്റെ വാതിൽ തകർന്നു.

സംസ്ഥാനത്ത് ശക്തി യോജന നടപ്പാക്കിയതിന് ശേഷം കൂടുതൽ ജനപങ്കാളിത്തം ഉണ്ടായതായി പ്രദേശവാസികൾ പറഞ്ഞു. ആവശ്യത്തിന് ബസുകൾ ഈ റൂട്ടിൽ ഓടാത്തതിനാൽ കൂടുതൽ ആളുകൾ തിരക്കേറിയ അതെ ബസിൽ കയറാൻ ശ്രമിക്കുന്നതിനിടെയാണ് ബസിന്റെ വാതിൽ തകർന്നത്.

മൈസൂരു, ബെംഗളൂരു, മണ്ഡ്യ എന്നിവയുൾപ്പെടെ വിവിധ ജില്ലകളിൽ നിന്നുള്ള ആയിരക്കണക്കിന് ആളുകളെ ആകർഷിക്കുന്ന ബിലിഗിരിരംഗ കുന്നിന് ഈ ആഴ്ചയിൽ വലിയ പ്രാധാന്യമുണ്ട്.

അപര്യാപ്തമായ ഗതാഗത സൗകര്യങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച ഭക്തർ ബസിലെ അമിത തിരക്ക് പ്രശ്നം പരിഹരിക്കാൻ കെഎസ്ആർടിസി അടിയന്തര നടപടി സ്വീകരിക്കണമെന്ന് ചൂണ്ടിക്കാട്ടി. ശനി, ഞായർ ദിവസങ്ങളിൽ അധിക ബസുകളുടെ ആവശ്യകതയും യാത്രക്കാർ അവർ ഊന്നിപ്പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us