സ്വകാര്യ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിനു പിന്നാലെ വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തു

ബെംഗളൂരു: സ്വകാര്യ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ വിദ്യാർഥികൾ ആത്മഹത്യ ചെയ്തു.

ദേവനാഗിരിയിലുള്ള സ്വകാര്യ കോളേജിലെ വിദ്യാർഥികളാണ് ആത്മഹത്യ ചെയ്തത്.

കാമ്പസിന്‍റെ ടെറസിൽ വെച്ച് ഇരുവരും ചേർന്നുള്ള സ്വകാര്യ ദൃശ്യങ്ങൾ മറ്റൊരാൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു.

ജൂലൈ 25നായിരുന്നു വീഡിയോ പ്രചരിക്കപ്പെട്ടത്.

സംഭവമറിഞ്ഞതോടെ പെൺകുട്ടി വെള്ളിയാഴ്ച വീട്ടിൽ വെച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു.

  വർഷങ്ങളുടെ കാത്തിരിപ്പിന് ഒടുവിൽ ദക്ഷിണാഫ്രിക്കയിൽ നിന്നും നാല് ചീറ്റപ്പുലികൾ ബെംഗളൂരു ബന്നാർഘട്ട പാർക്കിലെത്തി

പെൺകുട്ടിയുടെ മരണവാർത്തയറിഞ്ഞതിന് പിന്നാലെ യുവാവും ജീവനൊടുക്കിയതായി പോലീസ് അറിയിച്ചു.

ഇരുവരുടെയും മാതാപിതാക്കൾ സംഭവത്തിൽ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

ഇരുവരുടെയും അനുവാദമില്ലാതെ വീഡിയോ പകർത്തിയ വ്യക്തിയെ കണ്ടെത്തണമെന്നും ഉചിതമായ ശിക്ഷ ഉറപ്പാക്കണമെന്നും മാതാപിതാക്കൾ വ്യക്തമാക്കി.

അതേസമയം സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും ദേവനാഗിരി പോലീസ് അറിയിച്ചു.

  മുഖ്യമന്ത്രി കസേരയിലേക്ക് ആര്? ഡൽഹിയിൽ ഇന്ന് കോൺഗ്രസ് കേന്ദ്രനേതൃത്വം യോഗം ചേരും; രാഹുൽ ഗാന്ധിയും പങ്കെടുത്തേക്കും

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us