തിരുപ്പതി ലഡുവിൽ ഇനി നന്ദിനി നെയ്യ് ഉപയോഗിക്കില്ല: എന്തുകൊണ്ടെന്ന് ഇതാ

ബെംഗളൂരു: തിരുപ്പതി ലഡ്ഡു തയ്യാറാക്കാൻ കർണാടക മിൽക്ക് ഫെഡറേഷൻ (കെഎംഎഫ്) നിർമ്മിക്കുന്ന നന്ദിനി നെയ്യ് ഉപയോഗിക്കേണ്ടതില്ലെന്ന് തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) തീരുമാനിച്ചു.

ദശലക്ഷക്കണക്കിന് തിരുപ്പതി തീർഥാടകരെ ബാധിക്കുന്ന ഒരു വലിയ തീരുമാനമാണ് ഇത്.

ഞായറാഴ്ച കെഎംഎഫ് ചെയർമാൻ ഭീമ നായിക് ആണ് തീരുമാനം പരസ്യമാക്കിയത്.

ഭാവിയിൽ പ്രസിദ്ധമായ ലഡ്ഡു നിർമിക്കാൻ ഏത് നെയ്യ് ഉപയോഗിക്കണമെന്ന് തീരുമാനിക്കാനുള്ള ടെൻഡർ നടപടിക്ക് ഇടയിലാണ് നടപടി.

  'ലക്ഷ്യം ഇന്ത്യയെ തകർക്കൽ, വിദേശത്ത് വൻ ഗൂഢാലോചന'; കോക്രോച്ച് പാർട്ടിക്കെതിരെ രാജീവ് ചന്ദ്രശേഖർ

കർണാടകയുടെ സ്വന്തം നന്ദിനി പാലും പാൽ ഉത്പന്നങ്ങളും ഉയർന്ന നിലവാരം പുലർത്തുന്നു, എന്നാൽ തിരുപ്പതി ഭരണകൂടം നെയ്യ്ക്ക് മത്സരാധിഷ്ഠിത വിലയാണ് ആഗ്രഹിക്കുന്നത്.

നെയ്യിന്റെ ഗുണനിലവാരം മികച്ചതായതിനാൽ കുറഞ്ഞ വിലയ്ക്ക് ഞങ്ങൾക്ക് ഇത് വിതരണം ചെയ്യാൻ കഴിയില്ലന്നും നായിക്ക് പറഞ്ഞു.

ഓഗസ്റ്റ് ഒന്നു മുതൽ പാൽ സംഭരണച്ചെലവും വർധിക്കുമെന്നതിനാൽ കുറഞ്ഞ നിരക്കിൽ നെയ്യ് വിതരണം ചെയ്യുന്നത് കടുപ്പമേറിയതിനാൽ ലേല നടപടികളിൽ നിന്ന് പിന്മാറാൻ കെഎംഎഫ് തീരുമാനിച്ചു.

ഏറ്റവും കുറഞ്ഞ തുകയ്ക്ക് ലേലത്തിൽ ഏർപ്പെടുന്നയാൾക്ക് നെയ്യ് വിതരണം ചെയ്യാനുള്ള കരാർ നൽകുമെന്ന് ടിടിഡി അറിയിച്ചു.

  ബെംഗളൂരുവിലെ ഗതാഗതക്കുരുക്കഴിക്കാൻ 11.6 കിലോമീറ്റർ നീളത്തിൽ പുതിയ ഫ്ലൈഓവർ വരുന്നു

എന്നാൽ കുറഞ്ഞ വിലയ്ക്ക് നൽകുന്ന ഏതൊരു കമ്പനിയും ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യുമെന്നതിനാൽ ലഡ്ഡുവിന്റെ രുചിയെ ബാധിച്ചേക്കാമെന്ന് കെഎംഎഫ് ചെയർമാൻ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ 29 കാരനായ ​ഗുണ്ടയെ വെട്ടിക്കൊന്നത് നടുറോഡിൽ പൊതുജനങ്ങൾ നോക്കിനിൽക്കെ; ദൃശ്യങ്ങൾ പുറത്ത്
[masterslider id="10"]

Related posts