വാരാന്ത്യ കർഫ്യൂ പിൻവലിക്കണമെന്ന് ബെംഗളൂരു ഹോട്ടലുടമകൾ.

Restaurant Hotel staff

ബെംഗളൂരു: സംക്രാന്തിക്ക് ശേഷം സർക്കാർ വാരാന്ത്യ കർഫ്യൂ നീക്കിയില്ലെങ്കിൽ തെരുവിലിരുന്ന് ബിസിനസ്സ് നടത്തുമെന്ന് വ്യാഴാഴ്ച വിശദമായ ചർച്ച നടത്തിയ ശേഷം ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ബാറുകൾ, ചോൾട്രികൾ, കാറ്ററിംഗ് യൂണിറ്റുകൾ എന്നിവയുടെ നിരവധി അസോസിയേഷനുകളിലെ അംഗങ്ങൾ പ്രഖ്യാപിച്ചു.

കൂടാതെ ഐസൊലേഷൻ കാലാവധി പൂർത്തിയാക്കിയതിന് ശേഷം തിങ്കളാഴ്ച മുഖ്യമന്ത്രി ബസവരാജ് ബൊമ്മായിയെ കാണാനും മെമ്മോറാണ്ടം സമർപ്പിക്കാനും അവർ തീരുമാനിച്ചിട്ടുണ്ടെന്നും സർക്കാർ സമ്മതിച്ചില്ലെങ്കിൽ, തെരുവിലിരുന്ന് കച്ചവടം ചെയ്യുകയല്ലാതെ ഞങ്ങൾക്ക് മറ്റ് മാർഗമില്ലന്നും അവർ പറഞ്ഞു. റെസ്റ്റോറന്റുകളിൽ 50% സീറ്റിംഗ് കപ്പാസിറ്റി കർശനമായി നടപ്പിലാക്കുക എന്നതാണ് മറ്റൊരു ബദൽ മാർഗമായി അവർ മുന്നോട് വെക്കുന്നത്.

  യുവതിയെ ബലാത്സംഗം ചെയ്യുകയും നിർബന്ധിത ഗർഭച്ഛിദ്രത്തിന് വിധേയയാക്കുകയും ചെയ്ത കേസിൽ ഡോക്ടറടക്കം ഏഴുപേർ അറസ്റ്റിൽ

കൂടാതെ വിവാഹങ്ങൾക്കായി ഒത്തുചേരലുകൾ നിയന്ത്രിക്കുന്നതിനുപകരം, വേദിയുടെ 50%  ആളുകളെ അനുവദിക്കണമെന്നും ബ്രുഹത് ബെംഗളൂരു ഹോട്ടൽസ് ആൻഡ് റെസ്റ്റോറന്റ്സ് അസോസിയേഷൻ പ്രസിഡന്റ് പി സി റാവു പറഞ്ഞു. ധാരാളം കേസുകൾ കാണുന്ന മഹാരാഷ്ട്രയിൽ പോലും വാരാന്ത്യമോ രാത്രിയോ കർഫ്യൂ ഏർപ്പെടുത്തിയിട്ടില്ലെന്ന് അവർ പറഞ്ഞു. വാരാന്ത്യ കർഫ്യൂ മൂലം തങ്ങൾക്ക് പ്രതിദിനം 200 കോടിയുടെ നഷ്ടം സംഭവിക്കുന്നതാതായും അവർ ചൂണ്ടിക്കാട്ടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  "നിങ്ങൾ തീവ്രവാദികളാണോ?" ബെംഗളൂരുവിൽ ടെക്കികൾക്ക് നേരെ വൻ ആക്രമണം; ബേസ്ബോൾ ബാറ്റുകൊണ്ട് ക്രൂരമർദ്ദനം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നാല് മാസം ഗർഭിണിയായ ഭാര്യയെ നായയെ കെട്ടുന്ന ബെൽറ്റുകൊണ്ട് ശ്വാസംമുട്ടിച്ച് കൊന്ന് യുവാവ് ജീവനൊടുക്കി
[masterslider id="10"]

Related posts