‘നമ്മമ്മ സൂപ്പർസ്റ്റാർ’ കണ്ടെസ്റ്റന്റ് സമൻവി ബെംഗളൂരുവിലെ വാഹനാപകടത്തിൽ മരിച്ചു.

ബെംഗളൂരു: അമിതവേഗതയിൽ വന്ന ട്രക്ക് സ്‌കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായ ആറുവയസുകാരി മരിച്ചു. വ്യാഴാഴ്ച വൈകുന്നേരത്തോടെ ജെപി നഗറിനടുത്തുള്ള കോണനകുണ്ടെ ക്രോസിലാണ് സംഭവം. അമ്മയ്ക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. അമൃത നായിഡുവിന്റെ മകൾ സമൻവി (6) യാണ് മരിച്ചത്. വാഴറഹള്ളിയിലാണ് കുടുംബം താമസിക്കുന്നത്.

കന്നഡ റിയാലിറ്റി ഷോയായ ‘നമ്മമ്മ സൂപ്പർ സ്റ്റാർ’ എലിമിനേഷനിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുന്നതിനിടെ വൈകുന്നേരത്തോടെയാണ് സംഭവം നടന്നതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അമ്മയായ അമൃത സ്‌കൂട്ടർ ഓടിച്ചപ്പോൾ സമൻവി പുറകിലാണിരുന്നിരുന്നത്. അമിത വേഗത്തിലെത്തിയ ട്രക്ക് ഇവരുടെ സ്‌കൂട്ടറിൽ ഇടിച്ചതിനെ തുടർന്ന് സമൻവി സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെടുകയും അമൃതയ്ക്ക് പരിക്കേൽക്കുകയും ചെയ്തു.

  ബെംഗളൂരു റാപ്പിഡോ അപകടം; യാത്രക്കാരിയായ മലയാളി യുവതിക്ക് ട്രാക്ടറിനടിയിൽപ്പെട്ട് ഗുരുതര പരിക്ക്

പ്രശസ്ത ഹരികഥെ ഗായകൻ ഗുരുരാജുലു നായിഡുവിന്റെ മകളാണ് അമൃത.അശ്രദ്ധമായി വാഹനമോടിച്ചതിന് കുമാർ സ്വാമി ലേഔട്ട് ട്രാഫിക് പോലീസ് പ്രതിയായ ഡ്രൈവറെ അറസ്റ്റ് ചെയ്തു, തുടർന്ന് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സൗരവ് ഗാംഗുലിക്കും ഭാര്യയ്ക്കും നേരെ വധഭീഷണി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വെടിവെപ്പിൽ കൊല്ലപ്പെട്ട് തമിഴ് യുവാക്കൾ കർണാടക വനംവകുപ്പിനെതിരെ കടുപ്പിച്ച് ജോസഫ് വിജയ്; ഉന്നതതല അന്വേഷണം വേണമെന്ന് ആവശ്യം
[masterslider id="10"]

Related posts