ദമ്പതികൾക്ക് റെയിൽവേയുടെ 37,000 രൂപ നഷ്ടപരിഹാരം.

ബെംഗളൂരു: സ്ഥിരീകരിക്കപ്പെട്ട ടിക്കറ്റ് കയ്യിൽ ഉണ്ടായിരുന്നിട്ടും ട്രെയിനിലെ തിരക്കുമൂലം ബംഗളൂരുവിലേക്ക് ഉള്ള യാത്രയ്ക്ക് കയറാൻ കഴിയാതെപോയ ദമ്പതികൾക്ക് 37,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ തർക്ക പരിഹാര കോടതി വിധി.

ബെംഗളൂരു രാജാജി നഗർ നിവാസിയായ രാമചന്ദ്രനും ഭാര്യ കൃപയും 2019 ജനുവരി 20 ന് മധ്യപ്രദേശിലെ ജബൽപൂർ റെയിൽവേസ്റ്റേഷനിൽ യാത്രയ്ക്കായി കൃത്യസമയത്ത് തന്നെ എത്തിയിരുന്നു. എന്നാൽ 90 മിനിറ്റ് വൈകിയെത്തിയ ട്രെയിനിൽ തിരക്കു മൂലം കയറാൻ കഴിഞ്ഞില്ല. കമ്പാർട്ട്മെന്റ് ഉണ്ടായിരുന്നവർ ഇവരെ തള്ളി പുറത്താക്കുകയായിരുന്നു. മറ്റു ഗത്യന്തരമില്ലാതെ വന്ന ഇവർ വിമാനത്തിൽ ബേംഗളൂരുവിലേക്ക്മടങ്ങി.

  ബെംഗളൂരുവിൽ കടുത്ത വെയിലിന് ആശ്വാസം; പലയിടങ്ങളിലും വീണ്ടും നേരിയ മഴയെത്തി

തുടർന്ന് ഉപഭോക്ത തർക്ക പരിഹാര കമ്മീഷനെ സമീപിച്ച ഇവർക്ക് ഒരു വർഷം നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ ആണ് നഷ്ടപരിഹാരം നൽകാൻ വിധിയായത്.

ഇവർ എടുത്ത ടിക്കറ്റ് ചാർജ് കൾക്ക് പുറമേ വിമാനത്തിൽ യാത്ര ചെയ്യേണ്ടി വന്നതുകൊണ്ട് അതിന്റെ ചാർജ്ജും നഷ്ടപരിഹാരമായി 11,000 രൂപയും ചേർത്താണ് ഇന്ത്യൻ റെയിൽവേ നൽകേണ്ടത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുഞ്ഞുങ്ങളെ മെഷീനിലിട്ടും വായിൽ ജെറ്റ് സ്പ്രേ അടിച്ചും ക്രൂരത; ബെംഗളൂരു ഐടി പാർക്കിലെ ഡേകെയറിൽ കുഞ്ഞുങ്ങൾക്ക് നരകയാതന, അഞ്ചുപേർ കസ്റ്റഡിയിൽ"
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ സാമ്പത്തിക കുറ്റകൃത്യങ്ങളിൽ വൻ വർദ്ധനവ്; രണ്ടര മണിക്കൂറിൽ ഒന്ന് വീതം കേസ്, മുന്നറിയിപ്പുമായി എൻ.സി.ആർ.ബി
[masterslider id="10"]

Related posts