ഭാരത് ബയോടെക്കും സിറം ഇൻസ്റ്റിറ്റ്യൂട്ടും പ്രതിരോധമരുന്ന് പുറത്തിറക്കാൻ പൂർണ്ണ സജ്ജം.

ബെംഗളൂരു: പ്രതിരോധ മരുന്നു നിർമാതാക്കളായ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ഭാരത ബയോടെക് ക്കും ഇന്ത്യയിൽ വേണ്ടത്ര പ്രതിരോധമരുന്ന് ഉൽപ്പാദിപ്പിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും ഉൽപാദനത്തിലും വിപണനത്തിലും പൂർണ്ണ സജ്ജമാണെന്നും അറിയിച്ചു.

സിറം ഇൻസ്റ്റിറ്റ്യൂട്ട് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അഡാർ പൂനാവാലയും ഭാരത് ബയോടെക് ചെയർമാൻ കൃഷ്ണ എല്ലായും ചേർന്നു ചൊവ്വാഴ്ച പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

  തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ അപകടമരണം; കുടുംബത്തിന് ഒരു കോടി ഇൻഷുറൻസും ജോലിയും

പ്രതിരോധ മരുന്നു നിർമ്മാണത്തിന്റെ ആവശ്യകതയും സമയപരിധിയും നിർമ്മാണത്തിന് മുഖ്യഘടകം ആണെന്നും അതിന്റെ പ്രാധാന്യത്തെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടെന്നും സംയുക്ത പത്രക്കുറിപ്പിൽ പറയുന്നു. ഇന്ത്യയ്ക്കും മറ്റു രാജ്യങ്ങൾക്കും വേണ്ടത്ര പ്രതിരോധമരുന്ന് ഉൽപ്പാദിപ്പിക്കാൻ സംയുക്ത സംരംഭത്തിന് പ്രതിജ്ഞാബദ്ധത ഉണ്ടെന്നും പത്രക്കുറിപ്പിൽ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സുഹൃത്തിന്റെ ഭാര്യയോടൊത്ത് ഒളിച്ചോടി; സ്ത്രീയുടെ ബന്ധുക്കൾ യുവാവിന്റെ വീട് തകർത്ത് കൊള്ളയടിച്ചു, ഗ്രാമത്തിൽ സംഘർഷാവസ്ഥ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts