പ്രതിദിന കോവിഡ് പരിശോധന ഒരു ലക്ഷത്തിന് മുകളിൽ രോഗികളും എണ്ണം 1000 ന് താഴെ.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 784 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.1238 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.58 %. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 1238 ആകെ ഡിസ്ചാര്‍ജ് : 902817 ഇന്നത്തെ കേസുകള്‍ : 784 ആകെ ആക്റ്റീവ് കേസുകള്‍ : 9177 ഇന്ന് കോവിഡ് മരണം : 6 ആകെ കോവിഡ് മരണം : 12124 ആകെ പോസിറ്റീവ് കേസുകള്‍ : 924137 തീവ്ര പരിചരണ…

Read More

നഗരത്തിൽ കിടിലൻ മഴ;ഗതാഗതക്കുരുക്ക്….

ബെംഗളൂരു : നഗരത്തിൽ മഴയും തുടർന്നുള്ള ഗതാഗതക്കുരുക്കും രൂക്ഷമായി. ഇന്ന് പുലർച്ചെ തന്നെ നഗരത്തിൻ്റെ പല ഭാഗങ്ങളിലും ചാറ്റൽ മഴയും മഞ്ഞും ഉണ്ടായിരുന്നു. ഉച്ചക്ക് ശേഷം 3.30- 4 മണിയോടെ നഗരത്തിലും നഗരപ്രാന്തങ്ങളിലെ പ്രധാന സ്ഥലങ്ങളും മഴ ലഭിച്ചു. തുടർന്ന് ചാറ്റൽ മഴയും ഗതാഗതക്കുരുക്കും നഗരത്തിലെ പല സ്ഥലങ്ങളിലും തുടരുകയാണ്. ഹെബ്ബാൾ മേൽപ്പാലം, മേക്കറി സർക്കിൾ, പീനിയ, യെശ്വന്ത് പുര, മല്ലേശ്വരം, സിറ്റി, മാർക്കറ്റ്, മഡിവാള മാർക്കറ്റ്, കോറമംഗല പ്രധാന റോഡുകൾ, കെ.എച്ച്. റോഡ്, ഔട്ടർ റിംഗ് റോഡിലെ പ്രധാന കവലകൾ, ബി.ടി.എം. എന്നിവിടങ്ങളിലെല്ലാം…

Read More

മാതാപിതാക്കള്‍ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങി നൽകിയില്ല; രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

ബെംഗളൂരു: മാതാപിതാക്കള്‍ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങി നൽകിയില്ല; രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. മാതാപിതാക്കള്‍ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങി നല്‍കാത്തതിന്റെ ദേഷ്യത്തില്‍ ഇളയ സഹോദരനെ കിണറില്‍ തള്ളിയിട്ട ശേഷം 16കാരനും കൂടെ ചാടി. ഇരുവരും മരിച്ചു. 12 വയസുകാരനായ ഇളയ സഹോദരന് നീന്തല്‍ വശമില്ല. 16കാരന്‍ നല്ല നീന്തല്‍ക്കാരനാണ്. കല്ല് നിറച്ച ബാഗ് അരയില്‍ കെട്ടിവെച്ച ശേഷമാണ് 16കാരന്‍ വെള്ളത്തിലേക്ക് ചാടിയതെന്ന് പൊലീസ് പറയുന്നു. ഞായറാഴ്ച വൈകീട്ട് കലബുര്‍ഗി ജില്ലയിലാണ് സംഭവം നടന്നത്. ടച്ച് സ്‌ക്രീന്‍ ഉള്ള പുതിയ സ്മാര്‍ട്ട് ഫോണ്‍ വാങ്ങിത്തരാന്‍ സുനില്‍ മാതാപിതാക്കളോട് ആവശ്യപ്പെട്ടു. ഇത് നിരസിച്ചതാണ്…

Read More

സംസ്ഥാനത്ത് കന്നുകാലി കശാപ്പ് നിരോധന നിയമം നിലവിൽ വന്നു

ബെംഗളൂരു: സംസ്ഥാനത്ത് കന്നുകാലി കശാപ്പ് നിരോധന നിയമം നിലവിൽ വന്നു. ഇതു സംബന്ധിച്ച ഓർഡിനൻസിൽ ​ഗവർണര്‌ ഒപ്പി ട്ടതോടെയാണ് നിയമം നിലവിൽ വന്നത്. പശു, പശുക്കിടാവ്, കാള, എന്നിവയെയും 13 വയസ്സിൽ താഴെയുള്ള എരുമയെയും പോത്തിനെയും കൊല്ലുന്നത് നിരോധിച്ചുള്ളതാണ് നിയമം. ഇത് ലംഘിക്കുന്നവർക്ക് മൂന്നുവർഷംമുതൽ ഏഴുവർഷംവരെ തടവും അരലക്ഷംമുതൽ പത്ത് ലക്ഷം രൂപവരെ പിഴയും ശിക്ഷയായി നിയമം നിർദേശിക്കുന്നു. കശാപ്പിനായി കാലികളെ വിൽക്കുകയോ വാങ്ങുകയോ ചെയ്യുന്നതായി സംശയമുയർന്നാൽ പോലീസിന് പരിശോധിക്കാനും അവയെ പിടിച്ചെടുക്കാനും നിയമം അധികാരം നൽകുന്നു. ഡിസംബറിൽ നിയമസഭ പാസാക്കിയ കന്നുകാലി കശാപ്പുനിരോധന…

Read More

വാഹനാപകടത്തിൽ മലയാളി മരിച്ചു

ബെംഗളൂരു: വാഹനാപകടത്തിൽ മലയാളി മരിച്ചു. കൂടെ യാത്ര ചെയ്ത കണ്ണൂർ സ്വദേശി പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിൽ ആണ്. ബിസിനസ്‌ ആവശ്യത്തിന് മൈസൂരുവിലെത്തിയ കല്യാശ്ശേരി ഹാജിമൊട്ടയിലെ കിരിരകത്ത് നൗഷാദ് (48) ആണ് വാഹനാപകടത്തിൽ മരിച്ചത്. മൈസൂരുവിലെ ബണ്ഡിപാളയയിൽവെച്ചാണ് സംഭവം. നാട്ടിൽ ബോട്ടിന്റെ വർക്ക്‌ഷോപ്പ് നടത്തുകയാണ് നൗഷാദ്. ഒരു ബോട്ടിന്റെ ഉടമസ്ഥനുമാണ്. ബോട്ടിന്റെ യന്ത്രഭാഗങ്ങൾ വാങ്ങാൻ വേണ്ടിയാണ് റൗഫിനൊപ്പം സ്വകാര്യവാഹനത്തിൽ മൈസൂരുവിലെത്തിയത്. തുടർന്ന് വാഹനം പാർക്കുചെയ്തശേഷം ഓട്ടോറിക്ഷയിൽ പോകവേയാണ് അപകടമുണ്ടായത്. കാറിന്റെ വശത്തിൽ ഇടിച്ച ഓട്ടോയിൽനിന്ന് നൗഷാദും റൗഫും റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ഉടൻ മൈസൂരിലെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും തിങ്കളാഴ്ച…

Read More

നീതിപതി ആകാൻ തയ്യാറെടുത്തു: തട്ടിപ്പിൽ പ്രതിയായി!!

ബെംഗളൂരു: ഹൈക്കോടതി രജിസ്ട്രാർ കെ എസ അര ലക്ഷ്മിയുടെ പരാതിയെതുടർന്ന് കൊടക് ജില്ലയിലെ എസ് എസ് പലക്ഷാക്കെതിരെ വിധാന സൗധപോലീസ് തട്ടിപ്പിന് കേസെടുത്തു. ജില്ലാ മജിസ്ട്രേറ്റ് റിക്രൂട്ട്മെന്റ് പരീക്ഷ പൂർത്തിയാക്കിയ ഇയാൾ പ്രസ്തുത തസ്തികയിലേക്ക് അപേക്ഷ നൽകുമ്പോൾ തെറ്റായ വിവരങ്ങൾ നൽകി എന്നാണ് കണ്ടെത്തിയിരിക്കുന്നത്. പരീക്ഷകൾ വിജയകരമായി പൂർത്തിയാക്കി നിയമനം നേടിയ ഇദ്ദേഹം ജില്ലാ മജിസ്ട്രേറ്റ് ആയി ഉദ്യോഗത്തിൽ പ്രവേശിക്കാൻ ഇരിക്കെ ഹൈക്കോടതി രജിസ്ട്രാർക്ക് ലഭിച്ച അജ്ഞാത ഫോൺ സന്ദേശമാണ് വഴിത്തിരിവായത്. ഇദ്ദേഹം ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിരുന്ന ആളാണ് എന്നായിരുന്നു ഫോൺ സന്ദേശം. ലഭിച്ച…

Read More

ഭാരത് ബയോടെക്കും സിറം ഇൻസ്റ്റിറ്റ്യൂട്ടും പ്രതിരോധമരുന്ന് പുറത്തിറക്കാൻ പൂർണ്ണ സജ്ജം.

ബെംഗളൂരു: പ്രതിരോധ മരുന്നു നിർമാതാക്കളായ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ഭാരത ബയോടെക് ക്കും ഇന്ത്യയിൽ വേണ്ടത്ര പ്രതിരോധമരുന്ന് ഉൽപ്പാദിപ്പിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും ഉൽപാദനത്തിലും വിപണനത്തിലും പൂർണ്ണ സജ്ജമാണെന്നും അറിയിച്ചു. സിറം ഇൻസ്റ്റിറ്റ്യൂട്ട് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അഡാർ പൂനാവാലയും ഭാരത് ബയോടെക് ചെയർമാൻ കൃഷ്ണ എല്ലായും ചേർന്നു ചൊവ്വാഴ്ച പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രതിരോധ മരുന്നു നിർമ്മാണത്തിന്റെ ആവശ്യകതയും സമയപരിധിയും നിർമ്മാണത്തിന് മുഖ്യഘടകം ആണെന്നും അതിന്റെ പ്രാധാന്യത്തെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടെന്നും സംയുക്ത പത്രക്കുറിപ്പിൽ പറയുന്നു. ഇന്ത്യയ്ക്കും മറ്റു രാജ്യങ്ങൾക്കും വേണ്ടത്ര…

Read More

ദമ്പതികൾക്ക് റെയിൽവേയുടെ 37,000 രൂപ നഷ്ടപരിഹാരം.

ബെംഗളൂരു: സ്ഥിരീകരിക്കപ്പെട്ട ടിക്കറ്റ് കയ്യിൽ ഉണ്ടായിരുന്നിട്ടും ട്രെയിനിലെ തിരക്കുമൂലം ബംഗളൂരുവിലേക്ക് ഉള്ള യാത്രയ്ക്ക് കയറാൻ കഴിയാതെപോയ ദമ്പതികൾക്ക് 37,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ തർക്ക പരിഹാര കോടതി വിധി. ബെംഗളൂരു രാജാജി നഗർ നിവാസിയായ രാമചന്ദ്രനും ഭാര്യ കൃപയും 2019 ജനുവരി 20 ന് മധ്യപ്രദേശിലെ ജബൽപൂർ റെയിൽവേസ്റ്റേഷനിൽ യാത്രയ്ക്കായി കൃത്യസമയത്ത് തന്നെ എത്തിയിരുന്നു. എന്നാൽ 90 മിനിറ്റ് വൈകിയെത്തിയ ട്രെയിനിൽ തിരക്കു മൂലം കയറാൻ കഴിഞ്ഞില്ല. കമ്പാർട്ട്മെന്റ് ഉണ്ടായിരുന്നവർ ഇവരെ തള്ളി പുറത്താക്കുകയായിരുന്നു. മറ്റു ഗത്യന്തരമില്ലാതെ വന്ന ഇവർ വിമാനത്തിൽ ബേംഗളൂരുവിലേക്ക്മടങ്ങി.…

Read More

ബാറ്ററി നിർമ്മാണ ശാലയിൽ വൻ അഗ്നി ബാധ.

ബെംഗളൂരു : രാമനഗര ജില്ലയിലെ കനകപുരക്കടുത്ത് ഒരു സ്വകാര്യ ബാറ്ററി നിർമാണ ഫാക്ടറിയിൽ ഇന്നലെ രാത്രിയോടെ വൻ അഗ്നി ബാധ. 50 ൽ അധികം ജീവനക്കാർ ആ സമയത്ത് ഫാക്ടറിയിൽ ഉണ്ടായിരുന്നു എങ്കിലും എല്ലാവരേയും അപായ മേൽക്കാതെ രക്ഷപ്പെടുത്താൻ കഴിഞ്ഞു. അഗ്നി ശമന സേന രംഗത്തെത്തി തീയണച്ചു, അഗ്നി ബാധയുടെ കാരണവും അഗ്നി ബാധ മൂലമുണ്ടായ നഷ്ടവും വിശദമായ അന്വേഷണത്തിന് ശേഷം മാത്രമേ കണ്ടെത്താൻ കഴിയൂ.

Read More
Click Here to Follow Us