സംസ്ഥാനത്ത് കന്നുകാലി കശാപ്പ് നിരോധന നിയമം നിലവിൽ വന്നു

ബെംഗളൂരു: സംസ്ഥാനത്ത് കന്നുകാലി കശാപ്പ് നിരോധന നിയമം നിലവിൽ വന്നു. ഇതു സംബന്ധിച്ച ഓർഡിനൻസിൽ ​ഗവർണര്‌ ഒപ്പി
ട്ടതോടെയാണ് നിയമം നിലവിൽ വന്നത്. പശു, പശുക്കിടാവ്, കാള, എന്നിവയെയും 13 വയസ്സിൽ താഴെയുള്ള എരുമയെയും പോത്തിനെയും കൊല്ലുന്നത് നിരോധിച്ചുള്ളതാണ് നിയമം.

ഇത് ലംഘിക്കുന്നവർക്ക് മൂന്നുവർഷംമുതൽ ഏഴുവർഷംവരെ തടവും അരലക്ഷംമുതൽ പത്ത് ലക്ഷം രൂപവരെ പിഴയും ശിക്ഷയായി നിയമം നിർദേശിക്കുന്നു. കശാപ്പിനായി കാലികളെ വിൽക്കുകയോ വാങ്ങുകയോ ചെയ്യുന്നതായി സംശയമുയർന്നാൽ പോലീസിന് പരിശോധിക്കാനും അവയെ പിടിച്ചെടുക്കാനും നിയമം അധികാരം നൽകുന്നു.

ഡിസംബറിൽ നിയമസഭ പാസാക്കിയ കന്നുകാലി കശാപ്പുനിരോധന നിയമം പിന്നീട് നിയമനിർമാണ കൗൺസിലിൽ അവതരിപ്പിക്കാനോ പാസാക്കിയെടുക്കാനോ സർക്കാരിനായില്ല. തുടർന്നാണ് എതിർപ്പുകളെ മറികടന്ന് നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി ഓർഡിനൻസ് കൊണ്ടുവന്നത്.

ബിൽ നിയമസഭ പാസാക്കിയാലും നിയമനിർമാണ കൗൺസിൽകൂടി അംഗീകരിച്ചാലേ നിയമം നിലനിൽക്കുകയുള്ളൂ. കർണാടകത്തിലെ നിയമനിർമാണ കൗൺസിലിൽ ഭരണകക്ഷിയായ ബി.ജെ.പി.ക്ക് ഭൂരിപക്ഷമില്ലാത്തതിനാൽ നിയമം പാസാക്കിയെടുക്കാനാവില്ല.

ഇതു മുന്നിൽക്കണ്ടാണ് സർക്കാർ ഓർഡിനൻസ് കൊണ്ടുവന്നത്. ബി.ജെ.പി.ക്ക് 31 നിയമനിർമാണ കൗൺസിൽ അംഗങ്ങളാണുള്ളത്. കോൺഗ്രസിന് 29-ഉം ജനതാദൾ എസിന് (ജെ.ഡി.എസ്.) 14 അംഗങ്ങളുമാണുള്ളത്.

കോൺഗ്രസും ജെ.ഡി.എസും എതിർക്കുന്നതോടെ കൗൺസിലിൽ നിയമം പരാജയപ്പെടുമെന്ന് ഉറപ്പായിരുന്നു. നിയമം ഓർഡിനൻസായി കൊണ്ടുവന്നെങ്കിലും ഇതിന്റെ കാലാവധി ആറുമാസമായിരിക്കും. അതിനിടയ്ക്ക് ബിൽ നിയമനിർമാണ കൗൺസിലിന്റെ അംഗീകാരം നേടണം.

അല്ലെങ്കിൽ ഓർഡിനൻസിന്റെ കാലാവധി നീട്ടേണ്ടിവരും. പ്രിവെൻഷൻ ഓഫ് സ്ലോട്ടർ ആൻഡ് പ്രിസർവേഷൻ ഓഫ് കാറ്റിൽ ബിൽ-2020 എന്ന പേരിലാണ് നിയമസഭയിൽ ബിൽ കൊണ്ടുവന്നത്. കോൺഗ്രസ്, ജെ.ഡി.എസ്. അംഗങ്ങളുടെ എതിർപ്പിനിടയിൽ ചർച്ചയില്ലാതെയാണ് നിയമം പാസാക്കിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us