ചെന്നൈ : തമിഴ്‌നാട്ടിൽ നിപ്പ വൈറസ് സ്ഥിരീകരിച്ചു എന്ന വാർത്ത വ്യാജമാണെന്നും ഈ വാർത്ത പ്രസിദ്ധീകരിച്ച വാർത്താ ചാനലിനോട് അത് മാറ്റാൻ ആവശ്യപ്പെട്ടതായും കോയമ്പത്തൂർ ജില്ലാ കളക്ടർ ഡോ ജി.എസ് സമീറൻ ഐ.എ.എസ് അറിയിച്ചു. തമിഴ്‌നാട്ടിൽ നിപ്പയുടെ ഒരു കേസ് കണ്ടെത്തിയതായി റിപ്പോർട്ട് ചെയ്തത് ആശയവിനിമയത്തിൽ വന്ന പാളിച്ച ആണെന്ന് തമിഴ്‌നാട് ആരോഗ്യ സെക്രട്ടറി ജെ രാധാകൃഷ്ണൻ പറഞ്ഞു, ഒരു സ്വകാര്യ വാർത്താ ചാനൽ തെറ്റായി റിപ്പോർട്ട് ചെയ്യുകയായിരുന്നുവെന്നും അയൽ സംസ്ഥാനത്ത് നിപ മരണം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് കോയമ്പത്തൂർ കളക്ടർ കേരളത്തിന്റെ അതിർത്തിയിലേക്ക് പരിശോധനകൾക്കായാണ് പോയതിനും അദ്ദേഹൻ കൂട്ടിച്ചേർത്തു.
This is a wrong information. One Nipha case has been reported in Calicut,Kerala. In Coimbatore we are taking all necessary precautions in the border, I have told on record.@ANI may immediately delete the tweet to avoid any panic through this misinformation. https://t.co/SbFGZXiaH7
— District Collector, Coimbatore (@CollectorCbe) September 6, 2021
നിപ വൈറസ് ബാധമൂലം കേരളത്തിലെ കോഴിക്കോട് ജില്ലയിൽ പന്ത്രണ്ട് വയസുള്ള ആൺകുട്ടി മരിച്ചതിന് ശേഷം കേരളത്തിൽ നിന്ന് വരുന്ന ആളുകളിൽ നിന്ന് തമിഴ്നാട്ടിലേക്ക് പകർച്ചവ്യാധി പടരുന്നത് തടയാനുള്ള നടപടികൾ തമിഴ്‌നാട് ശക്തമാക്കി. കേരളവുമായി അതിർത്തി പങ്കിടുന്ന തമിഴ്നാട്ടിലെ ഒൻപത് ജില്ലകളിൽ ക്ലിനിക്കുകളും സ്ക്രീനിംഗ് പോയിന്റുകളും സ്ഥാപിച്ചിട്ടുണ്ട്. കന്യാകുമാരി, തിരുനെൽവേലി, തെങ്കാശി, വിരുദുനഗർ, തേനി, ദിണ്ടിഗൽ, തിരുപ്പൂർ, കോയമ്പത്തൂർ, നീലഗിരി എന്നിവയാണ് കേരളവുമായി അതിർത്തി പങ്കിടുന്ന ജില്ലകൾ.
Correction | One Nipha case has been reported in Calicut, Kerala. In Coimbatore, we are taking all necessary precautions on the border: Dr GS Sameeran, District Collector, Coimbatore pic.twitter.com/wz2wrywVgL
— ANI (@ANI) September 6, 2021
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Tamil Nadu enforces strict monitoring at Walayar checkpost in view of #COVID19 cases in Kerala
The border was inspected by the Coimbatore District Collector, Dr GS Sameeran. pic.twitter.com/cBPvrRcLwK
— ANI (@ANI) September 6, 2021