കലാ ബെംഗളൂരുവിന് പുതിയ ഭാരവാഹികൾ

ബെംഗളൂരു: നഗരത്തിലെ പ്രമുഖ ഇടതുപക്ഷ സാംസ്‌കാരിക സംഘടനയായ കല വെൽഫയർ അസോസിയേഷൻ പൊതു സമ്മേളനവും ഭാരവാഹി തിരഞ്ഞെടുപ്പും നടത്തി. രാവിലെ നടന്ന പ്രതിനിധി സമ്മേളനം സിപിഐഎം മുൻ കർണാടക സംസ്ഥാന സെക്രട്ടറി വി ജെ കെ നായർ ഉദ്ഘാടനം ചെയ്തു. കലയുടെ തിരഞ്ഞെടുക്കപ്പെട്ട 150 പ്രതിനിധികളാണ് പ്രസ്തുത സമ്മേളനത്തിൽ പങ്കെടുത്തത്. തുടർന്ന് വൈകുന്നേരം 4 മണിക്ക് നടന്ന പൊതു സമ്മേളനം കല്യാശ്ശേരിയുടെ എം എൽ എ, എം വിജിൻ ഉദ്ഘാടനം ചെയ്തു. 2023 സെപ്റ്റംബർ 24 നു നടക്കുന്ന കലയുടെ ഓണോത്സവത്തിന്റെ പ്രചരണ പരിപാടിയുടെ…

Read More

മലയാണ്‍മ 2023 – മാതൃഭാഷാപുരസ്‌കാരം നേടിയവർക്കുള്ള അനുമോദന ചടങ്ങ്

ബെംഗളൂരു: ലോക മാതൃഭാഷാദിനാചരണത്തിന്റെ ഭാഗമായി കേരള സർക്കാരിന്റെ സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന മലയാളം മിഷൻ 2023 – മാതൃഭാഷാപുരസ്‌കാരങ്ങൾക്ക് മലയാളം മിഷൻ കർണാടക ചാപ്റ്ററിലെ പ്രവർത്തകർ തെരെഞ്ഞെടുക്കപ്പെട്ടു. മാതൃഭാഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഭാഷാപ്രവർത്തകർക്ക് ‘ഭാഷാമയൂരം’ പുരസ്‌കാരത്തിന് ശ്രീ കെ. ദാമോദരൻ (പ്രസിഡന്റ്, മലയാളം മിഷൻ കർണാടക ചാപ്റ്റർ), മികച്ച മലയാളം മിഷൻ അധ്യാപകർ നൽകുന്ന ബോധി അധ്യാപക പുരസ്‌കാരത്തിന് കർണാടക ചാപ്റ്ററിൽ നിന്നുള്ള അധ്യാപികയായ മീര നാരായണൻ പ്രത്യേക ജൂറി പരാമർശത്തിന് അർഹരായി. മലയാള ഭാഷയെ സാങ്കേതിക സൗഹൃദമാക്കുന്നതിനുള്ള നൂതനാശയങ്ങൾ പ്രാവർത്തികമാക്കുന്ന…

Read More

സൗത്ത് ബെംഗളൂരു മലയാളി അസോസിയേഷൻ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ബെംഗളൂരു: സൗത്ത് ബെംഗളൂരു മലയാളി അസോസിയേഷന്റെ പൊതുയോഗവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു. അസോസിയേഷൻ പ്രസിഡണ്ട് ശ്രീ അലക്സ് ജോസഫിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സാന്തോം ഇടവക വികാരി ഫാദർ തോമസ് കാട്ടുതിരുത്തിയിൽ ഉദ്ഘാടനകർമ്മം നിർവഹിച്ചു. മുൻ കൗൺസിലർമാരായ ശ്രീ മുരളി, ശ്രീമതി ഭാഗ്യലക്ഷ്മി എന്നിവർ ചടങ്ങിൽ വിശിഷ്‌ടാതിഥികൾ പങ്കെടുത്തു. ശ്രീ മണികണ്ഠൻ ശ്രീ ഹരിദാസ് തുടങ്ങിയവർ വേദിയിൽ സംസാരിച്ചു. പുതിയ ഭാരവാഹികൾ : പ്രസിഡന്റ് – അലക്‌സ്‌ ജോസഫ്, സെക്രട്ടറി – സുരേഷ് ബാബു, വൈസ് പ്രസിഡന്റ് – ബിനു വി ആർ,…

Read More
Click Here to Follow Us