വനിതാ ജീവനക്കാരിയെ മാനസികമായി പീഡിപ്പിച്ചെന്ന പരാതിയിൽ ഐടി കമ്പനിയിലെ എട്ടു ജീവനക്കാർക്കെതിരെ പൊലീസ് കേസെടുത്തു.

ബെംഗളൂരു : വനിതാ ജീവനക്കാരിയെ മാനസികമായി പീഡിപ്പിച്ചെന്ന പരാതിയിൽ ഐടി കമ്പനിയിലെ എട്ടു ജീവനക്കാർക്കെതിരെ പൊലീസ് കേസെടുത്തു. വൈറ്റ്ഫീൽഡിലെ കമ്പനിയിൽ സമീപകാലത്തു ജോലിയിൽ പ്രവേശിച്ച സ്ത്രീ നൽകിയ പരാതിയിൽ കമ്പനി ഡയറക്ടർ, എച്ച്ആർ മാനേജർ, സഹസ്ഥാപകൻ, കോ ഓർഡിനേറ്റർ ഉൾപ്പെടെ ഉള്ളവർക്കെതിരെയാണ് കേസ്. രണ്ട് കോഓർഡിനേറ്റർമാർ ഇവർക്കു കമ്പനിയുടെ സിംഗപ്പൂരിലെ ഓഫിസിൽ ജോലി വാഗ്ദാനം ചെയ്തു.

  ബെംഗളൂരു സർക്കാർ ആശുപത്രിയിൽ നേരിയ തീപിടിത്തം; ആളപായമില്ല

എന്നാൽ ഇതു നിരസിച്ചതോടെ കമ്പനിയിലെ എട്ടു മുതിർന്ന ഉദ്യോഗസ്ഥർ ഉപദ്രവിക്കാൻ തുടങ്ങി. ഓഫിസ് പാർട്ടികളിൽ മദ്യപിക്കാനും പുകവലിക്കാനും നിർബന്ധിക്കുകയും അധികസമയം ജോലി ചെയ്യിക്കുകയും ചെയ്തു. ജോലി ഭാരം കൂടിയതോടെ അസുഖബാധിതയായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. ഡോക്ടറുടെ നിർദേശം അനുസരിച്ച് അവധിയെടുക്കാൻ ശ്രമിച്ചെങ്കിലും എച്ച്ആർ മാനേജർ അനുവദിച്ചില്ല. രാജി വയ്ക്കാൻ ആവശ്യപ്പെട്ടു. പീഡനം സംബന്ധിച്ച് മേലധികാരികൾക്കയച്ച ഇ–മെയിലുകൾ ഇവർ ബ്ലോക്ക് ചെയ്യുകയും ചെയ്തു. പിന്നീട് അറിയിപ്പില്ലാതെ കമ്പനി പുറത്താക്കിയതായും പരാതിയിൽ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിമാനം റദ്ദാക്കി, കൺവെയർ ബെൽറ്റിൽ കയറിനിന്ന് പ്രതിഷേധിച്ച് യുവതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആഗോള വ്യോമയാന ചരിത്രത്തിലാദ്യം; ലോകം ഉറ്റുനോക്കുന്ന വൻമേളയ്ക്ക് ഇന്ത്യയിൽ വേദിയൊരുങ്ങുന്നു, നറുക്ക് വീണത് ബെംഗളൂരുവിന്!
[masterslider id="10"]

Related posts