വീണ്ടും ദളിത് പീഡനം, ഗുജറാത്തില്‍ ദളിതർ സുരക്ഷിതരല്ല: ജിഗ്നേഷ് മേവാനി

അഹമ്മദാബാദ്: ഗുജറാത്തില്‍നിന്നും വീണ്ടും മറ്റൊരു ദളിത് പീഡന വാര്‍ത്ത. സംഭവം നടന്നത്  രാജ്കോട്ടിലാണ്. ദളിത് യുവാവിനെ ഫാക്ടറി ഉടമയും സംഘവും ചേര്‍ന്ന് കെട്ടിയിട്ടശേഷം തല്ലിക്കൊല്ലുകയാണ് ഉണ്ടായത്. 40കാരനായ മുകേഷ് വാനിയ എന്നയാളാണ് കൊല്ലപ്പെട്ടത്. കൂടാതെ ഇയാളുടെ ഭാര്യക്ക് നേരെയും ക്രൂര മര്‍ദ്ദനമുണ്ടായി.

ഞായറാഴ്ച രാവിലെയാണ് സംഭവം നടന്നത്. മുകേഷ് വാനിയയും ഭാര്യയും മറ്റൊരു സ്ത്രീയും ഫാക്ടറി പരിസരത്തുനിന്നും പഴയ സാധനങ്ങള്‍ ശേഖരിക്കുകയായിരുന്നു. അവര്‍ ഓട്ടോ പാര്‍ട്സ് ഫാക്ടറിക്ക് സമീപം കാന്തം ഉപയോഗിച്ച് പഴയ വസ്തുക്കള്‍ ശേഖരിക്കവെയാണ്, ഇവരെ മോഷാടാവെന്ന് ആരോപിച്ച് പിടികൂടിയത്.

  രാജധാനി എക്സ്പ്രസിന് തീപിടിച്ചു; രണ്ട് കോച്ചുകൾ വേർപെടുത്തി; റൂട്ടിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

ഫാക്ടറി ഉടമയുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ മോഷ്ടാക്കളെന്ന് ആരോപിച്ച് മര്‍ദ്ദിക്കുകയായിരുന്നു. മുകേഷിന്‍റെ അരയില്‍ കയറു കൊണ്ട് കെട്ടിയിട്ട ശേഷം ക്രൂരമര്‍ദ്ദനത്തിനിരയാക്കി. ഇതു തടയാനെത്തിയ ഭാര്യയെയും പ്രതികള്‍ മര്‍ദ്ദിച്ചു. മര്‍ദ്ദനം സഹിക്കാതെ ഓടി രക്ഷപ്പെട്ട ഭാര്യ സമീപവാസികളെ വിളിച്ചുകൊണ്ടുവന്ന് മുകേഷിനെ മര്‍ദ്ദനത്തില്‍ നിന്നും രക്ഷപ്പെടുത്തി. എന്നാല്‍ ഗുരുതരമായി പരിക്കേറ്റ മുകേഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു.

അതേസമയം, ദളിത് യുവാവ് ആകമിക്കപ്പെടുന്ന വീഡിയോ ഗജറാത്തിലെ ദളിത് നേതാവ് ജിഗ്നേഷ് മേവാനി ട്വിറ്ററിൽ പങ്കുവച്ചു. ഇത് വൈറലായതോടെ പൊലീസ് പ്രതികള്‍ക്കെതിരെ കേസെടുക്കുകയായിരുന്നു. കൊലക്കുറ്റത്തിന് പ്രതികള്‍ക്കെതിരെ കേസെടുത്തുവെന്ന് പൊലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ഒരു വീടിന് ഒരു ഗ്യാസ് കണക്ഷൻ'; ജൂൺ 30-നകം എൽപിജി ഒഴിവാക്കി പിഎൻജിയിലേക്ക് മാറണം, പുതിയ നിയമങ്ങൾ പുറത്തിറങ്ങി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കേരള മുഖ്യമന്ത്രി പ്രഖ്യാപനം സോണിയാ ഗാന്ധിയുമായി ചർച്ച ചെയ്ത ശേഷം;ഐക്യത്തിന് ശേഷം മതി മുഖ്യമന്ത്രി പ്രഖ്യാപനം; നേതാക്കളെ നിർത്തിപ്പൊരിച്ച് രാഹുൽ ഗാന്ധി
[masterslider id="10"]

Related posts

Click Here to Follow Us