കേന്ദ്രസര്‍ക്കാരിന്‍റെ തൊഴിലാളിവിരുദ്ധ നയത്തില്‍ പ്രതിഷേധിച്ച് കേരളത്തില്‍ ഇന്ന് പണിമുടക്ക്‌.

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്‍റെ തൊഴിലാളിവിരുദ്ധ നയത്തില്‍ പ്രതിഷേധിച്ച് തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ പണിമുടക്ക് അര്‍ധരാത്രി മുതല്‍ ആരംഭിച്ചു. ഇന്ന് രാത്രി 12 വരെയാണ് പണിമുടക്ക്‌. സ്ഥിരംതൊഴില്‍ എന്ന വ്യവസ്ഥ ഒഴിവാക്കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്നവശ്യപ്പെട്ടാണ്  തൊഴിലാളി സംഘടനകള്‍ പണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്.

സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, എ.ഐ.ടി.യു.സി, എസ്.ടി.യു, എച്ച്.എം.എസ്, യു.ടി.യു.സി, കെ.ടി.യു.സി, കെ.ടി.യു.സി.എം തുടങ്ങിയ സംഘടനകള്‍ സംയുക്തമായി പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. അതേസമയം ബി.എം.എസ് പണിമുടക്കില്‍ പങ്കെടുക്കുന്നില്ല. തൊഴിലെടുക്കുന്ന എല്ലാവരും പ്രക്ഷോഭത്തിന്‍റെ ഭാഗമാകുമെന്നു സംഘടനാപ്രതിനിധികള്‍ അറിയിച്ചു.

  നടൻ ടൊവീനോ തോമസിന്റെ വീട്ടിലേക്ക് പ്രതിഷേധവുമായി യുവ മോർച്ച ;നടന് ഐക്യദാർഢ്യവുമായി ഡി വൈ എഫ് ഐ

പണിമുടക്കുന്ന തൊഴിലാളികള്‍ ഇന്ന് രാവിലെ ജില്ലാകേന്ദ്രങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫിസുകളിലേക്കു മാര്‍ച്ച് നടത്തും. തിരുവനന്തപുരത്ത് രാജ്ഭവനിലേക്കാണു മാര്‍ച്ച്. ഞായറാഴ്ച സംസ്ഥാനമാകെ ദേശികാടിസ്ഥാനത്തില്‍ പന്തംകൊളുത്തി പ്രകടനവും നടത്തിയിരുന്നു.

ബാങ്ക്, ഇന്‍ഷുറന്‍സ്, ബിഎസ്എന്‍എല്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സര്‍വീസ് ഉള്‍പ്പെടെ എല്ലാ ജീവനക്കാരും അധ്യാപകരും പണിമുടക്കും. ഓട്ടോ-ടാക്‌സി-ട്രാന്‍സ്‌പോര്‍ട്ട് മേഖലകളും പണിമുടക്കില്‍ പങ്കുചേരുന്നുണ്ട്. കടകമ്പോളങ്ങള്‍ അടച്ചു വ്യാപാരികളും സമരത്തിന്‍റെ ഭാഗമാകും. പാല്‍, പത്രം, ആശുപത്രി, വിവാഹം, വിമാനത്താവളം എന്നിവയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

  ടിക്കറ്റ് വിൽപന സജീവം: ഓണം ബമ്പറിലൂടെ കോടീശ്വരനാകാൻ ഏത് ജില്ലയിൽ നിന്ന് ടിക്കറ്റെടുക്കണം

എന്നാല്‍ കേരള, എം.ജി, കുസാറ്റ്, കാലിക്കറ്റ്, കണ്ണൂര്‍, ആരോഗ്യ സര്‍വകലാശാലകള്‍ ഇന്നു നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചിട്ടുണ്ട്. എന്നാല്‍, പി.എസ്.സി പരീക്ഷകള്‍ക്കു മാറ്റമില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹൈവേയിലെ 'മുട്ടാക്രമണം? കെഎസ്ആർടിസി ബസ് അപകടത്തിന് കാരണം മുട്ടയേറെന്ന് സംശയം; കർണാടക സർക്കാരിന് കത്തയച്ച് മന്ത്രി സിപി ജോൺ
[masterslider id="10"]

Related posts