ഭാരത് ബന്ദ് സംഘര്‍ഷം: അഞ്ച് പേര്‍ കൊല്ലപ്പെട്ടു. അക്രമങ്ങള്‍ക്ക് ഉത്തരവാദി കേന്ദ്ര സര്‍ക്കാരെന്ന് ആരോപിച്ച് കോണ്‍ഗ്രസ്.

ന്യൂഡല്‍ഹി: രാജ്യമെമ്പാടും ഉണ്ടായ സംഘര്‍ഷത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. മധ്യപ്രദേശില്‍ നാല് പേരും രാജസ്ഥാനില്‍ ഒരാളുമാണ് കൊല്ലപ്പെട്ടത്. ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദിനിടെ ഉണ്ടായ അക്രമങ്ങള്‍ക്ക് ഉത്തരവാദി കേന്ദ്ര സര്‍ക്കാരെന്ന് ആരോപിച്ച് കോണ്‍ഗ്രസ്. വിഷയത്തെക്കുറിച്ച് പാര്‍ലമെന്‍റ് സഭയില്‍ ഉന്നയിച്ചിട്ടും നടപടികള്‍ കൈക്കൊണ്ടില്ലെന്നും കോണ്‍ഗ്രസ് ആരോപിച്ചു. എസ് സി, എസ്ടി നിയമം ദുര്‍ബലപ്പെടുന്നത് തടയാന്‍ സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നും യാതൊരു നടപടികളും ഉണ്ടായില്ലെന്നും, നിയമം ശക്തിപ്പെടുത്താന്‍ ഉടന്‍ ഭേദഗതി കൊണ്ടുവരണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ മുന്‍ ബിഎസ്പി എംഎല്‍എ യോഗേഷ് വര്‍മയെ ഉത്തര്‍പ്രദേശ്‌ പൊലീസ് കസ്റ്റഡിയിലെടുത്തു.…

Read More

വോട്ടർ തിരിച്ചറിയൽ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനോട് യോജിപ്പില്ലെന്ന് കേന്ദ്ര ഐടി മന്ത്രി രവി ശങ്കർ പ്രസാദ്.

ബെംഗളൂരു: വോട്ടർ തിരിച്ചറിയൽ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനോട് യോജിപ്പില്ലെന്ന് കേന്ദ്ര ഐടി മന്ത്രി രവി ശങ്കർ പ്രസാദ്. വകുപ്പ് മന്ത്രി എന്ന നിലയിൽ അല്ല വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ആധാറിന് ഇതുമായി യാതൊരു ബന്ധമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബെംഗളൂരുവിൽ ഒരു പൊതുപരിപാടിയിൽ പങ്കെടുക്കുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്. അതേസമയം തിരിച്ചറിയൽ കാർഡ് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ വെബ്പോർട്ടലുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ അതിൽ നിന്ന് ലഭിക്കുമെന്നും രവി ശങ്കര്‍ പ്രസാദ് സൂചിപ്പിച്ചു. മോദി സര്‍ക്കാര്‍ ജനങ്ങളെ രഹസ്യ നിരീക്ഷണം നടത്തുന്നവരാണെന്ന ആരോപണത്തെ തള്ളിക്കളഞ്ഞ അദ്ദേഹം,…

Read More

താപനില ശരാശരിയിലും ഉയരാന്‍ സാധ്യത; ഈ വേനൽക്കാലം കരുതലോടെ നേരിടൂ…

ഇന്ത്യയിലെ ഒട്ടു മിക്ക പ്രദേശങ്ങളിലും ഏപ്രില്‍, മെയ്‌, ജൂണ്‍ മാസങ്ങളില്‍ താപനില ശരാശരിയിലും ഉയര്‍ന്നായിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. ഇതുവരെ രേഖപ്പെടുത്തപ്പെട്ടതനുസരിച്ച് 2017ല്‍ ആയിരുന്നു ഏറ്റവും കൂടിയ താപനില. കിഴക്കന്‍ സംസ്ഥാനങ്ങളില്‍ താപനില ശരാശരിയില്‍ ഒതുങ്ങുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് പറയുന്നത്. കൂടാതെ ദക്ഷിണേന്ത്യയില്‍ മണ്‍സൂണ്‍ ഇത്തവണ കൃത്യസമയത്ത് എത്തുന്നതിനാല്‍ കടുത്ത ചൂടിന് അല്പം ശമനം പ്രതീക്ഷിക്കാം. രാജ്യത്ത് താപനില ഉയര്‍ന്നതിനെതുടര്‍ന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി താപനിലയെ ചെറുക്കുവാനുള്ള ഉപാധികള്‍ തങ്ങളുടെ ബുള്ളെറ്റിനില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവയില്‍ ചിലത് താഴെപ്പറയുന്നവയാണ്…

Read More

വേനൽ അവധിക്കാലം ആഘോഷമാക്കാൻ പ്രണയ സൗഹൃദങ്ങളുടെ കഥയുമായി “കിനാവള്ളി”.

കണ്ണന്താനം ഫിലിംസിന്‍റെ ബാനറില്‍ മനേഷ് തോമസ്‌ നിര്‍മ്മിച്ച്‌ സുഗീത് സംവിധാനം ചെയ്യുന്ന കിനാവള്ളിയുടെ ക്യാരക്ടര്‍ ഇന്ട്രോ ടീസര്‍ പുറത്തിറക്കി. ഓര്‍ഡിനറി, മധുരനാരങ്ങ എന്നീ ചിത്രങ്ങള്‍ക്കുശേഷം സുഗീത് സംവിധാനം ചെയ്യുന്ന ചിത്രമാണ് കിനാവള്ളി. പ്രണയത്തിന്റേയും സൗഹൃദത്തിന്റേയും കഥപറയുന്ന ഈ ചിത്രം വേനലവധിക്കാലത്തെ ആഘോഷമാക്കാന്‍ ഉടന്‍ തീയേറ്ററുകളിലെത്തും.  

Read More

നി​​​​യ​​​​ന്ത്ര​​​​ണം ന​​​​ഷ്ട​​​​മാ​​​​യ ചൈ​​​​നീ​​​​സ് ബ​​​​ഹി​​​​രാ​​​​കാ​​​​ശ​​​​നി​​​​ല​​​​യം പസഫിക്കില്‍ പതിച്ചു.

ബെ​​​യ്ജിം​​​ഗ്: നി​​​​യ​​​​ന്ത്ര​​​​ണം ന​​​​ഷ്ട​​​​മാ​​​​യ ചൈ​​​​നീ​​​​സ് ബ​​​​ഹി​​​​രാ​​​​കാ​​​​ശ​​​​നി​​​​ല​​​​യം ടി​​​​യാ​​​​ൻ​​​​ഗോം​​​​ഗ്-1 ദക്ഷിണ പസഫിക്കിൽ പതിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ 3 മണിയോടെയാണ് ബഹിരാകാശ നിലയം ഭൂമിയിലേക്ക് പതിച്ചതെന്നാണ് റിപ്പോര്‍ട്ട്. ബ​​​​ഹി​​​​രാ​​​​കാ​​​​ശ​​​​നി​​​​ല​​​​യം ഭൗ​​മാ​​​ന്ത​​​രീ​​​ക്ഷ​​​ത്തി​​​ൽ പ്ര​​​വേ​​​ശി​​​ച്ചതോടെ ഭൂരിഭാഗവും കത്തിപ്പോയതായി ശാസ്ത്രജ്ഞർ അറിയിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ 00.15 നോടെയാണ് ടി​​​​യാ​​​​ൻ​​​​ഗോം​​​​ഗ്-1 ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിച്ചതെന്ന് ചൈനീസ് ബഹിരാകാശ ഗവേഷകര്‍ അറിയിച്ചിരുന്നു. ഓര്‍ബിറ്റ് അനാലിസിസ് സാങ്കേതിക വിദ്യയിലൂടെ ടി​​​​യാ​​​​ൻ​​​​ഗോം​​​​ഗ്-1 ന്‍റെ തിരിച്ചുവരവ് യു.എസും സ്ഥിരീകരിച്ചിരുന്നു. ഞായറാഴ്ച രാത്രി 11.20നു ശേഷം എപ്പോള്‍ വേണമെങ്കിലും നിലയം ഭൂമിയിലേക്കു പതിക്കാമെന്നു ചൈന നേരത്തെ അറിയിച്ചിരുന്നു. ഇന്നലെ ഉച്ചയോടെ…

Read More

ദളിത് സംഘടനകളുടെ ഭാരത് ബന്ദില്‍ സംഘര്‍ഷം; ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു.

ന്യൂഡല്‍ഹി: പട്ടികജാതി/വർഗ പീഡന നിയമം ലഘൂകരിക്കുന്ന സുപ്രീംകോടതിയുടെ ഇടപെടലില്‍ പ്രതിഷേധിച്ച് ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദില്‍ ചിലയിടങ്ങളില്‍ സംഘര്‍ഷം. ആഗ്രയില്‍ ദളിത് പ്രവര്‍ത്തകരും പൊലീസും ഏറ്റുമുട്ടി. ഒഡീഷ, ബീഹാര്‍, പഞ്ചാബ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു. പട്ടികജാതി/വർഗ പീഡനനിയമം ദുരുപയോഗപ്പെടുത്തി സത്യസന്ധരെ കേസിൽ കുടുക്കി ഉടൻ അറസ്റ്റ് ചെയ്യുന്നത് ഒഴിവാക്കണമെന്ന സുപ്രീം കോടതിയുടെ മാര്‍ച്ച് 20ലെ ഉത്തരവിലാണ് പ്രതിഷേധം. 32 ശതമാനം ദളിതരുള്ള പഞ്ചാബിൽ സർക്കാർ പൊതുഗതാഗതം നിർത്തിവച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിട്ടു. മൊബൈൽ ഇന്‍റർനെറ്റ് സേവനങ്ങളും ഒരു ദിവസത്തേക്ക് റദ്ദാക്കിയിട്ടുണ്ട്. ഒഡീഷ, ബീഹാര്‍,…

Read More

കേന്ദ്രസര്‍ക്കാരിന്‍റെ തൊഴിലാളിവിരുദ്ധ നയത്തില്‍ പ്രതിഷേധിച്ച് കേരളത്തില്‍ ഇന്ന് പണിമുടക്ക്‌.

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്‍റെ തൊഴിലാളിവിരുദ്ധ നയത്തില്‍ പ്രതിഷേധിച്ച് തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ പണിമുടക്ക് അര്‍ധരാത്രി മുതല്‍ ആരംഭിച്ചു. ഇന്ന് രാത്രി 12 വരെയാണ് പണിമുടക്ക്‌. സ്ഥിരംതൊഴില്‍ എന്ന വ്യവസ്ഥ ഒഴിവാക്കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്നവശ്യപ്പെട്ടാണ്  തൊഴിലാളി സംഘടനകള്‍ പണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്. സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, എ.ഐ.ടി.യു.സി, എസ്.ടി.യു, എച്ച്.എം.എസ്, യു.ടി.യു.സി, കെ.ടി.യു.സി, കെ.ടി.യു.സി.എം തുടങ്ങിയ സംഘടനകള്‍ സംയുക്തമായി പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. അതേസമയം ബി.എം.എസ് പണിമുടക്കില്‍ പങ്കെടുക്കുന്നില്ല. തൊഴിലെടുക്കുന്ന എല്ലാവരും പ്രക്ഷോഭത്തിന്‍റെ ഭാഗമാകുമെന്നു സംഘടനാപ്രതിനിധികള്‍ അറിയിച്ചു. പണിമുടക്കുന്ന തൊഴിലാളികള്‍ ഇന്ന് രാവിലെ ജില്ലാകേന്ദ്രങ്ങളില്‍ കേന്ദ്ര…

Read More

വനിതാ ജീവനക്കാരിയെ മാനസികമായി പീഡിപ്പിച്ചെന്ന പരാതിയിൽ ഐടി കമ്പനിയിലെ എട്ടു ജീവനക്കാർക്കെതിരെ പൊലീസ് കേസെടുത്തു.

ബെംഗളൂരു : വനിതാ ജീവനക്കാരിയെ മാനസികമായി പീഡിപ്പിച്ചെന്ന പരാതിയിൽ ഐടി കമ്പനിയിലെ എട്ടു ജീവനക്കാർക്കെതിരെ പൊലീസ് കേസെടുത്തു. വൈറ്റ്ഫീൽഡിലെ കമ്പനിയിൽ സമീപകാലത്തു ജോലിയിൽ പ്രവേശിച്ച സ്ത്രീ നൽകിയ പരാതിയിൽ കമ്പനി ഡയറക്ടർ, എച്ച്ആർ മാനേജർ, സഹസ്ഥാപകൻ, കോ ഓർഡിനേറ്റർ ഉൾപ്പെടെ ഉള്ളവർക്കെതിരെയാണ് കേസ്. രണ്ട് കോഓർഡിനേറ്റർമാർ ഇവർക്കു കമ്പനിയുടെ സിംഗപ്പൂരിലെ ഓഫിസിൽ ജോലി വാഗ്ദാനം ചെയ്തു. എന്നാൽ ഇതു നിരസിച്ചതോടെ കമ്പനിയിലെ എട്ടു മുതിർന്ന ഉദ്യോഗസ്ഥർ ഉപദ്രവിക്കാൻ തുടങ്ങി. ഓഫിസ് പാർട്ടികളിൽ മദ്യപിക്കാനും പുകവലിക്കാനും നിർബന്ധിക്കുകയും അധികസമയം ജോലി ചെയ്യിക്കുകയും ചെയ്തു. ജോലി ഭാരം…

Read More

ഉയർപ്പ് ഞായർ കഴിഞ്ഞു; ഇന്ധന വിലയുടെ ഉയർപ്പ്‌ തുടരുന്നു. പൊള്ളുന്ന വിലയിൽ വലഞ്ഞ് വാഹന ഉടമകള്‍.

ബെംഗളൂരു: സംസ്ഥാനത്ത് പെട്രോൾ വില ഇന്ന് 75 രൂപയിൽ എത്തി. ഡീസൽ വിലയുടെ കുതിപ്പും തുടരുന്നു, ഇന്നത്തെ ഡീസൽ വില 65.78 എന്ന നിലയിൽ കത്തി നിൽക്കുന്നു. വില വര്‍ധന സാധരണക്കാരെ ആകെ വലച്ചിരിക്കുകയാണ്. ഇടത്താരക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റിക്കുന്നതാണ് ഇന്ധന വില വര്‍ധനയെന്നാണ് വിലയിരുത്തല്‍. പലരും അത്യാവശ്യത്തിന് മാത്രം വാഹനത്തില്‍ ഇന്ധനമടിക്കുന്ന രീതിയിലേക്ക് മാറിക്കഴിഞ്ഞതായി പമ്പുടമകള്‍ പറയുന്നു. ഇക്കാര്യത്തിൽ തകർക്കാൻ ഇനി റെക്കോർഡുകൾ ഒന്നും തന്നെ ബാക്കിയില്ല. കഴിഞ്ഞ 10 ദിവസത്തെ ഇന്ധന വിലയുടെ ഉയർച്ച താഴെ കാണാം…

Read More

കെഎസ്ആർ സിറ്റി റെയിൽവേ സ്റ്റേഷനെയും മെട്രോ സ്റ്റേഷനെയും ബന്ധിപ്പിക്കുന്ന മേൽനടപ്പാത നിർമാണം അവസാനഘട്ടത്തിൽ.

ബെംഗളൂരു : കെഎസ്ആർ സിറ്റി റെയിൽവേ സ്റ്റേഷനെയും മെട്രോ സ്റ്റേഷനെയും ബന്ധിപ്പിക്കുന്ന മേൽനടപ്പാത നിർമാണം അവസാനഘട്ടത്തിൽ. കെഎസ്ആർ സിറ്റി റെയിൽവേ സ്റ്റേഷനിലെ പത്താം നമ്പർ പ്ലാറ്റ്ഫോമിനെയും കെഎസ്ആർ മെട്രോ സ്റ്റേഷനെയും ബന്ധിപ്പിക്കുന്ന മേൽനടപ്പാത ജൂണിൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്ന് ദക്ഷിണ പശ്ചിമ റെയിൽവേ ഡിവിഷനൽ മാനേജർ ആർ.എസ്.സക്സേന പറഞ്ഞു. റെയിൽവേയും ബാംഗ്ലൂർ മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡും (ബിഎംആർസിഎൽ) ചേർന്ന് നിർമിക്കുന്ന മേൽപാലത്തിന്റെ പണി സാമ്പത്തിക തർക്കത്തെ തുടർന്ന് മാസങ്ങൾക്കു മുൻപ് നിലച്ചിരുന്നു. നിർമാണം പൂർത്തിയാക്കാൻ ബിഎംആർസിഎൽ രണ്ടുകോടി രൂപ റെയിൽവേയ്ക്കു കൈമാറിയശേഷമാണ് അനിശ്ചിത്വം നീങ്ങിയത്. നമ്മ…

Read More
Click Here to Follow Us