ബെംഗളൂരു : കെഎസ്ആർ സിറ്റി റെയിൽവേ സ്റ്റേഷനെയും മെട്രോ സ്റ്റേഷനെയും ബന്ധിപ്പിക്കുന്ന മേൽനടപ്പാത നിർമാണം അവസാനഘട്ടത്തിൽ. കെഎസ്ആർ സിറ്റി റെയിൽവേ സ്റ്റേഷനിലെ പത്താം നമ്പർ പ്ലാറ്റ്ഫോമിനെയും കെഎസ്ആർ മെട്രോ സ്റ്റേഷനെയും ബന്ധിപ്പിക്കുന്ന മേൽനടപ്പാത ജൂണിൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്ന് ദക്ഷിണ പശ്ചിമ റെയിൽവേ ഡിവിഷനൽ മാനേജർ ആർ.എസ്.സക്സേന പറഞ്ഞു. റെയിൽവേയും ബാംഗ്ലൂർ മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡും (ബിഎംആർസിഎൽ) ചേർന്ന് നിർമിക്കുന്ന മേൽപാലത്തിന്റെ പണി സാമ്പത്തിക തർക്കത്തെ തുടർന്ന് മാസങ്ങൾക്കു മുൻപ് നിലച്ചിരുന്നു.
നിർമാണം പൂർത്തിയാക്കാൻ ബിഎംആർസിഎൽ രണ്ടുകോടി രൂപ റെയിൽവേയ്ക്കു കൈമാറിയശേഷമാണ് അനിശ്ചിത്വം നീങ്ങിയത്. നമ്മ മെട്രോയുടെ ഒന്നാംഘട്ടം പൂർത്തിയായതിനു പിന്നാലെ പാലം തുറന്നുകൊടുക്കാനാണ് ആദ്യം ലക്ഷ്യമിട്ടത്. മെട്രോ സ്റ്റേഷനിൽ നിന്ന് എസ്കലേറ്റർ വഴി പാലത്തിലേക്കു പ്രവേശിച്ച് പത്താം നമ്പർ പ്ലാറ്റ്ഫോമിലേക്കു നേരിട്ടെത്താം. പത്താം നമ്പർ പ്ലാറ്റ്ഫോമിൽ അൺറിസർവ്ഡ്, പ്ലാറ്റ്ഫോം ടിക്കറ്റെടുക്കാനുള്ള കൗണ്ടറും ആരംഭിച്ചിരുന്നു.
നിലവിൽ മെട്രോ സ്റ്റേഷനിൽ നിന്ന് പ്ലാറ്റ്ഫോമിലേക്കു പ്രവേശിക്കാൻ താൽക്കാലിക ഇടവഴിയാണ് ഒരുക്കിയിരിക്കുന്നത്. ലഗേജുകളുമായി വീതികുറഞ്ഞ ചവിട്ടുപടികളിലൂടെ പ്ലാറ്റ്ഫോമിലേക്കു പ്രവേശിക്കാൻ യാത്രക്കാർ ഏറെ ബുദ്ധിമുട്ടുന്നുണ്ട്. റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്രവേശനകവാടത്തിലേക്കു പ്രവേശിക്കാൻ മജസ്റ്റിക് മെട്രോ സ്റ്റേഷനിൽ നിന്ന് അടിപ്പാതയും നിർമിച്ചിട്ടുണ്ട്. സിറ്റി റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള മേൽനടപ്പാത പൂർത്തിയാകുന്നതോടെ മജസ്റ്റിക് മെട്രോ സ്റ്റേഷനിലെ തിരക്കും കുറയും.
Related posts
-
ബെംഗളൂരുവിൽ ബൈക്ക് ടാക്സി യാത്രയ്ക്കിടെ യുവതിക്ക് മോശമായ അനുഭവം; റാപ്പിഡോ ഡ്രൈവർക്കെതിരെ പരാതിnj
ബെംഗളൂരു: ഗതാഗതക്കുരുക്കിൽ നിന്ന് രക്ഷനേടാൻ ബെംഗളൂരു നഗരവാസികൾ ആശ്രയിക്കുന്ന റാപ്പിഡോ പോലുള്ള... -
അടുക്കളകളിൽ ആശങ്ക! 36,000 എൽ.പി.ജി അപേക്ഷകൾ കുടുങ്ങി; നഗരത്തിൽ വൻ തട്ടിപ്പ് സംഘം പിടിയിൽ!
ബെംഗളൂരു: കർണാടകയിൽ കെട്ടിക്കിടക്കുന്ന പതിനായിരക്കണക്കിന് പുതിയ ഗാർഹിക എൽ.പി.ജി (LPG) അപേക്ഷകളിൽ... -
അമ്മയുടെ പഴയ കൈനറ്റിക് ഹോണ്ടയ്ക്ക് വീണ്ടും ജീവൻ നൽകി ‘വാക്കിങ് വയലിനിസ്റ്റ്’ അഖീഷ് വിദ്യാശങ്കർ; ഓർമ്മകളുടെ വേരുകൾ തേടി ഒരു യാത്രാസ്മരണ
പഴയൊരു വാഹനം വീണ്ടെടുക്കുക എന്ന് പറയുമ്പോൾ അതിന്റെ എഞ്ചിൻ കേടുപാടുകൾ തീർത്ത്...
