നി​​​​യ​​​​ന്ത്ര​​​​ണം ന​​​​ഷ്ട​​​​മാ​​​​യ ചൈ​​​​നീ​​​​സ് ബ​​​​ഹി​​​​രാ​​​​കാ​​​​ശ​​​​നി​​​​ല​​​​യം പസഫിക്കില്‍ പതിച്ചു.

ബെ​​​യ്ജിം​​​ഗ്: നി​​​​യ​​​​ന്ത്ര​​​​ണം ന​​​​ഷ്ട​​​​മാ​​​​യ ചൈ​​​​നീ​​​​സ് ബ​​​​ഹി​​​​രാ​​​​കാ​​​​ശ​​​​നി​​​​ല​​​​യം ടി​​​​യാ​​​​ൻ​​​​ഗോം​​​​ഗ്-1 ദക്ഷിണ പസഫിക്കിൽ പതിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ 3 മണിയോടെയാണ് ബഹിരാകാശ നിലയം ഭൂമിയിലേക്ക് പതിച്ചതെന്നാണ് റിപ്പോര്‍ട്ട്. ബ​​​​ഹി​​​​രാ​​​​കാ​​​​ശ​​​​നി​​​​ല​​​​യം ഭൗ​​മാ​​​ന്ത​​​രീ​​​ക്ഷ​​​ത്തി​​​ൽ പ്ര​​​വേ​​​ശി​​​ച്ചതോടെ ഭൂരിഭാഗവും കത്തിപ്പോയതായി ശാസ്ത്രജ്ഞർ അറിയിച്ചു.

തിങ്കളാഴ്ച പുലര്‍ച്ചെ 00.15 നോടെയാണ് ടി​​​​യാ​​​​ൻ​​​​ഗോം​​​​ഗ്-1 ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിച്ചതെന്ന് ചൈനീസ് ബഹിരാകാശ ഗവേഷകര്‍ അറിയിച്ചിരുന്നു. ഓര്‍ബിറ്റ് അനാലിസിസ് സാങ്കേതിക വിദ്യയിലൂടെ ടി​​​​യാ​​​​ൻ​​​​ഗോം​​​​ഗ്-1 ന്‍റെ തിരിച്ചുവരവ് യു.എസും സ്ഥിരീകരിച്ചിരുന്നു.

ഞായറാഴ്ച രാത്രി 11.20നു ശേഷം എപ്പോള്‍ വേണമെങ്കിലും നിലയം ഭൂമിയിലേക്കു പതിക്കാമെന്നു ചൈന നേരത്തെ അറിയിച്ചിരുന്നു. ഇന്നലെ ഉച്ചയോടെ ഭൂമിയുടെ 179 കിലോമീറ്റര്‍ ഉയരത്തില്‍ പേടകം എത്തിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ബഹിരാകാശ നിലയം അപകട സാധ്യതയുണ്ടാക്കുന്നതല്ലെന്ന് ചൈനീസ് അധികൃതര്‍ പറഞ്ഞിരുന്നു.

  ശക്തമായ ഇരട്ട ഭൂകമ്പം: വൻ നാശനഷ്ടം, മരണസംഖ്യ ഒരു ലക്ഷം വരെ ഉയർന്നേക്കാമെന്ന് ആശങ്ക; രാജ്യത്ത് അടിയന്തരാവസ്ഥ

ടി​​​​യാ​​​​ൻ​​​​ഗോം​​​​ഗ്-1 എന്ന ബ​​​​ഹി​​​​രാ​​​​കാ​​​​ശ​​​​നി​​​​ല​​​​യത്തിന് ഏ​​​ഴു ട​​​ൺ ഭാ​​​ര​​​മുണ്ടായിരുന്നു. ഈ നി​​​ല​​​യ​​​ത്തി​​​ന്‍റെ ഭൂ​​​രി​​​ഭാ​​​ഗ​​​വും ഭൗ​​​മാ​​​ന്ത​​​രീ​​​ക്ഷ​​​വു​​​മാ​​​യു​​​ള്ള ഘ​​​ർ​​​ഷ​​​ണ​​​ത്തി​​​ൽ ക​​​ത്തി​​​ത്തീ​​​രാ​​​നാ​​​ണു സാ​​​ധ്യ​​​തയെന്ന് ചൈനീസ് ബഹിരാകാശ ഗവേഷകര്‍ സൂചിപ്പിച്ചിരുന്നു. ഇ​​​ന്ധ​​​ന​​​ടാ​​​ങ്ക്, റോ​​​ക്ക​​​റ്റ് എ​​​ൻ​​​ജി​​​ൻ തു​​​ട​​​ങ്ങി​​​യ ക​​​ട്ടി​​​കൂ​​​ടി​​​യ ഭാ​​​ഗ​​​ങ്ങ​​​ൾ പൂ​​​ർ​​​ണ​​​മാ​​​യി ക​​​ത്തി​​​ത്തീ​​​രി​​​ല്ല. ഇ​​​വയാണ് സമുദ്രത്തിൽ ഇന്ന് പുലര്‍ച്ചെ സമുദ്രത്തില്‍ പ​​​തി​ച്ചത്.

ടി​​​​യാ​​​​ൻ​​​​ഗോം​​​​ഗ് എന്നാല്‍ ‘സ്വര്‍ഗംപോലുള്ള കൊട്ടാരം’ എന്നാണ് അര്‍ഥം. 2011 സെ​പ്റ്റം​ബ​ർ 29-നാണ് ചൈന ഈ ​ബഹിരാകാശ നിലയം വി​ക്ഷേ​പി​ച്ചത്. ചൈനീസ് ബഹിരാകാശയാത്രികര്‍ക്കു പരീക്ഷണങ്ങള്‍ നടത്താനുള്ള വേദിയാകുക എന്നതായിരുന്നു ലക്ഷ്യം. വിക്ഷേപിച്ച സമയത്ത് എ​ട്ട​ര ട​ൺ ഭാ​ര​വും 10.5 മീ​റ്റ​ർ നീ​ള​വും ഉ​ണ്ടാ​യി​രു​ന്നു. അവസാനമായി കണക്കാക്കിയപ്പോള്‍ ബഹിരാകാശ നിലയത്തിന്‍റെ ഭാരം ഏ​ഴു ട​ൺ മാത്രമായിരുന്നു.

  ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രന് തടവ് ശിക്ഷ

2013ല്‍ ചൈന ഈ നിലയത്തിന്‍റെ പ്രവര്‍ത്തനം മരവിപ്പിച്ചു. 2016 മാ​ർ​ച്ചി​ലാ​ണ് ഈ ​നി​ല​യം നി​യ​ന്ത്ര​ണം വി​ട്ട് സ​ഞ്ചാ​രം തു​ട​ങ്ങി​യ​ത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബിഡദി ടൗൺഷിപ്പ് പദ്ധതിക്കെതിരെ മരങ്ങൾ ആലിം​ഗനം ചെയ്ത് പ്രതിഷേധിച്ച് കർഷകർ
[masterslider id="10"]

Related posts