മുഖ്യമന്ത്രി സ്ഥാനമൊഴിയില്ലെന്ന് സിദ്ധരാമയ്യ; കസേര വേണമെന്ന് ഡി.കെ. ശിവകുമാര്‍

dk shivakumar

ബെംഗളൂരു : കര്‍ണാടകയില്‍ നേതൃമാറ്റത്തിനായി സമ്മര്‍ദം ശക്തമാക്കി ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍. ഡി കെ ഏത് നിമിഷവും മുഖ്യമന്ത്രിയാകുമെന്ന അവകാശ വാദം ഡി കെ ശിവകുമാര്‍ ക്യാപ് ഉയര്‍ത്തുന്നുണ്ട്.

വിഷയത്തില്‍ വലിയ തര്‍ക്കം നടക്കുകയാണ്. മുഖ്യമന്ത്രി സ്ഥാനമൊഴിയില്ലെന്ന നിലപാടാണ് സിദ്ധരാമയ്യയുടേത്.  ഇന്നലെ കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ സിദ്ധരാമയ്യയുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. എന്നാല്‍ ഡി കെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കാമെന്ന് ഹൈക്കമാന്‍ഡ് ഉറപ്പ് നല്‍കിയെന്നാണ് ഡി കെ അനുഭാവികളായ എംഎല്‍എമാര്‍ പറയുന്നു.

  വിമാനം റദ്ദാക്കി, കൺവെയർ ബെൽറ്റിൽ കയറിനിന്ന് പ്രതിഷേധിച്ച് യുവതി

ഭൂരിഭാഗം എംഎല്‍എമാരുടേയും പിന്തുണയും സാമുദായിക സമവാക്യങ്ങള്‍ പ്രകാരവും തനിക്ക് തന്നെയാണ് മുന്‍ഗണനയെന്നാണ് ഇന്നലെ ഖാര്‍ഗെയെ കണ്ട് സിദ്ധരാമയ്യ പറഞ്ഞത്.

കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വലിയ പ്രതിസന്ധിയിലാണുള്ളത്. നിലവില്‍ കോണ്‍ഗ്രസിന് അധികാരമുള്ള മൂന്ന് സംസ്ഥാനങ്ങളില്‍ ഒന്നാണ് കര്‍ണാടക. നിലവില്‍ ഹൈക്കമാന്‍ഡ് ഈ വിഷയത്തില്‍ പരസ്യപ്രതികരണം നടത്തിയിട്ടില്ല.

2023 മെയ് 20 ന് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിനുശേഷം, മുഖ്യമന്ത്രി സ്ഥാനത്തിനായി സിദ്ധരാമയ്യയും ശിവകുമാറും തമ്മില്‍ കടുത്ത മത്സരമായിരുന്നു നടന്നത്. ഒടുവില്‍ കോണ്‍ഗ്രസ് ശിവകുമാറിന് ഉപമുഖ്യമന്ത്രി പദം നല്‍കുകയായിരുന്നു.

  ബി.എം.ടി.സി ബസുകളിൽ യു.പി.ഐ പണമിടപാടുകൾക്ക് പുതിയ മാർഗ്ഗനിർദ്ദേശം; പുതിയ നിയമം അറിയാൻ വായിക്കാം
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗാന്ധി ബസാറിൽ കടുത്ത നിയന്ത്രണങ്ങൾ; തെരുവ് കച്ചവടക്കാർക്ക് വെള്ളവര അതിർത്തിയാകും
[masterslider id="10"]

Related posts