വിമാനത്താവളം – ദാവനഗരെ ഫ്ലൈ ബസ് സര്‍വ്വീസ്; റൂട്ടും നിരക്കുമറിയാം,

ബെംഗളൂരു: ബെംഗളൂരു വിമാനത്താളത്തില്‍ നിന്ന് ദാവനഗരെയിലേക്ക് കര്‍ണാടക ആര്‍ടിസി ഫ്ലൈ ബസ് സര്‍വ്വീസ് ആരംഭിച്ചു.

ബെംഗളൂരുവില്‍ നിന്ന് രാവിലെ 10നും 12.45നും ദാവനഗരെയില്‍ നിന്ന് 8നും വൈകിട്ട് 5നുമാണ് സര്‍വ്വീസുകള്‍.

ബസിന്റെ ഫ്ലാഗ് ഓഫ് ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി നിര്‍വ്വഹിച്ചു.

ഫ്ലൈ ബസുകളിലെ യാത്രക്കാര്‍ക്ക് കര്‍ണാടക മില്‍ക്ക് ഫെഡറേഷന്റെ നന്ദിനി ബ്രാന്‍ഡ് ലഘുഭക്ഷണം നല്‍കുന്നതിന്റെ ഉദ്‌ഘോടനവും മന്ത്രി നിര്‍വ്വഹിച്ചു.

  ബെംഗളൂരുവിനെ ആകർഷിച്ച് ഗുണ്ടൽപേട്ടിലെ സൂര്യകാന്തിപ്പാടങ്ങൾ; സന്ദർശകരുടെ തിരക്കേറുന്നു

കെഎസ്‌ആർടിസിയുടെ ഫ്ലൈബസ് സർവീസ് കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തെ മൈസൂരു, മംഗളൂരു, മടിക്കേരി, മണിപ്പാല്‍, ഉഡുപ്പി, കുന്ദാപുര തുടങ്ങിയ കർണാടകയിലെ പ്രധാന നഗരങ്ങളുമായി ബന്ധിപ്പിക്കും.

നിലവില്‍ കെഎസ്‌ആർടിസിയുടെ 13 ഫ്ലൈബസ് റൂട്ടുകളില്‍ പ്രതിദിനം 44 ട്രിപ്പുകള്‍ നടത്തുന്നുണ്ട്. ഇത് വിമാനത്താവള യാത്രക്കാർക്ക് കൂടുതല്‍ പ്രാദേശിക കണക്റ്റിവിറ്റി നല്‍കുകയും പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

ബെംഗളൂരു വിമാനത്താവളത്തില്‍ നിന്ന് ദാവന്‍ഗരെയിലേക്കുള്ള ടിക്കറ്റ് നിരക്ക് 1,250 രൂപയാണ്. ചിത്രദുർഗയിലേക്ക് 980 രൂപയും തുമകുരുവിലേക്ക് 400 രൂപയും നല്‍കണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു അതിർത്തിയിൽ 'ആണവ ധാതു'; ഗുണ്ട്ലുപേട്ടിൽ തോറിയം നിക്ഷേപം, ഹനൂരിൽ സ്വർണ്ണവും!; ഖനനം ഉടൻ ആരംഭിക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഡി കെ ശിവകുമാർ മന്ത്രിസഭയിലെ 13 മന്ത്രിമാർക്ക് മുറികൾ അനുവദിച്ചു; രാമലിംഗ റെഡ്ഡിക്ക് വൻ നേട്ടം
[masterslider id="10"]

Related posts