രാജ്യത്തെ ആദ്യ സിൽക്ക് മ്യൂസിയം വരുന്നു; പ്യൂപ്പ ഘട്ടം മുതൽ തുണിയിൽ എങ്ങനെ നെയ്യുന്നു എന്നതുവരെ പ്രദർശിപ്പിക്കും

ബെംഗളൂരു : പട്ടുസാരികൾക്ക് പേരുകേട്ട മൈസൂരുവിൽ രാജ്യത്തെ ആദ്യ സിൽക്ക് മ്യൂസിയം വരുന്നു. ഇന്ത്യയിലെ പട്ടിന്റെ ചരിത്രവും കൊക്കൂൺ മുതൽ പട്ടുവസ്ത്രം തയ്യാറാക്കുന്നതുവരെയുള്ള മുഴുവൻ പ്രക്രിയയും മ്യൂസിയത്തിൽ പ്രദർശിപ്പിക്കും.

പ്യൂപ്പ ഘട്ടം മുതൽ തുണിയിൽ എങ്ങനെ നെയ്യുന്നു എന്നതുവരെ പ്രദർശിപ്പിക്കുന്ന രാജ്യത്തെ ആദ്യ അതുല്യമ്യൂസിയമാകും മൈസൂരുവിൽ യാഥാർഥ്യമാകുകയെന്ന് സെൻട്രൽ സിൽക്ക് ബോർഡിന്റെ (സിഎസ്ബി) നാഷണൽ സിൽക്ക്‌വോം സീഡ് ഓർഗനൈസേഷൻ (എൻഎസ്എസ്ഒ) ഡയറക്ടർ ഡോ. മന്തിര മൂർത്തി അറിയിച്ചു.

  കർണാടകയുടെ വടക്ക്, മധ്യ ഭാഗങ്ങളിൽ അതിരൂക്ഷമായി ഉഷ്ണതരംഗം

ടെൻഡറുകൾ അന്തിമമാക്കിയശേഷം പദ്ധതിയുടെ ആകെ ചെലവ് അറിയാൻ കഴിയും. 120 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന മൈസൂരുവിലെ സിഎസ്ബിയുടെ കേന്ദ്രത്തിലാണ് മ്യൂസിയം സ്ഥാപിക്കുക. മ്യൂസിയം സൃഷ്ടിക്കുന്നതിനായി സിഎസ്ബി ഉദ്യോഗസ്ഥർ ചൈനയിലെയും ഇറ്റലിയിലെയും സമാനമായകേന്ദ്രങ്ങളിൽ സന്ദർശിച്ച് ഇതിനകം വിശദവിവരങ്ങൾ ശേഖരിച്ചുവെന്ന് മന്തിര മൂർത്തി പറഞ്ഞു.

ഇറ്റലിയിലെ ഏറ്റവും മികച്ചശേഖരങ്ങളും ചൈനയിലെ 2000 വർഷം പഴക്കമുള്ള ശേഖരങ്ങളും അവർ പഠിച്ചു. രാജ്യത്തെ എല്ലാ പട്ടുത്പാദക സംസ്ഥാനങ്ങളിൽനിന്നും കർഷകരിൽനിന്നും പരമ്പരാഗതവും പൈതൃകവുമായ പട്ടുത്പന്നം ശേഖരിച്ച് മ്യൂസിയത്തിൽ പ്രദർശിപ്പിക്കും.

  പാസ്‌പോർട്ട് വേണ്ട, ഇനി മുഖം സ്‌കാൻ ചെയ്താൽ മതി; ഇന്ത്യയിൽ ആദ്യമായ ഈ നേട്ടം ബെംഗളൂരു വിമാനത്താവളത്തിന്; വിശദാംശങ്ങൾ

ജനുവരി മുതൽ അടിസ്ഥാനപരമായ പ്രവർത്തനങ്ങൾ ആരംഭിച്ച് രണ്ടുവർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്വാഭാവിക മരണമെന്ന് കരുതി സംസ്കരിച്ചു; കല്ലറ തുറന്നപ്പോൾ പോലീസ് കണ്ടത് മറ്റൊന്ന്; ബംഗളൂരുവിനെ ഞെട്ടിച്ച മരണം
[masterslider id="10"]

Related posts

Click Here to Follow Us