ഇന്ത്യയുടെ വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്-29ന്റെ വിക്ഷേപണം ഇന്ന്.

ബംഗളൂരു: ഇന്ത്യയ്ക്ക് ഇത് അഭിമാനത്തിന്റെ നിമിഷം, ഇന്ത്യയുടെ വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്-29ന്റെ വിക്ഷേപണം ഇന്ന്. ഐഎസ്ആര്‍ഒയുടെ ജിഎസ്എല്‍വി-എംകെ-3 റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപണം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണ തറയില്‍നിന്ന് വൈകിട്ട് 5.08നാണ് ജിസാറ്റ് വിക്ഷേപണം.

ഉപഗ്രഹത്തിന് പത്തുവര്‍ഷത്തെ പ്രവര്‍ത്തന കാലാവധിയാണുള്ളത്. കാഷ്മീരിലെയും മറ്റു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും വാര്‍ത്താവിനിമയ സേവനങ്ങള്‍ വര്‍ധിപ്പിക്കാന്‍ ജിസാറ്റ്-29 സഹായകമാകും. വിക്ഷേപണത്തിനായി ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.50ന് കൗണ്ട് ഡൗണ്‍ ആരംഭിച്ചു. 3,423കിലോഗ്രാം ഭാരവും 43.4 മീറ്റര്‍ ഉയരവുമുള്ള ജിസാറ്റ്-29 ഇന്ത്യ ഇവിടെ നിന്ന് വിക്ഷേപിക്കുന്ന ഭാരമേറിയ ഉപഗ്രഹമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മമ്മൂട്ടി മികച്ച നടൻ; വൈക്കം വിജയലക്ഷ്‌മി മികച്ച ഗായിക; ദേശീയ അവാർഡുകൾ പ്രഖ്യാപിച്ചു.
  ഹെൽമെറ്റ് വച്ചില്ലെങ്കിൽ വാഹനം ടോവിങ് ചെയ്ത് മാറ്റാമോ? ബെംഗളൂരുവിൽ പൊലീസും യാത്രക്കാരും തമ്മിൽ റോഡിൽ തർക്കം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts