അഴിമതിയുടെ ദേവന്‍മാർ എന്ന് അപകീര്‍ത്തി പോസ്റ്റ്; ബിജെപി എക്സ് പേജിന് എതിരെ കേസ്

ബെംഗളുരു: മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാറിനും മറ്റു മന്ത്രിമാര്‍ക്കുമെതിരെ അപകീര്‍ത്തി പോസ്റ്റിട്ടതിന് ബിജെപിയുടെ എക്സ് പേജിനെതിരെ പൊലീസ് കേസെടുത്തു.

ഇവര്‍ സംസ്ഥാനത്തെ കൊള്ളയടിക്കുന്നുവെന്നും അഴിമതിയുടെ ദേവന്‍മാരായിരുന്നു എന്നുമായിരുന്നു പരാമര്‍ശം. കെപിസിസിയെ പ്രതിനിധീകരിച്ച് ഏതാനും അഭിഭാഷകരാണ് സൈബര്‍ ക്രൈം പൊലീസില്‍ പരാതി നല്‍കിയത്.

  വില കുറഞ്ഞിട്ടും പഴയ വില? ബെംഗളൂരുവിലെ മദ്യശാലകളിൽ നടക്കുന്നത് വൻ കൊള്ളയോ!

നേതാക്കളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയായിരുന്നു പോസ്റ്റിട്ടത്. ജനങ്ങള്‍ക്കിടയില്‍ ബിജെപി ആശയക്കുഴപ്പമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും ഭരണഘടനാ പദവിയിലിരിക്കുന്ന വരെ മോശമായി ചിത്രീകരിക്കാനുള്ള ശ്രമമാണെന്നും പരാതിയില്‍ ആരോപിച്ചു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കറുപ്പും വെളുപ്പും മാത്രം, മറ്റൊരു നിറമില്ല; സ്യൂട്ട് രഹസ്യം വെളിപ്പെടുത്തി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts