റോഡില്‍ നിന്ന് കിട്ടിയ 45 പവൻ സ്വർണ്ണം തിരികെ ഉടമയ്ക്ക് നല്‍കിയ ശുചീകരണ തൊഴിലാളിക്ക് സ്വര്‍ണ്ണമാല സമ്മാനിച്ച് രജനികാന്ത്. ചൊവ്വാഴ്ച തന്റെ വസതിയിൽ ശുചിത്വ തൊഴിലാളിയായ പത്മയെ താരം കണ്ടു. പത്മയ്ക്ക് ഒരു സ്വർണ്ണ മാല സമ്മാനമായി നൽകുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ചെന്നൈയിലെ തന്റെ വസതിയിലേക്ക് വിളിച്ച് വരുത്തിയാണ് പത്മയെ താരം അഭിനന്ദിച്ചത്. രണ്ട് പവൻ സ്വർണമാലയും താരം സമ്മാനമായി നൽകി. പത്മയുടെ ജീവിതം സമൂഹത്തിന് ഒരു വലിയ പാഠമാണെന്നും ഇന്നത്തെ തിരക്കുപിടിച്ച ലോകത്തും മനുഷ്യത്വം നിലനില്‍ക്കുന്നു എന്നതിന്റെ തെളിവാണിതെന്നും നടൻ…
Read MoreDay: 4 February 2026
കെഎസ്ആര്‍ടിസി ആശുപത്രി തുടങ്ങുന്നു; കുറഞ്ഞ ചെലവില്‍ ഡയാലിസിസ് സൗകര്യമെന്ന് മന്ത്രി
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ആശുപത്രി തുടങ്ങുന്നുവെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. നിയമസഭയില്‍ അറിയിച്ചതാണ് ഇക്കാര്യം. കിഴക്കേകോട്ടയില്‍ കെഎസ്ആര്‍ടിസിയുടെ സ്ഥലത്താണ് ആശുപത്രി ആരംഭിക്കുന്നത്. ജീവനക്കാര്‍ക്ക് വേണ്ടി മാത്രമല്ല, പാവപ്പെട്ട ജനങ്ങള്‍ക്കും ഇതിന്റെ ഗുണം ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഡയാലിസിസ് മെഷീന്‍ നല്‍കിയിട്ടുണ്ട്. നിംസ് ആശുപ്തരിയില്‍ നിന്നും നെഫ്രോളജിസ്റ്റിന്റെ സേവനം സൗജന്യമായി നല്‍കാമെന്ന് പറഞ്ഞിട്ടുണ്ട്. ഇതുവഴി പാവപ്പെട്ട രോഗികള്‍ക്ക് വളരെ കുറഞ്ഞ തുകയ്ക്ക് ഡയാലിസിസ് നല്‍കാന്‍ സാധിക്കും. ഇതിനായി 10 ബെഡ്ഡുകള്‍ ഒരുക്കാനാണ് ഇപ്പോള്‍ തീരുമാനമെന്ന് മന്ത്രി പറഞ്ഞു.
Read Moreനഗരത്തിലെ ഗതാഗതക്കുരുക്ക് ഒരു പരിധി വരെ കുറയും; കനക ലൈന്‍: 4 റെയില്‍വേ പാലങ്ങള്‍ ഉടന്‍
ബെംഗളുരു: സബേര്‍ബന്‍ റെയില്‍ പാതയിലെ ഹീലലിഗെ രാജനകുണ്ഡെ ഇടനാഴിയുടെ (കനക ലൈന്‍) ഭാഗമായുള്ള 4 റെയില്‍വേ മേല്‍പാലങ്ങളുടെ നിര്‍മാണം പുരോഗമിക്കുന്നു. ചിന്നപ്പനഹള്ളി, കൊടത്തി ഗേറ്റ്, സിംഗേന അഗ്രഹാര, ഹുസ്‌കൂര്‍ എന്നിവിടങ്ങളിലാണു മേല്‍പാലം നിര്‍മിക്കുന്നത്. നിലവില്‍ റെയില്‍വേ ക്രോസുകളുള്ള ഇവിടങ്ങളില്‍ പാലങ്ങള്‍ കൂടി വരുന്നതോടെ ഗതാഗതക്കുരുക്ക് ഒരു പരിധി വരെ നിയന്ത്രിക്കാന്‍ കഴിയും. 46.24 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന പാതയില്‍ 2 ഡബിള്‍ ഡെക്കര്‍ പാലം കുടി നിര്‍മിക്കുന്നുണ്ട്. യെലഹങ്കയില്‍ 1.2 കിലോമീ റ്റര്‍ റോഡ് റെയില്‍പാലവും ബെന്നിഗനഹള്ളിയില്‍ 500 മീറ്റര്‍ നീളത്തില്‍ മെട്രോ റെയില്‍…
Read Moreനമ്മമെട്രോ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ചു; 9 മുതൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ; പുതിയ നിരക്ക് ഇങ്ങനെ
ബെംഗളൂരു : ബെംഗളൂരു നമ്മ മെട്രോയുടെ നിരക്ക് വർധനവിന് സംസ്ഥാന സർക്കാർ പച്ചക്കൊടി കാണിച്ചു . മെട്രോ നിരക്കുകളിൽ 5 ശതമാനം വർദ്ധനവിന് ബോർഡ് യോഗം അംഗീകാരം നൽകിയതിനെത്തുടർന്ന് ഇന്ന് (ഫെബ്രുവരി 04) ബിഎംആർസിഎൽ സമർപ്പിച്ച നിർദ്ദേശം സംസ്ഥാന സർക്കാർ അംഗീകരിച്ചു . അങ്ങനെ, ഫെബ്രുവരി 9 മുതൽ നമ്മുടെ മെട്രോയുടെ ടിക്കറ്റ് നിരക്ക് 5 ശതമാനം വർദ്ധിപ്പിക്കും, ഏതാനും നിമിഷങ്ങൾക്കുള്ളിൽ ബിഎംആർസിഎൽ ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിക്കും. മെട്രോയില്‍ മജസ്റ്റിക്കില്‍ നിന്ന് വൈറ്റ്ഫീല്‍ഡിലേക്കുള്ള നിരക്ക് നിലവില്‍ 80 രൂപയാണ്, 5% വര്‍ദ്ധനവിന് ശേഷം ഇത്…
Read Moreപ്രസവാവധി സ്ത്രീയുടെ അവകാശം; ഹൈകോടതി
കൊച്ചി: പ്രസവാവധിയെ മറ്റ് അവധികള്‍പോലെ കണക്കിലെടുക്കാനാകില്ലെന്ന് കേരള ഹൈക്കോടതി. പ്രസവാവധി അവകാശമാണെന്ന് നിരീക്ഷിച്ചാണ് കോടതിയുടെ ഇടപെടല്‍. പ്രസവാവധിയടക്കം ഒരു വര്‍ഷത്തിലധികം അവധിയെടുത്തു എന്നതിന്റെ പേരില്‍ മെഡിക്കല്‍ സയന്‍സില്‍ ഉന്നതപഠനം തുടരാന്‍ അനുവദിക്കാത്തതിനെതിരായ ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്. പ്രസവാവധി ലഭിക്കാനുള്ള അവകാശം നിഷേധിക്കാന്‍ കഴിയില്ലെന്നും ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് ഉത്തരവില്‍ വ്യക്തമാക്കി. നാഷണല്‍ ബോര്‍ഡ് ഓഫ് എക്സാമിനേഷന്‍സ് ഇന്‍ മെഡിക്കല്‍ സയന്‍സസ് (എന്‍ബിഇഎംഎസ്) നടത്തുന്ന കോഴ്‌സിലെ പഠനകാലയളവിലെ അവധി സംബന്ധിച്ച വിഷയത്തിലാണ് കോടതി ഇടപെടല്‍.എറണാകുളം സ്വദേശിയായ വനിതാ ഡോക്ടറായിരുന്നു ഹര്‍ജിക്കാരി. ഒരു വര്‍ഷത്തിലധികം…
Read Moreകേരളത്തിന് മുൻപെങ്ങുമില്ലാതിരുന്ന പിന്തുണയാണ് നരേന്ദ്ര മോദി ജി നൽകുന്നത്; രാജീവ് ചന്ദ്രശേഖർ
എൽ.ഡി.എഫും യു.ഡി.എഫും കള്ളപ്രചാരണങ്ങൾ തുടരുമ്പോൾ, മുൻപെങ്ങുമില്ലാതിരുന്ന പിന്തുണയാണ് പ്രധാനമന്ത്രി കേരളത്തിനും മലയാളികൾക്കും നൽകുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. എക്കാലത്തെയും ഉയർന്ന നികുതി വിഹിതമാണ് കേരളത്തിന് ഇപ്പോൾ ലഭിക്കുന്നത്. ഇത് സംസ്ഥാനത്തിന്റെ സാമ്പത്തിക നില മെച്ചപ്പെടുത്തുകയും, കടത്തിനെ ആശ്രയിക്കേണ്ട സാഹചര്യം ഒഴിവാക്കുകയും, സാമ്പത്തിക സ്വയംപര്യാപ്തത ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
Read Moreസിപിഐഎമ്മിൽ നിന്ന് പുറത്താക്കപ്പെട്ട വി കുഞ്ഞികൃഷ്ണന്റെ പുസ്തകം പ്രകാശനം ചെയ്തു
കണ്ണൂർ: സിപിഐഎമ്മിൽ നിന്ന് പുറത്താക്കപ്പെട്ട വി കുഞ്ഞികൃഷ്ണന്റെ പുസ്തകം പ്രകാശനം ചെയ്തു. ‘നേതൃത്വത്തെ അണികൾ തിരുത്തണം’ എന്ന തലക്കെട്ടിലാണ് പുസ്തകം ഇറങ്ങുന്നത്. മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻറെ ഐടി ഉപദേഷ്ടാവായിരുന്ന ജോസഫ് സി മാത്യുവാണ് പുസ്തകം പ്രകാശനം ചെയ്തത്. പുസ്തക പ്രകാശന ചടങ്ങിൽ ആളുകൾ വരുന്നത് തടയാൻ നീക്കം ഉണ്ടായെന്ന് വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. ഉന്നയിച്ച വിഷയങ്ങൾക്ക് മറുപടി ഇല്ല. അതിനാലാണ് അക്രമങ്ങൾ സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിമർശനം ഉന്നയിച്ചപ്പോൾ വ്യക്തിപരമായി അധിക്ഷേപിച്ചു. ഞാൻ മോശക്കാരൻ ആണ് എന്ന് വരുത്തിത്തീർക്കാൻ ശ്രമം നടന്നുവെന്നും…
Read Moreബെംഗളൂരുവിലെ ഈ പ്രദേശത്തെ തിരക്കേറിയ റോഡുകൾ പേ-ആൻഡ് പാർക്കിംഗ് സംവിധാനത്തിൽ ഉൾപ്പെടുത്തി; വിശദാംശങ്ങൾ
ബെംഗളൂരു: നഗരത്തിലെ ഈ തിരക്കേറിയ തെരുവുകൾ ഉടൻ തന്നെ പേ-ആൻഡ്-പാർക്ക് സംവിധാനത്തിന് കീഴിൽ വരും. മല്ലേശ്വരത്തെ റോഡരികിലെ പേ-ആൻഡ് പാർക്ക് സംവിധാനം പ്രവർത്തിപ്പിക്കുന്നതിന് ബെംഗളൂരു വെസ്റ്റ് സിറ്റി കോർപ്പറേഷൻ (BWCC) ടെൻഡറുകൾ ക്ഷണിച്ചു. ആദ്യ ഘട്ടത്തിൽ, സാമ്പിജ് റോഡ്, എട്ടാം ക്രോസ് റോഡ് എന്നിവയുൾപ്പെടെ ഏഴ് റോഡുകൾ ഈ സംവിധാനത്തിന് കീഴിൽ വരും. ഈ പ്രദേശത്ത് ധാരാളം ആളുകൾ എത്തുന്നുണ്ടെന്നും ക്രമരഹിതമായ പാർക്കിംഗ് ഗതാഗത പ്രശ്‌നങ്ങൾക്ക് കാരണമായിട്ടുണ്ടെന്നും മുതിർന്ന ബി ഡബ്ലിയു സി സി ഉദ്യോഗസ്ഥർ പറഞ്ഞു. “ഇത് ഒരു ഷോപ്പിംഗ് കേന്ദ്രമായതിനാൽ, എല്ലാ…
Read Moreആടുകളെ മേയ്ക്കാൻ പോയ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു
തൃശൂർ : പീച്ചി മയിലാട്ടുംപാറയിൽ ആടുകളെ തീറ്റാൻ പോയ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. തോട്ടുങ്കര പുത്തൻപുരയിൽ ഷാജിയുടെയും സാലിയുടെയും മകൻ ഷിജോ (36) ആണ് മരിച്ചത്. അവിവാഹിതനാണ്. പീച്ചി വാട്ടർ അതോറിറ്റിയിലെ താൽക്കാലിക ജീവനക്കാരനാണ്. ചൊവ്വാഴ്ച വൈകീട്ട് 5.30-ന് ആടുകളെ മേയ്ക്കാനായി മയിലാട്ടുംപാറ കാട്ടിലെ ആനക്കുഴി മേഖലയിലേക്ക് പോയതാണ്. സന്ധ്യ കഴിഞ്ഞിട്ടും കാണാതായതോടെ നാട്ടുകാർ അന്വേഷിച്ച് കാടിനുള്ളിലേക്ക് പോയപ്പോഴാണ് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
Read Moreകേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾ ടോൾ പ്ലാസയ്ക്ക് സമീപം മദ്യപിച്ച് പരിഭ്രാന്തി സൃഷ്ടിച്ചു; ദൃശ്യങ്ങൾ വൈറലാകുന്നു
ബെംഗളൂരു : കേരളത്തിൽ നിന്ന് വിനോദയാത്രയ്ക്ക് എത്തിയ ഒരു കൂട്ടം വിദ്യാർത്ഥികൾ ഹെജമാഡി ടോൾ ഗേറ്റിന് സമീപം അതിക്രമം നടത്തി. രണ്ട് ബസുകളിലായി എത്തിയ വിദ്യാർത്ഥികൾ ടോൾ ഗേറ്റിന് സമീപം ബസ് നിർത്തി മദ്യപിച്ചു, റോഡിന്റെ മധ്യത്തിൽ പടക്കം പൊട്ടിച്ച് ആഘോഷിക്കുകയായിരുന്നു. ഇവരുടെ അക്രമത്തിന്റെയും അതിക്രമത്തിന്റെയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയും പൊതുസമൂഹത്തിൽ വ്യാപകമായ പ്രതിഷേധത്തിന് കാരണമാവുകയും ചെയ്തു. ഉഡുപ്പിയിലേക്ക് വിനോദയാത്രയ്ക്ക് എത്തിയ വിദ്യാർത്ഥികൾ മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുക മാത്രമല്ല, പ്രാദേശിക ക്രമസമാധാനവും തകർക്കുന്നുണ്ടെന്ന് ആശങ്കയുണ്ട്.
Read More