ബിഎംഎഫിന്റെ പഠനോപകരണ വിതരണത്തിന്റെ ആദ്യ ഘട്ടം ശനിയാഴ്ച താവരക്കെരെയില്‍..

ബെംഗളൂരു : നഗരത്തില്‍ സാമൂഹിക സേവന രംഗത്ത് വര്‍ഷങ്ങളായി ചിട്ടയായ  പ്രവര്‍ത്തനം കാഴ്ച വയ്ക്കുന്ന  ബെംഗളൂരു മലയാളികളുടെ കൂട്ടായ്മയായ ബിഎംഎഫി(ബാംഗ്ലൂര്‍ മലയാളി ഫ്രെണ്ട്സ് ചാരിറ്റബിൾ ട്രസ്റ്റ് )ന്റെ പഠനോപകരണ വിതരണത്തിന്റെ ആദ്യ ഘട്ടം ശനിയാഴ്ച താവരക്കെരെയില്‍ വച്ച് നടക്കും. “ബട്ടര്‍ഫ്ലൈ”എന്നാ പേരില്‍ നടത്തുന്ന ഈ സാമൂഹിക പരിപാടിയുടെ ആദ്യ ഘട്ടത്തില്‍ 200 ല്‍ അധികം നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് ആണ് സഹായം ലഭിക്കുക.ഈ വര്‍ഷം 1000ല്‍ അധികം കുട്ടികളെ സഹായിക്കുക എന്നതാണ് ബി എം എഫിന്റെ ലക്ഷ്യം. ബനിയന്‍ ട്രീക്ക് അടുത്തുള്ള ഗവ: മോഡല്‍ പ്രൈമറി സ്കൂളില്‍…

Read More

ടൊവിനോയുടെ പുതിയ ചിത്രം തീവണ്ടിയുടെ പ്രത്യേക ടീസര്‍ കാണാം

ടൊവിനോ തോമസ് കേന്ദ്രകഥാപാത്രമായ തീവണ്ടിയുടെ ഫാദെഴ്സ് ഡേ പ്രത്യേക ടീസര്‍ പുറത്തിറങ്ങി. നവാഗതനായ ഫെലിനി സംവിധാനം ചെയ്യുന്ന ചിത്രമാണ് തീവണ്ടി. ചിത്രീകരണം നേരത്തെ പൂര്‍ത്തിയായെങ്കിലും ചിത്രത്തിന്‍റെ റിലീസ് വൈകുകയായിരുന്നു. വ്യത്യസ്ഥമായൊരു പ്രമേയം പറഞ്ഞുകൊണ്ടാണ് ടൊവിനോയുടെ തീവണ്ടി എത്തുന്നത്. തൊഴില്‍രഹിതനായ ബിനീഷ് എന്ന കഥാപാത്രത്തെയാണ് ടൊവിനോ ഈ സിനിമയില്‍ അവതരിപ്പിക്കുന്നത്. ടൊവിനോ ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്ഥമായൊരു കഥാപാത്രമാണിത്. ടൊവിനോയുടെ നായികയായി എത്തുന്നത് പുതുമുഖ നടി സംയുക്താ മേനോനാണ്. ചിത്രത്തില്‍ ടൊവിനോയുടെ കാമുകിയുടെ റോളിലാണ് നടി എത്തുന്നത്. സുരാജ് വെഞ്ഞാറമൂട്, സൈജു കുറുപ്പ്, സുരഭി…

Read More

സല്‍മാന്‍ ഖാന്‍ ബോളിവുഡിലെ മോശം നടനെന്ന് ഗൂഗിള്‍

ന്യൂഡല്‍ഹി: ബോളിവുഡിലെ ഏറ്റവും മോശം നടന്‍ സല്‍മാന്‍ ഖാനാണെന്ന് തിരച്ചില്‍ ഭീമനായ ഗൂഗിള്‍. ഏറ്റവും പുതിയ  ചിത്രമായ റേസ് 3യുടെ  റിലീസിന് ശേഷമാണ് സല്‍മാന്‍ മോശം നടനായി മാറിയത്. ചിത്രത്തെ കുറിച്ച് പുറത്തുവരുന്ന മോശമായ അഭിപ്രായങ്ങളാകാം സല്‍മാനെ മോശം നടനായി ഗുഗിള്‍ തെരഞ്ഞടുക്കാന്‍ കാരണം. അബ്ബാസ്-മസ്താന്‍ കൂട്ടുക്കെട്ടില്‍ ഒരുങ്ങിയ റേസ് സീരീസിന്‍റെ മൂന്നാംഭാഗമാണ് റേസ് 3. സെയ്ഫ് അലിഖാനായിരുന്നു റേസ് സീരിസിലെ നായകന്‍. റേസ് 3 യുടെ കഥയ്ക്ക് റേസ് 2,1 ഭാഗങ്ങളുമായി ബന്ധമില്ലാത്തതിനാല്‍ സെയ്ഫ് അസംതൃപ്തി പ്രകടിപ്പിച്ചു. തുടര്‍ന്ന് സെയ്ഫിനെ മാറ്റി സല്‍മാനെ…

Read More

കേരളാ ബാങ്ക് ഓണത്തോടെ യാഥാര്‍ത്ഥ്യമാകും: കടകംപള്ളി സുരേന്ദ്രന്‍

കേരളാ ബാങ്ക് ഓണത്തോടെ യാഥാര്‍ത്ഥ്യമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നിലവിലെ ജീവനക്കാരുടെ താല്‍പര്യം സംരക്ഷിച്ച് മാത്രമേ ബാങ്ക് രൂപീകരിക്കുവെന്നും മന്ത്രി പറഞ്ഞു. സഹകരണബാങ്കുകള്‍ മൈക്രോഫിനാന്‍സ് വായ്പയിലേക്ക് കടക്കുകയാണെന്ന് കടകംപള്ളി പറഞ്ഞു. സഹകരണ ബാങ്കുകള്‍ കുടുംബശ്രീയ്ക്ക് 9% പലിശയ്ക്ക് വായ്പ നല്‍കും. കുടുംബശ്രീകള്‍ ഈ തുക 12% പലിശയ്ക്ക് അംഗങ്ങള്‍ക്ക് വായ്പയായി നല്‍കും. ‘മുറ്റത്തെ മുല്ല’ എന്ന പേരില്‍ ഒരു പദ്ധതി ഈ മാസം 26ന് പാലക്കാട് തുടങ്ങുമെന്ന് മന്ത്രി അറിയിച്ചു. കേരളത്തിന് സ്വന്തമായി ഒരു ബാങ്ക് എന്ന കാഴ്ചപ്പാടാണ് സംസ്‌ഥാന…

Read More

ഈ ഫോണുകളില്‍ ഇനി മുതല്‍ വാട്സ്ആപ് കിട്ടില്ല

ചില സ്മാർട്ട്ഫോണുകളില്‍ ഈ വര്‍ഷം മുതല്‍ വാട്സ്ആപ് ലഭ്യമാകില്ല. ആന്‍ഡ്രോയിഡ്, ഐഓഎസ്, ബ്ലാക്ക്‌ബെറി, വിന്‍ഡോസ് ഒപ്പറേറ്റിങ് സിസ്റ്റങ്ങളുടെ പഴയ പതിപ്പുകളില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ നിന്നാണ് വാട്‌സ്‌ആപ് പിന്‍വലിക്കുന്നത്. വാട്‌സ്‌ആപ്പ് അവതരിപ്പിക്കാന്‍ പദ്ധതിയിടുന്ന പുതിയ ഫീച്ചറുകള്‍ പ്രവര്‍ത്തിക്കാത്തതിനാലാണ് ഈ ഓഎസുകളെ സേവന പരിധിയില്‍ നിന്നും ഒഴിവാക്കുന്നതെന്ന് വാട്‌സ്‌ആപ്പ് പറഞ്ഞു. പട്ടികയിലുള്ള ചില ഫോണുകളില്‍ ഇതിനോടകം വാട്‌സ്‌ആപ്പിന്‍റെ പ്രവര്‍ത്തനം നിലച്ചിട്ടുണ്ട്. ബാക്കിയുള്ളവയില്‍ ഈ വര്‍ഷം തന്നെ വാട്‌സ്‌ആപ്പ് സേവനം അവസാനിക്കും. പഴയ ഫോണുകള്‍ ഉപയോഗിക്കുന്ന ഉപയോക്താക്കളോട് പുതിയ ആന്‍ഡ്രോയിഡ് പതിപ്പുകളില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളിലേക്ക് മാറാന്‍ വാട്‌സ്‌ആപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.…

Read More

താടിയെല്ലുകള്‍ കൂട്ടിമുട്ടുന്ന തണുപ്പില്‍ സൂര്യ നമസ്ക്കാരം ചെയ്ത് സൈനികര്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ വ്യക്തിത്വം എന്ന് പറയുന്ന യോഗയുടെ അന്താരാഷ്ട്ര ദിനമായ ഇന്ന് ലോകമെമ്പാടും ആദരിക്കുകയാണ്. ഇന്ത്യയില്‍ മാത്രമല്ല, ലോകമെമ്പാടും ഇന്ന് യോഗാദിനമായി ആചരിക്കുന്നു. എന്തിനേറെ ഐടിബിപിയിലെ സൈനികര്‍ ഈ കൊടും തണുപ്പില്‍ യോഗ ചെയ്ത് യോഗാദിനം ആചരിക്കുകയാണ്. ഭൂമിയില്‍ നിന്നും 1800 അടി ഉയരത്തില്‍ ലഡാക്കില്‍ കോച്ചിപിടിക്കുന്ന കൊടുംതണുപ്പുള്ള ഇവിടെ സൂര്യനമസ്കാരം ചെയ്താണ് നമ്മുടെ സൈനികര്‍ യോഗയെ ആദരിക്കുന്നത്. ഇതില്‍ നിന്നും അവര്‍ ലോകത്തിന് നല്‍കുന്ന സന്ദേശമേന്തെന്നാല്‍ പരിസ്ഥിതി ഏതുമാകട്ടെ നമ്മള്‍ക്ക് യോഗ ചെയ്യാവുന്നതെയുള്ളൂ എന്നതാണ്.  യോഗ ചെയ്യുന്ന അവരുടെ വീഡിയോയില്‍ കാണാം വെള്ള…

Read More

ഡി കെ ശിവകുമാര്‍ പെട്ടു;ബിജെപിയും കേന്ദ്ര സർക്കാരും പ്രതികാര രാഷ്ട്രീയം കളിക്കുകയാണെന്ന് കോൺഗ്രസ്.

ബെംഗളൂരു: കർണാടകയിൽ ജനതാദൾ (എസ്)– കോൺഗ്രസ് സർക്കാരിനെ അധികാരത്തിലെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ച മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡി.കെ ശിവകുമാറിനെതിരെ ബിജെപിയും കേന്ദ്ര സർക്കാരും പ്രതികാര രാഷ്ട്രീയം കളിക്കുകയാണെന്ന് കോൺഗ്രസ്. ആദായ നികുതി വകുപ്പ് ശിവകുമാറിനെതിരെ നാലാമതൊരു സാമ്പത്തിക ക്രമക്കേട് കേസ് കൂടി ഫയൽ ചെയ്തതിനെ തുടർന്നാണ് വിമർശനവുമായി പാർട്ടി രംഗത്തെത്തിയത്. തന്നെ ബിജെപിയിൽ എത്തിക്കാൻ വലിയ ശ്രമങ്ങളാണു നടന്നതെന്നും ഇതു പരാജയപ്പെട്ടതിന്റെ പകപോക്കലാണ് ഇപ്പോൾ നടക്കുന്നതെന്നും ഡി.കെ ശിവകുമാറും പ്രതികരിച്ചു. ‘ബിജെപിയിലുള്ള തന്റെ ‘സുഹൃത്തുക്കൾ’, കോൺഗ്രസിൽ നിന്നു രാജിവയ്ക്കാൻ ഒട്ടേറെ തവണ ആവശ്യപ്പെട്ടു. ശരിയായ…

Read More

വരന്‍ കുതിരപ്പുറത്ത്‌ കയറി വന്നില്ല,കാറിലും വന്നില്ല;തന്റെ ജീവിതം കരുപ്പിടിപ്പിക്കാന്‍ കൂടെ നിന്ന ജെസിബി ആയിരുന്നു വരന്റെ കല്യാണ വണ്ടി;മംഗളൂരുവില്‍ നിന്ന് വ്യത്യസ്തമായ ഒരു കല്യാണ വാര്‍ത്ത‍.

മംഗളൂരു: ജീവിതം കരുപ്പിടിപ്പിക്കാനും ഇന്നത്തെ നിലയിൽ എത്താനും ചേതന് സഹായിയായത്  ജെസിബിയാണ്. പിന്നെങ്ങിനെയാണ് തന്റെ കല്ല്യാണ ദിവസം വരുമ്പോൾ മാത്രം തനിക്കെല്ലാം തന്ന ജെസിബിയെ ചേതന് മാറ്റി നിർത്താനാവുക. ഈ ചോദ്യമാണ് ചേതനെ വിവാഹ ശേഷം പ്രിയപ്പെട്ടവളുടെ കൈ പിടിച്ച് ജെസിബിയിൽ കയറി വീട്ടിലേക്ക് പോകാൻ പ്രരണയായത്. വിവാഹ ദിവസം പുതുമ തേടുന്ന ന്യൂജെനറേഷൻ കല്ല്യാണങ്ങളിൽ അതുകൊണ്ട് തന്നെ ചേതന്റെ കല്ല്യാണവും വെറൈറ്റിയായി. കേട്ടുകേൾവിയില്ലാത്ത അത്തരമൊരു കല്യാണം നടന്നത് മംഗളൂരുവിനടുത്തെ പുത്തൂരിലെ പരംപുഞ്ച ഗ്രാമത്തിലാണ്. ഒരുപതിറ്റാണ്ടായി ജെ.സി.ബി. ഡ്രൈവറായി ജോലിനോക്കുന്ന ചേതൻ കല്ലക്കട്ടയുടെ വിവാഹയാത്രയാണ്…

Read More

6 കോച്ചുകള്‍ ഉള്ള നമ്മമെട്രോ ട്രെയിനിന്റെ ഉത്ഘാടനം നാളെ വൈകീട്ട്;സൌജന്യ വൈഫൈ സംവിധാനം ഏര്‍പ്പെടുത്താന്‍ തയ്യാറായി ബിഎംആര്‍സിഎല്‍;ആദ്യം നല്ല ശുചിമുറി ഉണ്ടാക്കൂ എന്നിട്ടാകാം വൈഫൈ എന്ന് യാത്രക്കാര്‍.

ബെംഗളൂരു: നമ്മ മെട്രോ സ്റ്റേഷനുകളിലും ട്രെയിനുകളിലും സൗജന്യ വൈഫൈ സൗകര്യം ആരംഭിക്കാൻ ബിഎംആർസിഎൽ. ആറ് കോച്ച് മെട്രോ ട്രെയിൻ സർവീസ് നാളെ തുടങ്ങുന്നതോടെ കൂടുതൽ യാത്രക്കാരെ ആകർഷിക്കുകയെന്ന ലക്ഷ്യത്തോടെയുമാണിത്. ടെൻഡർ നടപടികൾ പൂർത്തിയായാൽ മൂന്ന് മാസത്തിനുള്ളിൽ വൈഫൈ ലഭ്യമാകും. ആറു കോച്ചുകളുള്ള മെട്രോ ട്രെയിന്റെ ആദ്യ സർവീസ് നാളെ വൈകിട്ട് 5.30 ന് ബയ്യപ്പനഹള്ളി സ്റ്റേഷനിൽ നിന്നാരംഭിക്കും. മുഖ്യമന്ത്രി കുമാരസ്വാമി ഫ്ലാഗ് ഓഫ് നിർവഹിക്കുന്ന ട്രെയിൻ മജസ്റ്റിക് കെംപഗൗഡ സ്റ്റേഷൻ വരെയാണ് സർവീസ് നടത്തുക. തുടർന്നുള്ള ദിവസങ്ങളിൽ ബയ്യപ്പനഹള്ളി-മൈസൂരു റോഡ് പർപ്പിൾ ലൈനിലാണ് ആറു…

Read More

ഡികെ ശിവകുമാർ കുടുങ്ങി;അനധികൃത സ്വത്ത് സമ്പാദനക്കേസിൽ സമൻസ് !

ബെംഗളൂരു: അനധികൃത സ്വത്തുസമ്പാദനവുമായി ബന്ധപ്പെട്ട് ആദായനികുതി വകുപ്പിന്റെ മറ്റൊരു പരാതിയിൽ മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡി.കെ.ശിവകുമാറിന് സാമ്പത്തിക ക്രമക്കേടുകൾ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിയുടെ സമൻസ്. ഓഗസ്റ്റ് രണ്ടിന് ചോദ്യം ചെയ്യാൻ ശിവകുമാറും വ്യവസായ പങ്കാളികളായ സച്ചിൻ നാരായൺ, സുനിൽ കുമാർ ശർമ, ആഞ്ജനേയ ഹനുമന്തയ്യ, രാജേന്ദ്ര എന്നിവരും ഹാജരാകാനാണ് ജഡ്ജി എം.എസ് ആൽവ സമൻസ് പുറപ്പെടുവിച്ചിരിക്കുന്നത്. മേയ് 12ന് കർണാടക നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്നതിനിടെ ഡി.കെ.ശിവകുമാറിന്റെയും അടുത്ത അനുയായികളുടെയും വീടുകളിലും ഓഫിസുകളിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. വാർഷിക റിട്ടേൺ ഫയൽ ചെയ്തതിൽ…

Read More
Click Here to Follow Us