വരന്‍ കുതിരപ്പുറത്ത്‌ കയറി വന്നില്ല,കാറിലും വന്നില്ല;തന്റെ ജീവിതം കരുപ്പിടിപ്പിക്കാന്‍ കൂടെ നിന്ന ജെസിബി ആയിരുന്നു വരന്റെ കല്യാണ വണ്ടി;മംഗളൂരുവില്‍ നിന്ന് വ്യത്യസ്തമായ ഒരു കല്യാണ വാര്‍ത്ത‍.

മംഗളൂരു: ജീവിതം കരുപ്പിടിപ്പിക്കാനും ഇന്നത്തെ നിലയിൽ എത്താനും ചേതന് സഹായിയായത്  ജെസിബിയാണ്. പിന്നെങ്ങിനെയാണ് തന്റെ കല്ല്യാണ ദിവസം വരുമ്പോൾ മാത്രം തനിക്കെല്ലാം തന്ന ജെസിബിയെ ചേതന് മാറ്റി നിർത്താനാവുക. ഈ ചോദ്യമാണ് ചേതനെ വിവാഹ ശേഷം പ്രിയപ്പെട്ടവളുടെ കൈ പിടിച്ച് ജെസിബിയിൽ കയറി വീട്ടിലേക്ക് പോകാൻ പ്രരണയായത്.

വിവാഹ ദിവസം പുതുമ തേടുന്ന ന്യൂജെനറേഷൻ കല്ല്യാണങ്ങളിൽ അതുകൊണ്ട് തന്നെ ചേതന്റെ കല്ല്യാണവും വെറൈറ്റിയായി. കേട്ടുകേൾവിയില്ലാത്ത അത്തരമൊരു കല്യാണം നടന്നത് മംഗളൂരുവിനടുത്തെ പുത്തൂരിലെ പരംപുഞ്ച ഗ്രാമത്തിലാണ്. ഒരുപതിറ്റാണ്ടായി ജെ.സി.ബി. ഡ്രൈവറായി ജോലിനോക്കുന്ന ചേതൻ കല്ലക്കട്ടയുടെ വിവാഹയാത്രയാണ് നാടിന് കൗതുകമായത്.

  ബെംഗളൂരുവിന്റെ പ്രിയപ്പെട്ട ‘സ്നേക്ക് അനീസ്’ അന്തരിച്ചു; വിടവാങ്ങിയത് നാല് പതിറ്റാണ്ടോളം നഗരത്തെ കാത്ത പ്രശസ്ത വന്യജീവി സംരക്ഷകൻ

വധുവായ മമ്തയുമായി അലങ്കരിച്ച ജെ.സി.ബി.യുടെ കൈയിലിരുന്നാണ് ചേതൻ വീട്ടിൽ വന്നുകയറിയത്. ജീവിതോപാധിയായ ജെ.സി.ബി. തന്നെ കല്യാണവണ്ടിയാവണമെന്ന് ചേതൻ തീരുമാനിക്കുകയായിരുന്നു. സുഹൃത്തുക്കളുടെ സഹകരണം കൂടി ലഭിച്ചതോടെ ആ തീരുമാനം യാഥാർഥ്യമായി. എന്നാൽ, വധു മമ്തയോട് ഇക്കാര്യം പറഞ്ഞപ്പോൾ ആദ്യം എതിർപ്പായിരുന്നു. പിന്നീട് ചേതന്റെ ഇഷ്ടത്തിന് കൂട്ടുനിന്നു.

  സുഹൃത്തിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണത്തിൽ മൗനം വെടിഞ്ഞ് നടി കൃഷി താപന്ത; ശ്മശാനത്തിൽ നടിയെ തടഞ്ഞ് ബന്ധുക്കൾ

ഉച്ചയ്ക്കു നടന്ന വിവാഹത്തിനുശേഷം ചേതനും മംമ്്തയും ജെസിബിയുടെ കൈയിലേക്ക് കയറിയിരുന്നു. അഞ്ചുകിലോമീറ്ററോളം ജെ.സി.ബി.യുടെ കൈയിലിരുന്ന് യാത്രചെയ്ത് വൈകീട്ട് നാലുമണിയോടെയാണ് ചേതനും മമ്തയും വീട്ടിലെത്തിയത്. പുതുപ്പെണ്ണം ചെക്കന്റെയും വ്യത്യസ്ത യാത്ര വഴിയരുകിൽ നിന്നവർക്കും കൗതുകമായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ധർമ്മസ്ഥല വിവാദം: നടൻ പ്രകാശ് രാജിനെതിരെ ആരോപണം; വാർത്തകൾ അടിസ്ഥാനരഹിതമെന്ന് നടൻ
[masterslider id="10"]

Related posts