6 കോച്ചുകള്‍ ഉള്ള നമ്മമെട്രോ ട്രെയിനിന്റെ ഉത്ഘാടനം നാളെ വൈകീട്ട്;സൌജന്യ വൈഫൈ സംവിധാനം ഏര്‍പ്പെടുത്താന്‍ തയ്യാറായി ബിഎംആര്‍സിഎല്‍;ആദ്യം നല്ല ശുചിമുറി ഉണ്ടാക്കൂ എന്നിട്ടാകാം വൈഫൈ എന്ന് യാത്രക്കാര്‍.

ബെംഗളൂരു: നമ്മ മെട്രോ സ്റ്റേഷനുകളിലും ട്രെയിനുകളിലും സൗജന്യ വൈഫൈ സൗകര്യം ആരംഭിക്കാൻ ബിഎംആർസിഎൽ. ആറ് കോച്ച് മെട്രോ ട്രെയിൻ സർവീസ് നാളെ തുടങ്ങുന്നതോടെ കൂടുതൽ യാത്രക്കാരെ ആകർഷിക്കുകയെന്ന ലക്ഷ്യത്തോടെയുമാണിത്. ടെൻഡർ നടപടികൾ പൂർത്തിയായാൽ മൂന്ന് മാസത്തിനുള്ളിൽ വൈഫൈ ലഭ്യമാകും.

ആറു കോച്ചുകളുള്ള മെട്രോ ട്രെയിന്റെ ആദ്യ സർവീസ് നാളെ വൈകിട്ട് 5.30 ന് ബയ്യപ്പനഹള്ളി സ്റ്റേഷനിൽ നിന്നാരംഭിക്കും. മുഖ്യമന്ത്രി കുമാരസ്വാമി ഫ്ലാഗ് ഓഫ് നിർവഹിക്കുന്ന ട്രെയിൻ മജസ്റ്റിക് കെംപഗൗഡ സ്റ്റേഷൻ വരെയാണ് സർവീസ് നടത്തുക. തുടർന്നുള്ള ദിവസങ്ങളിൽ ബയ്യപ്പനഹള്ളി-മൈസൂരു റോഡ് പർപ്പിൾ ലൈനിലാണ് ആറു കോച്ച് സർവീസ് ഉണ്ടാകുക.

  ബന്ദിപ്പൂര്‍ കടുവകളെ കാണാം;പ്രതിദിനം 137 തവണ

രാവിലെ എട്ട് മുതൽ 10.30 വരേയും വൈകിട്ട് 5.30 മുതൽ 7.30 വരെയുള്ള തിരക്കുള്ള സമയത്തായിരിക്കും ഇത്. നമ്മ മെട്രോ ബെന്നാർഘട്ടെ ബയോളജിക്കൽ പാർക്കിലേക്ക് നീട്ടുന്നതിനെക്കുറിച്ച് പഠനം നടത്തുമെന്ന് വനം മന്ത്രി ആർ.ശങ്കർ. രണ്ടാംഘട്ടത്തിൽ അഞ്ജനപുര വരെ മെട്രോ നീട്ടുന്നുണ്ട്.

ഇവിടെ നിന്ന് ബെന്നാർഘട്ട പാർക്കിലേക്ക് 10 കി.മീ. ദൂരമാണ് അവശേഷിക്കുന്നത്. ധാരാളം സഞ്ചാരികളെത്തുന്ന പാർക്കിലേക്ക് മെട്രോ ആരംഭിച്ചാൽ കൂടുതൽ പേരെ ആകർഷിക്കാൻ സാധിക്കും. ഇത് സംബന്ധിച്ച് ബാംഗ്ലൂർ മെട്രോ റെയിൽ കോർപറേഷൻ അധികൃതരുമായി ചർച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.

  നഗരത്തിലെ ഈ റോഡുകളിൽ ഇന്ന് ഗതാഗത നിയന്ത്രണം

അതേസമയം പ്രധാന സ്റ്റേഷന്‍ ആയ മജെസ്റ്റിക് അടക്കമുള്ള സ്ഥലങ്ങളിലെ ശുചി മുറികളുടെ അവസ്ഥ വളരെ പരിതാപകരമാണ്,സാധാരണ മുനിസിപ്പല്‍  ബസ്‌ സ്റ്റാന്റ് ന്റെ ശുചിമുറിയെക്കള്‍ മോശം അവസ്ഥയില്‍ ആണ് ,ആദ്യം അതെല്ലാം നേരെയാക്കു എന്നിട്ടാകാം വൈ ഫൈ എന്നാണ് യാത്രക്കാര്‍ പറയുന്നത്‌.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ അപ്രതീക്ഷിത മഴ: കനത്ത ഗതാഗതക്കുരുക്ക്; സംസ്ഥാനത്ത് വിവിധ ജില്ലകളിൽ പരക്കെ മഴ മുന്നറിയിപ്പ്
[masterslider id="10"]

Related posts