എല്ലാവര്‍ക്കും രാഹുല്‍ ഗാന്ധി വേണം!ദക്ഷിണേന്ത്യയില്‍ മത്സരിക്കുന്നുണ്ടെങ്കില്‍ കര്‍ണാടക പരിഗണിക്കണം എന്ന് വീണ്ടും ആവശ്യപ്പെട്ട് സംസ്ഥാന നേതൃത്വം.

ബെംഗളൂരു: രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമോ ഇല്ലയോ എന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നതിനിടെ അദ്ദേഹത്തെ വീണ്ടും സംസ്ഥാനത്തേക്ക് സ്വാഗതം ചെയ്ത് കര്‍ണാടക കോണ്‍ഗ്രസ് നേതൃത്വം രംഗത്ത്. ദക്ഷിണേന്ത്യയില്‍ മത്സരിക്കാന്‍ രാഹുല്‍ ഗാന്ധിയെ ആദ്യം സ്വാഗതം ചെയ്തത് കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാക്കളായ സിദ്ധരാമയയും കര്‍ണാടക പിസിസി പ്രസിഡന്റു ദിനേശ്  ഗുണ്ട് റാവുവുമാണ്.

കര്‍ണാടകയില്‍ നിന്നും മത്സരിക്കണമെന്ന  വീണ്ടും രാഹുലിനോട് ആവശ്യപ്പട്ടിട്ടുണ്ടെന്ന് കര്‍ണാടക പിസിസി പ്രസിഡന്‍റ് ദിനേശ് ഗുണ്ട്റാവു മാധ്യമങ്ങളോട് പറഞ്ഞു.

  ഓണം യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് സർപ്രൈസ് പ്രഖ്യാപനവുമായി കർണാടക ആർടിസി

രാഹുല്‍ കര്‍ണാടകയില്‍ മത്സരിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും സംസ്ഥാനത്ത് രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലൊന്ന് മത്സരിക്കാനായി എഐസിസി തെരഞ്ഞെടുക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

വയനാട് സീറ്റ് രാഹുല്‍ മത്സരിക്കുന്നതിനായി പരിഗണിക്കുന്നതിനെക്കുറിച്ച് അറിയില്ലെന്ന് വ്യക്തമാക്കിയ ദിനേശ് ഗുണ്ട്റാവു, രാഹുല്‍ ദക്ഷിണേന്ത്യയില്‍ നിന്നും മത്സരിക്കുന്നെങ്കില്‍ അത് കര്‍ണാടകയില്‍ നിന്നാവണമെന്നാണ് തങ്ങളെല്ലാം ആഗ്രഹിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു. വയനാട്ടില്‍ രാഹുലിന് വേണ്ടി പ്രവര്‍ത്തകരും നേതാക്കളും കാത്തിരിക്കുമ്പോള്‍ ആണ് ഗുണ്ട്റാവുവിന്‍റെ പ്രതികരണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓണത്തിന് നാട്ടിലേക്ക് യാത്ര: കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ; സമയവും വിശദാംശങ്ങളും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പാരാമെഡിക്കൽ വിദ്യാർത്ഥിയുടെ മൃതദേഹം ജീർണ്ണിച്ച നിലയിൽ കണ്ടെത്തി
[masterslider id="10"]

Related posts