ചാംപ്യൻമായുടെ തുടർച്ചയായ രണ്ടാം ജയം!! ധോണിപ്പട ഡല്‍ഹിയെയും തകർത്ത് മുന്നോട്ട്..

ഡൽഹി: തുടര്‍ച്ചയായ രണ്ടാം ജയത്തോടെ നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപപ്പര്‍കിങ്‌സ് ഐപിഎല്ലില്‍ വിജയശ്രീലാളിതരായി മുന്നേറുന്നു. ചെന്നൈ സൂപപ്പര്‍കിങ്‌സ് ഡല്‍ഹി ക്യാപ്പിറ്റല്‍സിനെയാണ് അവരുടെ തട്ടകത്തില്‍ ആറു വിക്കറ്റിനു തകര്‍ത്തുവിട്ടത്.  148 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈ രണ്ടു പന്തി ബാക്കി നിൽക്കെ നാലു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.

ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഡല്‍ഹിയെ മികച്ച ബൗളിങിലൂടെ സിഎസ്‌കെ വന്‍ സ്‌കോര്‍ നേടുന്നതില്‍ നിന്നും പിടിച്ചുനിര്‍ത്തി. ആറു വിക്കറ്റിന് 147 റണ്‍സെടുക്കാനേ ഡല്‍ഹിക്കായുള്ളൂ. 148 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ചെന്നൈക്ക് അമ്പാട്ടി റായുഡുവിനെ (5) തുടക്കത്തിൽ തന്നെ നഷ്ടമായി.

പിന്നാലെ ക്രീസിൽ ഒത്തുചേർന്ന ഷെയ്ൻ വാട്ട്സൺ – സുരേഷ് റെയ്ന സഖ്യം തകർത്തടിച്ച് 51 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയതോടെ ചെന്നൈ ട്രാക്കിലായി. എന്നാൽ 26 പന്തിൽ നിന്ന് മൂന്നു സിക്സും നാലു ബൗണ്ടറിയുമടക്കം 44 റൺസെടുത്ത വാട്ട്സണെ അമിത് മിശ്രയുടെ പന്തിൽ ഋഷഭ് പന്ത് സ്റ്റംമ്പ് ചെയ്ത് പുറത്താക്കി. 16 പന്തിൽ നിന്ന് 30 റൺസ് അടിച്ചെടുത്ത റെയ്നയും മടങ്ങിയതോടെ ചെന്നൈ പ്രതിരോധത്തിലായി.

  ഫിഫ വേൾഡ്കപ്പ്‌; സ്പെയിൻ ജേതാക്കൾ

നാലാം വിക്കറ്റിൽ 48 റൺസ് കൂട്ടുകെട്ടുണ്ടാക്കിയ ധോനി – കേദാർ ജാദവ് സഖ്യമാണ് ചെന്നൈയെ വിജയത്തിലെത്തിച്ചത്. ധോനി 35 പന്തിൽ നിന്ന് രണ്ട് ബൗണ്ടറികളും ഒരു സിക്സുമടക്കം 32 റൺസുമായി പുറത്താകാതെ നിന്നു. ജാദവ് 34 പന്തിൽ നിന്ന് രണ്ട് ബൗണ്ടറികളോടെ 27 റൺസെടുത്തു.

ഹോംഗ്രൗണ്ടായ ഫിറോസ് ഷാ കോട്‌ല സ്‌റ്റേഡിയത്തില്‍ ഈ സീസണിലെ തങ്ങളുടെ ആദ്യ കളിയില്‍ ടോസ് ലഭിച്ച ഡല്‍ഹി നായകന്‍ ശ്രേയസ് അയ്യര്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആറു വിക്കറ്റിന് 147 റണ്‍സാണ് ഡല്‍ഹിക്കു നേടാനായത്. ഒരു ഘട്ടത്തില്‍ 170ന് അടുത്ത് റണ്‍സ് ഡല്‍ഹി നേടുമെന്ന് കരുതിയെങ്കിലും മികച്ച ബൗളിങിലൂടെ സിഎസ്‌കെ ആതിഥേയരെ വരിഞ്ഞു മുറുക്കി. 51 റണ്‍സെടുത്ത ഓപ്പണര്‍ ശിഖര്‍ ധവാനാണ് ടീമിന്റെ ടോപ്‌സ്‌കോറര്‍.

  ഹര്‍ദിക്കിന്റെ ഡിമാന്റ കേട്ടപ്പോള്‍ 'പഴയ ക്യാപ്റ്റനെ തിരിച്ചു പിടിക്കാന്‍ ഉളള ആഗ്രഹം വേണ്ടെന്ന് വച്ച് ഗുജറാത്ത് ടൈറ്റൻസ്

മുബൈക്കെതിരായ ആദ്യ കളിയില്‍ ടീമിന്റെ വിജയശില്‍പ്പിയായ റിഷഭ് പന്ത് 13 പന്തില്‍ 25 റണ്‍സെടുത്ത് പുറത്തായി. പന്തിന്റെയുള്‍പ്പെടെ ഒരോവറില്‍ രണ്ടു വിക്കറ്റെടുത്ത ഡ്വയ്ന്‍ ബ്രാവോയാണ് ഡല്‍ഹിയുടെ കുതിപ്പിന് ബ്രേക്കിട്ടത്. പിന്നീട് ഡല്‍ഹിക്കു തുടര്‍ച്ചയായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടമായിക്കൊണ്ടിരുന്നു. ഈ ജയത്തോടെ നാലു പോയിന്റുമായി സിഎസ്‌കെ ലീഗില്‍ തലപ്പത്തേക്കുയരുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കരിയറിലെ ഏറ്റവും വലിയ ആഘാതം; ഇതിഹാസ താരം ലയണൽ മെസി മൈതാനം വിടുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts