മലയാളത്തിൻ്റെ വെള്ളിത്തിര കീഴടക്കാൻ ഒരു ബെംഗളൂരു മലയാളി കൂടി; എത്ര പേർക്കറിയാം ഇയാൾ രണ്ട് പ്രധാന താരങ്ങളുടെ അടുത്ത ബന്ധുവാണെന്ന കാര്യം?

ബെംഗളൂരു: മലയാളത്തിന്‍റെ വെള്ളിത്തിര കീഴടക്കാന്‍ ഒരു ബെംഗളൂരു മലയാളി കൂടി വരുന്നു,എഞ്ചിനീയറിംഗ് വിദ്യാഭ്യാസത്തിന് ശേഷം ഈ നഗരത്തില്‍ വിവിധ കമ്പനികളില്‍ ജോലി ചെയ്യുകയും ചെയ്തതിന് ശേഷം സിനിമയുടെ ലോകത്തേക്ക് തിരിഞ്ഞ ആലുവക്കാരന്‍ ധീരജ് ഡെനി തന്നെയാണ് അത്.

ധീരജ് ആദ്യമായി നായകനായി അഭിനയിക്കുന്ന ചിത്രമാണ് ‘കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ്’.

ഫസ്റ്റ് പേജ് എന്റര്‍ടെയ്ന്‍മെന്റ് നിര്‍മ്മിക്കുന്ന ചിത്രം ശരത് ജി. മോഹനാണ് സംവിധാനം ചെയ്യുന്നത്. ആദ്യാ പ്രസാദ് ആണ് ചിത്രത്തില്‍ നായികയാവുന്നത്. ഇന്ദ്രന്‍സ്, റോണി ഡേവിഡ്, എല്‍ദോ മാത്യു, അല്‍ത്താഫ് സലിം, അനീഷ് ഗോപാല്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തും. ഉണ്ണി മേനോന്‍ മലയാളത്തില്‍ പാടുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

  ഇറാനൊപ്പമെന്ന് റഷ്യ; കൂടിക്കാഴ്ച നടത്തി പുടിനും അരഘ്ചിയും

ഉണ്ണി ആലപിച്ച ചിത്രത്തിലെ ”കാതോര്‍ത്തു കാതോര്‍ത്തു ഞാനിരിക്കെ” എന്ന ഗാനവും കഴിഞ്ഞ മാസം പുറത്തുവിട്ടിരുന്നു.

ഹരി നാരയണന്റെ വരികള്‍ക്ക് രഞ്ജിന്‍ രാജ് ആണ് സംഗീതം ഒരുക്കിയത്. പ്രശാന്ത് കൃഷ്ണ ഛായാഗ്രഹണവും റെക്‌സണ്‍ ജോസഫ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.

ജിസോ ജോസ് നിര്‍മിച്ച് അനില്‍ ഫിലിപ് സംവിധാനം ചെയ്യുന്ന ‘മൈക്കിള്‍സ് കോഫി ഹൗസ്’ ആണ് ധീരജ് നായകനാകുന്ന മറ്റൊരു ചിത്രം.

ധീരജ് ഡെനി മലയാളത്തിലെ ഒരു താര കുടുംബത്തിലെ അംഗം കൂടി ആണ്,നിവിന്‍ പോളിയുടെയും ടൊവിനോ തോമസിന്റെയും സഹോദരന്‍ ആണ്.

  യൂണിഫോമിലെ 'ലീലകൾ' സത്യം; എഐ വാദം പൊളിഞ്ഞു! ഡിജിപി രാമചന്ദ്ര റാവുവിന് കുരുക്കായി 100 പേജുള്ള റിപ്പോർട്ട്

നിവിന്റെ പിതൃ സഹോദരന്‍ ഡെന്നിയുടെയും ടൊവിനോയുടെ പിതൃ സഹോദരി ഡെയ്‌സിയുടെയും മകനാണ് ധീരജ് എന്നത് പലര്‍ക്കും അറിയാത്ത കാര്യം ആണ്.

കല്‍ക്കി, എടക്കാട് ബറ്റാലിയന്‍, വാരക്കുഴിയിലെ കൊലപാതകം, വൈ, ഹിമാലയത്തിലെ കശ്മലന്‍ എന്നിവയാണ് ധീരജ് അഭിനയിച്ച മറ്റ് ചിത്രങ്ങള്‍. നേരത്തെ കേരള ഫാഷന്‍ വീക്കിന്റെ മോഡലായിരുന്നു ധീരജ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാർഷിക കലണ്ടർ പ്രഖ്യാപിച്ചു; സംസ്ഥാനത്തെ സ്കൂളുകൾക്ക് ഇത്തവണ 19 ദിവസത്തെ ദസറ അവധി; വിശദാംശങ്ങൾ
[masterslider id="10"]

Related posts

Click Here to Follow Us