വീണ്ടും റെക്കോര്‍ഡിട്ട് നമ്മ മെട്രോ;കർണാടക ബന്ദിന്റെ തലേദിവസം യാത്ര ചെയ്തത് നാല് ലക്ഷം യാത്രക്കാര്‍.

ബെംഗളൂരു∙ കർണാടക ബന്ദിന്റെ തലേദിവസം നമ്മ മെട്രോ യാത്രക്കാരുടെ എണ്ണം വീണ്ടും നാലു ലക്ഷം കടന്നു. ബുധനാഴ്ച രാവിലെ അഞ്ചു മുതൽ രാത്രി 11 വരെ നടത്തിയ സർവീസിൽ 4,11,601 യാത്രക്കാരാണു മെട്രോയെ ആശ്രയിച്ചത്. മൈസൂരു റോഡ് -ബയ്യപ്പനഹള്ളി പർപ്പിൾ ലൈനിൽ 2,32,241 പേർ യാത്ര ചെയ്തപ്പോൾ നാഗസന്ദ്ര-യെലച്ചനഹള്ളി ഗ്രീൻ ലൈനിൽ 1,79,360 പേർ യാത്ര ചെയ്തു. ഇതിനു മുൻപ് മകരസംക്രാന്തി, പൊങ്കൽ അവധിക്കു മുന്നോടിയായി ജനുവരി 12ന് ആണു കൂടുതൽപേർ മെട്രോയിൽ യാത്ര ചെയ്തത്.

അന്നു 4,02,923 യാത്രക്കാരാണു മെട്രോയെ ആശ്രയിച്ചത്. റിപ്പബ്ലിക് ദിന അവധിക്കു പിന്നാലെ ബന്ദിനെ തുടർന്ന് ഐടി സ്ഥാപനങ്ങൾക്കടക്കം അവധി നൽകിയതോടെ അനവധിപേരാണു ബുധനാഴ്ചതന്നെ നാട്ടിലേക്കു മടങ്ങിയത്. യാത്രക്കാരിൽ പകുതിയലധികം പേർ ആശ്രയിച്ചതു മജസ്റ്റിക്കിലെ കെംപഗൗഡ ഇന്റർചേഞ്ച് സ്റ്റേഷനെയാണ്.

  വൈദ്യുതാഘാതമേറ്റ് നാല് വയസ്സുകാരിക്ക് ദരുണാന്ത്യം

നമ്മ മെട്രോയുടെ രണ്ടാംഘട്ടത്തിലുൾപ്പെടുന്ന മൈസൂരു റോഡ്-കെങ്കേരി റീച്ചിലെ തൂണുകളുടെയും പാലങ്ങളുടെയും  നിർമാണം പൂർത്തിയായി. 6.5 കിലോമീറ്റർ ദൂരം വരുന്ന റീച്ചിലെ സ്റ്റേഷനുകളുടെ നിർമാണ പ്രവൃത്തികളും പാളം സ്ഥാപിക്കുന്ന പ്രവൃത്തികളുമാണ് ഇനി പൂർത്തിയാകാനുള്ളത്. നായന്തഹള്ളി, രാജരാജേശ്വരിനഗർ, ജ്ഞാനഭാരതി, പട്ടണഗരെ, മൈലസന്ദ്ര, കെങ്കേരി സ്റ്റേഷനുകളാണു റീച്ചിൽ വരുന്നത്. അടുത്തവർഷം ഓഗസ്റ്റോടെ ഈ റീച്ചിൽ മെട്രോ വാണിജ്യ സർവീസ് ആരംഭിക്കാനുള്ള ശ്രമത്തിലാണു ബിഎംആർസിഎൽ.

  ബെം​​ഗളുരുവിൽ ലോകകപ്പ് കളി പബ്ബിൽ കാണാം; പ്രവർത്തന സമയം നീട്ടി ബെംഗളൂരു പൊലീസ്
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മെട്രോ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ഡോമ്മസാന്ദ്ര - ബൊമ്മസാന്ദ്ര റൂട്ടിൽ പുതിയ മാറ്റം; സമയവിവരങ്ങൾ പുറത്ത്
[masterslider id="10"]

Related posts