നമ്മ മെട്രോ കെ.ആർ. പുരം-വൈറ്റ്ഫീൽഡ് മെട്രോ സുരക്ഷാപരിശോധന തുടങ്ങി

namma metro k r puram shitefeild station

ബെംഗളൂരു : നിർമാണം പൂർത്തിയായ നമ്മ മെട്രോ കെ.ആർ. പുരം-വൈറ്റ്ഫീൽഡ് പാതയിൽ സുരക്ഷാ കമ്മീഷണറുടെ പരിശോധന ആരംഭിച്ചു. 12.75 കിലോമീറ്റർ പാതയിൽ റെയിൽവേ ദക്ഷിണ മേഖല സുരക്ഷാ കമ്മിഷണർ അഭയ്കുമാർ റായിയുടെ നേതൃത്വത്തിൽ മൂന്നുദിവസം പരിശോധന നടത്തും. മെട്രോപാത യാത്രക്കാർക്ക് തുറന്നുകൊടുക്കുന്നതിന് മുന്നോടിയായുള്ള നിർണായകവും അന്തിമവുമായ പരിശോധനയാണ് ഇത്. സിവിൽ, മെക്കാനിക്കൽ, പാതയിലൂടെയുള്ള വൈദ്യുതിപ്രസരണം, സിഗ്നൽ സംവിധാനം തുടങ്ങി എല്ലാ പ്രവർത്തികളും കമ്മിഷണർ പരിശോധിക്കും.

പരിശോധനയിൽ തൃപ്തിപ്പെട്ടാൽ രണ്ടോ മൂന്നോ ദിവസത്തിനകം സുരക്ഷാ കമ്മിഷണർ സർട്ടിഫിക്കറ്റ് നൽകും. അതേസമയം, പ്രവർത്തികളിൽ എന്തെങ്കിലും പിഴവു കണ്ടെത്തിയാൽ സർട്ടിഫിക്കറ്റ് ലഭിക്കുന്നത് രണ്ടാഴ്ചയോളം വൈകുമെന്ന് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ.) മാനേജിങ് ഡയറക്ടർ അഞ്ജും പർവേസ് പറഞ്ഞു. സുരക്ഷാ പരിശോധനയ്ക്കുശേഷം ഉടൻ വാണിജ്യ സർവീസിന് അനുമതി ലഭിക്കുമെന്നാണ് ബി.എം.ആർ.സി.എലിന്റെ പ്രതീക്ഷ.

  ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ പ്രോഗ്രസ് റിപ്പോർട്ട്

നിലവിൽ മെട്രോ പാതയിലൂടെ തീവണ്ടിയുടെ പരീക്ഷണഓട്ടം നടക്കുന്നുണ്ട്. ഇരുവശങ്ങളിലേയും നേരെയുള്ളഭാഗത്ത് 90 കിലോമീറ്റർ വേഗത്തിലും വളവുകളുള്ള ഭാഗത്ത് 80 കിലോമീറ്റർ വേഗത്തിലും 5 കോച്ചുകൾ വീതമുള്ള 6 മെട്രോ ട്രെയിനുകളാണ് പരീക്ഷണ ഓട്ടം നടത്തുന്നത്.

  നന്ദിഹിൽസ് കാണാൻ ഇനി ഓൺലൈൻ ടിക്കറ്റ്

ഏപ്രിലിന് ശേഷമാകും ബയ്യപ്പനഹള്ളി മുതൽ കെ.ആർ പുറം വരെയുള്ള 2 .5 കി.മി.ദൂരത്തു പരീക്ഷണ ഓട്ടം ആരംഭിക്കുക. കെ.ആർ.പുരം- വൈറ്റ്ഫീൽഡ് പാതയിൽ മെട്രോ സർവീസ് യാഥാർഥ്യമാകുന്നതോടെ നഗരത്തിന്റെ കിഴക്കൻ മേഖലയിലെ ഐ.ടി. ഹബ്ബുകളിലേക്കുള്ള യാത്ര സുഗമമാകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  റൺവേയിലേക്ക് ആൾ അതിക്രമിച്ചു കയറി; വിമാനമിടിച്ച് മരണം, എൻജിന് തീപിടിച്ചു:
[masterslider id="10"]

Related posts

Click Here to Follow Us