ജയദേവയിലേയും നിംഹാൻസിലേയും 50 ഓളം ജീവനക്കാർ ക്വാറൻറീനിൽ.

ബെംഗളൂരു: നഗരത്തിലെ പ്രധാനപ്പെട്ട രണ്ട് ആശുപത്രികളിലെ 49 ഓളം ജീവനക്കാരെ ക്വറൻ്റീനിലാക്കി.

പ്രശസ്തമായ ഹൃദ്രോഗ ആശുപത്രിയായ ജയദേവ, നിംഹാൻസ് തുടങ്ങിയ ആശുപത്രികളിലെ ജീവനക്കാർ ആണ് നിരീക്ഷണത്തിലായത്.

ജയദേവ ഹൃദ്രോഗ ആശുപത്രിയിൽ 13 ജീവനക്കാരെയാണ് നിരീക്ഷണത്തിലാക്കിയത്.

ഹൃദ്രോഗചികിത്സക്കെത്തിയ രോഗിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ജീവനക്കാരെ നിരീക്ഷണത്തിലാക്കിയത്. 74-കാരിയായ രോഗി ജൂൺ 12-ന് മരിച്ചിരുന്നു.

  ബെംഗളൂരു ക്വാറി ദുരന്തം: 8 തൊഴിലാളികൾ മരിച്ചു; സുരക്ഷാ വീഴ്ചകൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഡി.കെ. ശിവകുമാർ

ജീവനക്കാർ സുരക്ഷാ ഉപകരണങ്ങളോടെയാണ് ഐ.സി.യു.വിൽ രോഗിയെ ചികിത്സിച്ചതെങ്കിലും മുൻകരുതലിന്റെ ഭാഗമായി ഇവരെ ക്വാറന്റീനിലാക്കുകയായിരുന്നു.

ചികിത്സയ്‌ക്കെത്തിയ രോഗിക്കും ഏതാനും ജീവനക്കാർക്കും കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന്, ബെംഗളൂരു ‘നിംഹാൻസി’(നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോസയൻസസ്)ലെ 36  ജീവനക്കാരെ നിരീക്ഷണത്തിലാക്കി.

നിംഹാൻസി’ലെ കാഷ്വാലിറ്റിയിൽ പ്രവേശിപ്പിച്ച രോഗിക്കും ഇവരുമായി സമ്പർക്കത്തിലായിരുന്ന ആറു വനിതാജീവനക്കാർക്കും കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ജീവനക്കാരെ ക്വാറന്റീനിലാക്കിയത്.

രണ്ടു സുരക്ഷാജീവനക്കാർക്കും നാലു ശുചീകരണത്തൊഴിലാളികൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഴയകന്നു, ബെം​ഗളൂരുവിൽ വേനൽച്ചൂട്; താപനില കുതിച്ചുയരുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലാൽബാഗിന് പുതുജീവൻ: ജിമ്മും മ്യൂസിക്കൽ ഫൗണ്ടനുമായി അത്യാധുനിക പാർക്ക് ഒരുങ്ങുന്നു
[masterslider id="10"]

Related posts