ബെംഗളൂരു: കേരളത്തിൽ നിന്ന് കർണാടകയിലേക്ക് യാത്ര ചെയ്യുന്ന എല്ലായാത്രക്കാർക്കും കർണാടകയിലെത്തി ഒരാഴ്ച നിർബന്ധമായും ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിൽ കഴിയണമെന്ന് സർക്കാർ ഉത്തരവിറക്കി.
ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിന്റെ ഏഴാം ദിവസം ഇവരെ ആർടി-പിസിആർ പരിശോധനയ്ക്ക് വിധേയരാക്കും. പരിശോധനാഫലം നെഗറ്റീവ് ആകുന്നവർക്ക് ക്വാറന്റൈനെ അവസാനിപ്പിക്കാം.
ആർ .ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്കും അതേപോലെ രണ്ടു ഡോസ് വാക്‌സിൻ സ്വീകരിച്ചവർക്കും ക്വാറന്റൈൻ നിർബന്ധമാണെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.