എ.ഐ.കെ.എം.സി.സിയുടെ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന്റെ മതേതര പാരമ്പര്യത്തിന് ശക്തി പകരും: പി.എം.എ സലാം

ബെംഗളൂരു: ആള്‍ ഇന്ത്യാ കെഎംസിസിയുടെ ജീവകാരുണ്യ സേവന പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയുടെ മതേതര പാരമ്പര്യത്തിന് ശക്തി പകരുന്നതാണെന്ന് മുസ്ലിം ലീഗ് കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം. ആള്‍ ഇന്ത്യാ കെഎംസിസി ബംഗ്ലൂരു സെന്‍ട്രല്‍ കമ്മിറ്റി നടത്തുന്ന മൂന്നാമത് സമൂഹ വിവാഹത്തിന്റെ നാലാം ദിവസം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയാരുന്നു അദ്ദേഹം.

ചരിത്രത്തെ വളച്ചൊടിക്കാനും സൗഹാര്‍ദ്ദത്തില്‍ ജീവിക്കുന്ന ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പ് സൃഷ്ടിക്കാനുമാണ് ഭരണകൂടം ശ്രമിക്കുന്നത്. എന്നാല്‍ ഇത്തരം ചിദ്രതാ ശ്രമങ്ങളെ ഒറ്റക്കെട്ടായി നിന്നു കൊണ്ട് ചെറുത്ത് തോല്‍പ്പിക്കാനാണ് ജനങ്ങള്‍ ശ്രമിക്കേണ്ടത്. ജാതിയോ മതമോ നോക്കാതെ ദേശ ഭാഷ വിത്യാസമില്ലാതെ എഐകെഎംസിസി ബംഗ്ലൂരു സെന്‍ട്രല്‍ കമ്മിറ്റി ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന ജീവകാരുണ്യ  പ്രവര്‍ത്തനങ്ങള്‍  രാജ്യത്തിന്റെ മതേതര പാരമ്പര്യത്തിന്റെ മഹത്തായ സന്ദേശമാണ് കൈമാറുന്നത്.

  ബെംഗളൂരുവിനെ ആകർഷിച്ച് ഗുണ്ടൽപേട്ടിലെ സൂര്യകാന്തിപ്പാടങ്ങൾ; സന്ദർശകരുടെ തിരക്കേറുന്നു
മുസ്ലിം ലീഗ് കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം, മൂന്നാമത് സമൂഹ വിവാഹത്തിന്റെ നാലാം ദിവസം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെപ്പോലെയുള്ള മുസ്ലിം ലീഗിന്റെ മണ്‍മറഞ്ഞ നേതാക്കള്‍ കാണിച്ചു തന്നെ മാനവസൗഹാര്‍ദ്ദത്തിന്റെ പാതയിലൂടെ തന്നെയാണ് ആള്‍ ഇന്ത്യാ കെഎംസിസിയും സഞ്ചരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കര്‍ണ്ണാടകയിലെയും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള പത്തു യുവമിഥുനങ്ങള്‍ ഇന്നും വിവാഹിതരായി. ബി.ടി.എം, കെ.ആര്‍ പുരം, താനറി റോഡ് ഏരിയാ കമ്മിറ്റികള്‍ വിവാഹ സംഗമത്തിന് ആതിഥേയത്വം വഹിച്ചു.

  ആളുകൾ ഇപ്പോൾ കൂടുതൽ തിരയുന്നത് ബെംഗളൂരു ഗൂഗിളിൽ ജോലി കിട്ടാൻ എന്ത് ചെയ്യണം എന്ന്!! നെറ്റിസൺമാരുടെ ഉറക്കം കെടുത്തിയ ആ മാമ്പഴ വീഡിയോ

എഐകെഎംസിസി വൈസ് പ്രസിഡണ്ട് നാസര്‍ ഹാജി വി.കെ അദ്ധ്യക്ഷത വഹിച്ചു. ഉള്‍സൂര്‍ ഗേറ്റ് സബ് ഡിവിഷന്‍ എ.സി.പി അജ്മ ഫാറൂഖി മുഖ്യാതിഥിയായി. എ.സി.പി വിജയ്കുമാര്‍, മുസ്ലിം യൂത്ത് ലീഗ് ദേശീയ എക്‌സിക്യുട്ടീവ് അംഗം ഷിബു മീരാന്‍, മുസ്ലിം യൂത്ത് ലീഗ് ദേശീയ പ്രവര്‍ത്തക സമിതി അംഗം പി.എം മുഹമ്മദലി ബാബു തുടങ്ങിയവര്‍ സംബന്ധിച്ചു. റഹീം ചാവശ്ശേരി സ്വാഗതവും ഹനീഫ് കെ.ആര്‍ പുരം നന്ദിയും പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അനിമേഷൻ ലോകത്തെ വിസ്മയിപ്പിച്ച് ബെംഗളൂരു 'പാക്സ്' അനിമേഷൻ കാർണിവൽ; കോസ്‌പ്ലേയും ജാപ്പനീസ് സംസ്കാരവും ജനശ്രദ്ധ ആകർഷിക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts