25 വര്‍ഷത്തെ ഭരണത്തെ അട്ടിമറിച്ച് ത്രിപുരയില്‍ ബി ജെ പി അധികാരത്തിലേക്ക്;ഇനി ഇടത് പക്ഷം അധികാരത്തിലുള്ളത് കേരളത്തില്‍ മാത്രം.

അഗർത്തല: ത്രിപുര തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കേവല ഭൂരിപക്ഷമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ് സൈറ്റ്. 47 മണ്ഡലങ്ങളിൽ 30ലും ബിജെപി മുന്നേറ്റമാണ്. 59 സീറ്റിലാണ് വോട്ടെടുപ്പ് നടത്തിയത്. അതുകൊണ്ട് തന്നെ അധികാരം പിടിക്കാൻ ബിജെപി മുന്നണിക്ക് 30 സീറ്റുകൾ മതി. 24 സ്ഥലത്ത് ബിജെപിയാണ് മുന്നിൽ. സിപിഎമ്മിന് 17 സീറ്റുകളാണ് വെബ് സൈറ്റുകളിലുള്ളത്.

ഇതിന് സമാനമായി ദേശീയ മാധ്യമങ്ങളെല്ലാം ത്രിപുരയിൽ ബിജെപി അധികാരം പിടിച്ചെടുക്കുമെന്നും റിപ്പോർട്ട് ചെയ്യുന്നു. കേവല ഭൂരിപക്ഷം ബിജെപി സഖ്യം നേടിയെന്നാണ് അവർ നൽകുന്ന സൂചനകൾ. ദേശീയ ചാനലുകളിലെല്ലാം ത്രിപുരയിൽ സിപിഎം വീണുവെന്ന തരത്തിൽ ചർച്ചകൾ തുടങ്ങി കഴിഞ്ഞു. ബിജെപിയും ആഹ്ലാദ പ്രകടനം തുടങ്ങി കഴിഞ്ഞു. ഇതോടെ ബംഗാളിന് പിന്നാലെ ത്രിപുരയും സിപിഎമ്മിന് നഷ്ടമാകുകയാണ്. അമിത് ഷാ നടത്തിയ പ്രചരണം ബിജെപിക്ക് ഗുണകരാമായി എന്നാണ് ഫലങ്ങൾ നൽകുന്ന സൂചന.

  ഒരു ചെറിയ ബൈക്ക് അപകടം, തൊട്ടുപിന്നാലെ തെരുവ് യുദ്ധക്കളമായി; സിസിടിവി ദൃശ്യങ്ങൾ നോക്കി ആളുകളെ പൊക്കി പോലീസ്!

ആദ്യ റൗണ്ടിൽ സിപിഎമ്മിന് മുന്നോട്ട് പോകുന്ന കാഴ്ചയാണ് നൽകിയത്. എന്നാൽ വോട്ടെണ്ണൽ പുരോഗമിച്ചപ്പോൾ നഗരമേഖലയ്‌ക്കൊപ്പം ഗ്രാമങ്ങളും ബിജെപിയ്‌ക്കൊപ്പമായി. അങ്ങനെ കേവല ഭൂരിപക്ഷത്തിലേക്ക് ബിജെപി മുന്നോട്ട് പോകുന്ന സൂചനയാണ് കിട്ടിയത്. 36 സീറ്റ് വരെ ബിജെപിക്ക് ലഭിക്കുമെന്നാണ് പ്രവചനം. അതായത് എക്‌സിറ്റ് പോൾ ഫലങ്ങളേയും മറികടക്കുന്ന വിജയം ത്രിപുരയിൽ ബിജെപി നേടുകയാണ്. ഇടത് കോട്ട പിടിക്കാനാവുമ്പോൾ അത് മോദി സർക്കാരിനും നേട്ടമാകുന്നു. ഈ തെരഞ്ഞെടുപ്പിൽ ത്രിപുരയിലെ ബിജെപി മുന്നേറ്റം തന്നെയാകും ഏറ്റവും വലിയ ശ്രദ്ധാകേന്ദ്രം

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു എയർപോർട്ടിൽ ഇറങ്ങുന്നവർ സൂക്ഷിക്കുക; നിങ്ങളുടെ പോക്കറ്റ് ചോർത്താൻ മൊബൈലിൽ 'ചതിക്കുഴി'!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പട്ടുഷർട്ട് ഭ്രമം, ബണ്ഡെ' എന്ന വിളിപ്പേര്; ഒരിക്കലും മാറാത്ത നീന്തൽ പേടി; സ്കൂളിൽ നിന്ന് ടി.സി വാങ്ങി പുറത്തുപോയ വികൃതിപ്പയ്യൻ; ഡി.കെ ശിവകുമാറിന്റെ അധികമാരും അറിയാത്ത കുട്ടിക്കാലം!
[masterslider id="10"]

Related posts