വീട്ടിലെ ഭക്ഷണം വേണം, നടൻ ദർശന്റെ ഹർജി അടുത്ത ആഴ്ച പരിഗണിക്കും

ബെംഗളൂരു: ജയിലിലെ ഭക്ഷണം വയറിളക്കമുണ്ടാക്കുന്നതിനാല്‍ വീട്ടിലെ ഭക്ഷണം ലഭ്യമാക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നടനും രേണുക സ്വാമി കൊലക്കേസ് പ്രതിയുമായ ദർശൻ ബെംഗളൂരു മെട്രോപോളിറ്റൻ മജിസ്‌ട്രേറ്റ്‌ കോടതിയെ സമീപിച്ചു.

ജയില്‍ ഭക്ഷണം ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നെന്നും ശരീരഭാരം കുറഞ്ഞെന്നും ചൂണ്ടിക്കാട്ടിയാണ് അപേക്ഷ നല്‍കിയത്.

കിടക്കയും ധരിക്കാൻ ഇഷ്ടപ്പെട്ട വസ്ത്രവും അനുവദിക്കണമെന്നും ദർശൻ അഭിഭാഷകൻ മുഖേന നല്‍കിയ അപേക്ഷയില്‍ ആവശ്യപ്പെട്ടു.

  കെമ്പെഗൗഡ ജയന്തി ആഘോഷത്തിനിടെ സംഘർഷം: എംഎൽഎയ്ക്ക് നേരെ ചെരിപ്പേറ്, ജെഡിഎസ് നേതാവടക്കം നാല് പേർ അറസ്റ്റിൽ

അപേക്ഷ പരിഗണിച്ച കോടതി ദർശന്റെ ആരോഗ്യറിപ്പോർട്ട് ഹാജരാക്കാൻ ആവശ്യപ്പെട്ടു.

അപേക്ഷയില്‍ തീരുമാനമെടുക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റുകയും ചെയ്തു.

ഹൈക്കോടതി നിർദേശമനുസരിച്ചാണ് മജിസ്‌ട്രേറ്റ്‌ കോടതിയില്‍ അപേക്ഷ നല്‍കിയത്.

ഹൈകോടതിയില്‍ ദർശൻ നല്‍കിയ ഹർജി പരിഗണിച്ച ജസ്റ്റിസ് എസ്.ആർ. കൃഷ്ണകുമാറാണ് മജിസ്‌ട്രേറ്റ്‌ കോടതിയെ സമീപിക്കാൻ അനുമതി നല്‍കിയത്.

ഈ മാസം 26നകം അപേക്ഷയില്‍ തീരുമാനമെടുക്കാൻ മജിസ്‌ട്രേറ്റിനോടാവശ്യപ്പെടുകയും ചെയ്തിരുന്നു.

താരാരാധകൻ കൂടിയായ ചിത്രദുർഗ സ്വദേശി രേണുകാസ്വാമിയെ കൊലപ്പെടുത്തിയ കേസില്‍ ജൂണ്‍ 11ന് അറസ്റ്റിലായ ദർശൻ പരപ്പന അഗ്രഹാര സെൻട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു ടണൽ റോഡ് പദ്ധതി അദാനിക്ക് ? യഥാർത്ഥ കണക്കുകളേക്കാൾ 96% അധികം! ജനങ്ങളെ കാത്തിരിക്കുന്നത് 40 വർഷത്തെ ടോൾ ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അടുത്ത മാസം മുതൽ കാറുകൾക്ക് വില കൂടും; ഈ മാസം ബുക്കിംഗിൽ വൻ വർധന
[masterslider id="10"]

Related posts