ഗതാഗത നിയന്ത്രണം; മംഗളൂരു- ബെംഗളൂരു പ്രീമിയം ബസുകൾ സർവീസ് മുടങ്ങി 

ബെംഗളൂരു: ശിരദി-സംപാജെ ചുരം പാതയിലെ ഗതാഗത നിയന്ത്രണം കർണാടക ആർ.ടി.സി മംഗളൂരു -ബെംഗളൂരു പ്രീമിയം ബസ് സർവിസുകള്‍ തടസ്സപ്പെട്ടു.

അംബാരി ഉത്സവ്, വോള്‍വോ മള്‍ട്ടി ആക്സില്‍, ഡ്രീം ക്ലാസ് സ്ലീപ്പർ ഇനം ബസുകളില്‍ പകുതിയും മുടങ്ങിയ നിലയിലാണെന്ന് മംഗളൂരു ഡിവിഷണല്‍ കണ്‍ട്രോളർ രാജേഷ് ഷെട്ടി പറഞ്ഞു.

40 ബസുകളില്‍ 20 എണ്ണം മാത്രമാണ് രാത്രി നിരത്തിലിറക്കുന്നത്.

ശീതീകൃതമല്ലാത്ത സ്ലീപ്പർ, രാജഹംസ, സാധാരണ ബസുകള്‍ എന്നിവ ചർമാഡി ചുരം പാത വഴി തിരിച്ചു വിട്ടു.

  ധർമേന്ദ്ര പ്രധാന്റെ രാജയിൽ ആഘോഷം; ബെംഗളൂരു ഫ്രീഡം പാർക്കിൽ ഒത്തുചേർന്നത് അയ്യായിരത്തിലധികം വിദ്യാർത്ഥികൾ

പ്രീമിയം ബസുകളുടെ സഞ്ചാരത്തിന് ഈ പാത അനുയോജ്യമല്ല.

അതേസമയം, ശിരദി ചുരം വഴി സർവിസ് നടത്തുന്ന 20 പ്രീമിയം ബസുകളിലെ യാത്രക്കാരാവട്ടെ, കടുത്ത നിയന്ത്രണം കാരണം മണിക്കൂറുകളോളം വഴിയില്‍ കിടന്നാണ് ലക്ഷ്യസ്ഥാനത്തെത്തിയത്.

രാത്രി 11.00 മണിക്ക് മംഗളൂവില്‍ നിന്ന് പുറപ്പെടുന്ന പ്രീമിയം ബസുകള്‍ പിറ്റേന്ന് പുലർച്ചെ ആറിന് പകരം രാവിലെ 11നാണ് ഗതാഗത നിയന്ത്രണം കാരണം ബെംഗളൂരുവിൽ എത്തുന്നത്.

അർധരാത്രി 2.00/3.00 മണിക്ക് ശിരദി ചുരത്തില്‍ എത്തുന്ന ബസ് പുലർച്ചെ ആറു വരെ അവിടെ നിർത്തിയിട്ടാണ് യാത്ര തുടരുന്നത്.

  ബെംഗളൂരു വിമാനത്താവളത്തിൽ ഇന്ന് വിമാന സർവീസുകൾ വൈകാൻ സാധ്യത

തിരിച്ചുള്ള യാത്രയിലും സമാന പ്രയാസം ഉണ്ട്.

ബദല്‍ പാതകള്‍ സർക്കാറിന് സമർപ്പിച്ചിട്ടുണ്ടെന്ന് ഷെട്ടി പറഞ്ഞു.

ദൂരം കൂടുമെന്നതാണ് നിലവിലെ പ്രശ്നം.

ഹുളിക്കല്‍ ചുരം, കുദ്രെമുഖ്-കലസ-ചിക്കമഗളൂരു പാത എന്നിവയാണ് ബദല്‍.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വില കുറച്ച് കൊതിപ്പിച്ചു, പിന്നാലെ ഇരുട്ടടി; നന്ദിനി നെയ്യ്, വെണ്ണ വില കുത്തനെ കൂട്ടി കെ.എം.എഫ്; പുതിയ നിരക്ക് അറിയാൻ വായിക്കാം
[masterslider id="10"]

Related posts