ശ്വാസ തടസത്തെ തുടർന്ന് രണ്ടര വയസുകാരൻ മരിച്ചു 

നെടുമങ്ങാട്: രണ്ടര വയസ്സുകാരൻ ശ്വാസതടസ്സത്തെ തുടർന്ന് മരിച്ചു.

നെടുമങ്ങാട് കുശർക്കോട് പാളയത്തിൻ മുകള്‍ പുനരധിവാസ കോളനി വീട്ടില്‍ സുഖിലിന്റേയും സന്ധ്യയുടെയും മകൻ രണ്ടര വയസ്സുള്ള സൂര്യയാണ് മരിച്ചത്.

തിരുവനന്തപുരം എസ്‌എടി ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ മൂന്ന് ആഴ്ചയോളമായി കുഞ്ഞിന് ശാരീരികാസ്ഥ്യം ഉണ്ടായിരുന്നതായും ചികിത്സ തേടിയിരുന്നതായും പറയുന്നു.

  ബെംഗളൂരുവിലെ തടാകത്തിലേക്ക് മെഡിക്കൽ മാലിന്യം തള്ളി; ഡോക്ടർക്കെതിരെ കേസ്

ഇന്ന് വെളുപ്പിന് സൂര്യക്ക് കടുത്ത ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് നെടുമങ്ങാട് ജില്ലാ ആശുപതിയിലും അവിടുന്ന് എസ്‌എടി ആശുപത്രിയിലും എത്തിക്കുകയായിരുന്നു.

ഐ സി യുവില്‍ പ്രവേശിപ്പിച്ച്‌ ജീവൻ നിലനിർത്താൻ ഡോക്ടർമാർ പരിശ്രമിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജിമ്മിൽ നിന്ന് മടങ്ങിയെത്തി, ഭക്ഷണം കഴിച്ചയുടൻ കുഴഞ്ഞുവീണു; 26-കാരനായ ദേശീയ ബോഡിബിൽഡർ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts