അറ്റകുറ്റപണി; ട്രെയിനുകൾ റദ്ദാക്കി, അറിയാം വിശദാംശങ്ങൾ

ബെംഗളൂരു : കെങ്കേരി – ഹെജ്ജാല സ്റ്റേഷനുകൾക്കിടയിലെ 15-ാം നമ്പർ ലെവൽ ക്രോസിങ് ഗേറ്റിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ചിലതീവണ്ടികൾ പൂർണമായും മറ്റുചിലത് ഭാഗികമായും റദ്ദാക്കിയതായി ദക്ഷിണ പശ്ചിമറെയിൽവേ അറിയിച്ചു.

ഈ മാസം ആറിനും 13-നും ഇടയിലുള്ള ദിവസങ്ങളിലാണ് തീവണ്ടികൾ റദ്ദാക്കിയത്.

മൈസൂരു – കെ.എസ്.ആർ. ബെംഗളൂരു മെമു സ്പെഷ്യൽ തീവണ്ടിയാണ് മാർച്ച് 7,12 തീയതികളിൽ ചന്നപട്ടണയ്ക്കും കെ.എസ്.ആർ. ബെംഗളൂരു സ്റ്റേഷനുമിടയിൽ ഭാഗികമായി റദ്ദാക്കിയത്.

ചില തീവണ്ടികളുടെ സമയക്രമത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്.

തിരുപ്പതി – ചാമരാജനഗർ എക്സ്പ്രസ് മാർച്ച് ഏഴിന് 30 മിനിറ്റും മുരുഡേശ്വർ – എസ്.എം.വി.ടി. ബെംഗളൂരു എക്സ്പ്രസ് മാർച്ച് 12-ന് 15 മിനിറ്റും തൽഗുപ്പ – മൈസൂരു എക്സ്പ്രസ് മാർച്ച് 12-ന് പത്ത് മിനിറ്റും വൈകിയോടുമെന്ന് റെയിൽവേ അറിയിച്ചു.

  രാജധാനി എക്സ്പ്രസിന് തീപിടിച്ചു; രണ്ട് കോച്ചുകൾ വേർപെടുത്തി; റൂട്ടിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

റദ്ദാക്കിയ തീവണ്ടികൾ

ഡോ. എം.ജി.ആർ. ചെന്നൈ സെൻട്രൽ – മൈസൂരു എക്സ്പ്രസ് (മാർച്ച് 6,7)

മൈസൂരു – കെ.എസ്.ആർ. ബെംഗളൂരു എക്സ്പ്രസ് (മാർച്ച് 7,8)

കെ.എസ്.ആർ. ബെംഗളൂരു – മൈസൂരു എക്സ്പ്രസ് (മാർച്ച് 7,8)

മൈസൂരു – ഡോ. എം.ജി.ആർ. ചെന്നൈ സെൻട്രൽ എക്സ്പ്രസ് (മാർച്ച് 7,8)

അർസിക്കെരെ – മൈസൂരു എക്സ്പ്രസ് (മാർച്ച് 7,12)

  കുട്ടി കള്ളനും 'ലേഡി' ഇടനിലക്കാരും; ബെംഗളൂരുവിൽ വീട് കുത്തിത്തുറന്ന സംഘത്തെ കുടുക്കി പോലീസ്

മൈസൂരു – എസ്.എം. വി.ടി. ബെംഗളൂരു എക്സ്പ്രസ് (മാർച്ച് 7,12)

മൈസൂരു – കെ.എസ്.ആർ. ബെംഗളൂരു മെമു സ്പെഷ്യൽ (മാർച്ച് 7,12)

എസ്.എം.വി.ടി. ബെംഗളൂരു – മൈസൂരു എക്സ്പ്രസ് (മാർച്ച് 7,12)

മൈസൂരു – അർസിക്കെരെ എക്സ്പ്രസ് (മാർച്ച് 8,13)

കെ.എസ്.ആർ. ബെംഗളൂരു – മൈസൂരു മെമു സ്പെഷ്യൽ (മാർച്ച് 8,13)

കെ.എസ്.ആർ. ബെംഗളൂരു – ചന്നപട്ടണ മെമു സ്പെഷ്യൽ (മാർച്ച് 8,13)

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പീന്യ ഫ്ലൈഓവർ ഇന്ന് മുതൽ അടയ്ക്കും; ബെംഗളൂരുവിൽ കനത്ത ഗതാഗതക്കുരുക്കിന് സാധ്യത; ബദൽ പാതകൾ അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us