എംഡിഎംഎ യുമായി പതിനെട്ടുകാരി ഉൾപ്പെടെ 2 പേർ അറസ്റ്റിൽ

ബെംഗളൂരു: 49 ഗ്രാം എംഡിഎംഎയുമായി പതിനെട്ടുകാരി ഉള്‍പ്പെടെ രണ്ട് പേർ പിടിയില്‍.

കോഴിക്കോട് മിംമ്സ് ആശുപത്രിക്ക് സമീപത്തെ ലോഡ്ജില്‍ നിന്നാണ് ഇവരെ പിടികൂടിയത്.

നല്ലളം സ്വദേശി ഷംജാദ്, കർണാടക സ്വദേശിനി സഞ്ജന എന്നിവരാണ് അറസ്റ്റിലായവർ.

മെഡിക്കല്‍ കോളേജ് പോലീസും നാർകൊടിക് ഷാഡോ സംഘവുമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.

  യുവതിയെ മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗം ചെയ്തു: പ്രായപൂർത്തിയാകാത്ത ആളുൾപ്പെടെ 10 പേർ പിടിയിൽ

കർണ്ണാടകയിലാണ് ഷംജാദ് ജോലി ചെയ്യുന്നത്.

എംഡിഎംഎ നഗരത്തിൽ നിന്നും കോഴിക്കോടെത്തിച്ച്‌ ചില്ലറ വില്‍പന നടത്തുന്നതാണ് ഇവരുടെ രീതി.

ഹോട്ടല്‍ മുറികള്‍ കേന്ദ്രീകരിച്ചായിരുന്നു ഇവര്‍ വില്‍പന നടത്തിയിരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജൂൺ 15 മുതൽ കേരളത്തിൽ കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര, ആശമാർക്ക് വേതനവർദ്ധനവ്, വയോജന വകുപ്പ്; മന്ത്രിസഭയുടെ നിർണായക തീരുമാനങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts